ഇരിങ്ങാലക്കുട ശാഖ 2023 ഒക്ടോബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 20/10/23 ന് 4PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത്, വി.പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. കുമാരി സ്വാതി മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ വി.പി. മുകുന്ദൻ യോഗത്തിന് എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ സെപ്തംബർ 24 ന് നടന്ന PE&WS വിദ്യാഭ്യാസ അവാർഡുകൾ, സ്കോളർഷിപ്പ്കൾ എന്നിവ കിട്ടിയ ശാഖയിലെ  ശ്രീതു മുകുന്ദൻ , അഭിഷേക് അശോകൻ , അനുശ്രി ഹരികുമാർ എന്നിവരെ അനുമോദിക്കുകയും , അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ മിനിട്ട്സും. പ്രവർത്തന റിപ്പോർട്ടും യോഗം അംഗീകരിച്ചു.

ശാഖ ഒരുക്കിയ ഒരു ദിവസത്തെ MANGO MEADOWS AGRICULTURE THEAM PARK വിനോദ യാത്ര വളരെ വിജയകരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കാളികളായ, 30 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന, ഔഷധ ചെടികളും, ജൈവ സമ്പത്തും ഇണങ്ങി ചേർന്ന് നിൽക്കുന്ന മനോഹരമായ പാർക്ക് സന്ദർശനം ഏവരും ആസ്വദിച്ചുവെന്നും വിനോദ യാത്രയിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും സെക്രട്ടറി അറിയിച്ചു.

ഡിസംബർ 29, 30 തിയ്യതികളിൽ സമാജവും, PE&WS ഉം ചേർന്ന് ഗുരുവായുർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തുന്ന ദ്വിദിന ക്ലാസ്സിന്റെ(ജ്യോതിർഗമയ) വിശദമായ വിവരങ്ങൾ യോഗത്തിൽ സെക്രട്ടറി പങ്കുവെച്ചു. വിദ്യാഭ്യാസ ആ വാർഡുകൾ വാങ്ങിയ കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുത്ത് അതിന്റെ ഗുണഭോക്താക്കളാവണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. നവംബർ 5നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ നോട്ടീസ്സിലെ പ്രധാന പ്പെട്ട കാര്യങ്ങൾ സെക്രട്ടറി  വിശദീകരിച്ചു.

ട്രഷറർ കെ.പി. മോഹൻ ദാസ് തയ്യാറാക്കിയ വരവ്, ചിലവു് കണക്കുകൾ യോഗം പാസ്സാക്കി. ശാഖയിലെ വരിസംഖ്യ പിരിവ് ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും എത്രയും വേഗത്തിൽ മുഴുവൻ വരിസംഖ്യയും പിരിച്ചെടുത്ത് കേന്ദ്ര വിഹിതം, തുളസിദളം, PE &WS എന്നി വിഹിതങ്ങളും എത്തിച്ച് കൊടുക്കുവാൻ വേണ്ടി മെംബർമാരുടെ ആത്മാർത്ഥമായ സഹകരണം വേണമെന്ന് ട്രഷറർ യോഗത്തിൽ ആവശ്യപെട്ടു. അതാത് എരിയ എക്സ് ക്യൂട്ടിവ് കമ്മിറ്റി മെംബർമാരുടെ സഹകരണം വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടത്തുവാൻ സഹായകമാകുമെന്ന് സെക്രട്ടറിയും യോഗത്തെ അറിയിച്ചു. ഡിജിറ്റൽ ആയി(ONLY BANKING TRANSACTIONS) വരിസംഖ്യ പിരിവ് നടത്തുന്ന ആദ്യത്തെ ശാഖയായി ഇരിങ്ങാലക്കുട ശാഖ മാറിയത് അംഗങ്ങളുടെ കൂട്ടായ്മയുടെ പ്രവർത്തന ഫലമാണ്. ആയത് മറ്റ് ശാഖകൾക്ക് മാതൃകയാക്കി പ്രവർത്തിക്കുവാൻ ഉള്ള ഊർജ്ജം നൽകുമെന്നും, ശാഖയുടെ എല്ലാ പ്രവർത്തന മേഖലയിലും അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം സാന്നിദ്ധ്യം എന്നിവ കൊണ്ട് പ്രവർത്തനം കാര്യക്ഷമമായി നടത്തുവാൻ സാധിക്കുന്നതിൽ സെക്രട്ടറി എല്ലാവർക്കും പ്രത്യേകം നന്ദി അറിയിച്ചു.

ക്ഷേമനിധി നടത്തി.

യോഗം നടത്തുവാൻ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്ത് തന്ന മുകുന്ദനും കുടുംബത്തിനും , യോഗത്തിൽ പങ്കെടുത്തവർക്കും ശ്രീ അശോകൻ , കാട്ടൂർ പിഷാരം നന്ദി രേഖപ്പെടുത്തിയതോടെ യോഗം കൃത്യം 6 മണിക്ക് സമാപിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

1+

Leave a Reply

Your email address will not be published. Required fields are marked *