ഇരിങ്ങാലക്കുട ശാഖ 2023 മെയ് മാസ യോഗം

ശാഖയുടെ 2023 മെയ് മാസ കുടുംബയോഗം 20-05-23നു 3PMനു താണ്ണിശ്ശേരി M.G. മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , മറ്റുള്ളവർക്കും അനുശോചനങ്ങൾ രേഖപ്പെടുത്തി. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഉപക്രമ പ്രസംഗത്തിൽ 09-4-23 നു ശാഖാ വാർഷികം നല്ല രീതിയിൽ നടത്തിയതിലും , എല്ലാവരുടെയും സാന്നിദ്ധ്യവും , സഹകരണവും ഉണ്ടായതിലും സന്തോഷം രേഖപ്പെടുത്തി.
സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും വാർഷികത്തിന്റെ റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വാർഷികത്തിന്റെ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി. ശാഖയിൽ നിന്നും കഴിയുന്നത്ര മെംബർമാർ 21-5-23 ന് കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കണമെന്നും, വാഹന സൗകര്യം ശാഖ ഒരുക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

പുതിയ മെംബർമാരായ പ്രകാശ് & വിനോദിന്റെ അംഗത്വം യോഗം അംഗീകരിച്ചു.
ക്ഷേമനിധി നടത്തി.

യോഗത്തിൽ പങ്കെടുത്തവർക്കും, ആതിഥേയനായ MG. മോഹനൻ പിഷാരോടി കുടുംബത്തിനും വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *