സൗജന്യ രക്ത പരിശോധന ക്യാമ്പ് – ഇരിഞ്ഞാലക്കുട ശാഖ

ഇരിഞ്ഞാലക്കുട ശാഖ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി വരുന്നതറിയാമല്ലോ. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക കൈത്താങ്ങും നൽകാറുണ്ട്.

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങൾ പ്രമേഹം, കൊളെസ്ട്രോളിന്റെ ആധിക്യം, തൈറോയ്ഡ് എന്നീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. ഇതെല്ലാം തുടക്കത്തിൽ തന്നെ കണ്ടു പിടിച്ചാൽ അനായാസേന ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ്.

ഇത്‌ മുന്നിൽ കണ്ടു കൊണ്ടു ഇരിഞ്ഞാലക്കുട ശാഖ അവരുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സൗജന്യ രക്ത പരിശോധന നടത്തുന്നു.

ശാഖ അംഗമായ പെരുമ്പിള്ളിക്കാട് പിഷാരത്ത് Dr. പി. മധു(MBBS, MD, PHD(Cardio)വിന്റെ സഹായത്തോടുകൂടി അദ്ദേഹത്തിന്റെ സ്ഥാപനമായ Astro Health Care ഉം Sudharma Metropolis എന്ന പ്രസിദ്ധ സ്ഥാപനവും ചേർന്ന് ഒരുക്കുന്നതാണ് സൗജന്യ രക്ത പരിശോധന.

RBS, Cholestrol and Thyroid Test.

Rs. 380/- വിലമതിക്കുന്ന ഈ ടെസ്റ്റ്‌ തികച്ചും സൗജന്യമായി ഇരിഞ്ഞാലക്കുട ശാഖ ഒരുക്കുന്നു. പരിശോധനയിൽ എന്തെങ്കിലും അസുഖം ഉള്ളതായി തിരിച്ചറിഞ്ഞാൽ വേണമെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ consultation ഉം സൗജന്യമായി ശാഖ ചെയ്തു കൊടുക്കുന്നതുമാണ്.

ഇതിനെല്ലാം വരുന്ന മൊത്തം ചെലവ് ഇരിഞ്ഞാലക്കുട ശാഖ അംഗമായ Dr. പി. മധു തന്നെയാണ് sponsor ചെയ്യുന്നത്. ഇരിഞ്ഞാലക്കുട ശാഖ Dr. മധു വിന്റെ ഈ സഹായത്തിനു ഹൃദയപൂർവം നന്ദി അറിയിക്കുന്നു.

മേൽ പറഞ്ഞ സേവനങ്ങൾ ഇരിഞ്ഞാലക്കുട ശാഖ അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും മാത്രമായിരിക്കും.

മേൽ പറഞ്ഞ പരിശോധന ഇരിഞ്ഞാലക്കുട ശാഖ വാർഷിക ദിനമായ ഏപ്രിൽ 9നു (9.00 മണിക്കും 11.00 മണിക്കും ഇടയിൽ ) അതേ വേദിയിൽ വെച്ചു നടത്തുന്നതായിരിക്കും.

ഇരിഞ്ഞാലക്കുട ശാഖ ഭരണസമിതി

2+

Leave a Reply

Your email address will not be published. Required fields are marked *