ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 19-03-23ഞായറാഴ്ച 3.30PMന് നായത്തോട് ശ്രീ ദാമോദര പിഷാരടിയുടെ വസതിയായ ഗോവർധനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി കുസുമത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

ഈയിടെ നമ്മെ വിട്ടു പോയ ശ്രീ മോഹന പിഷാരടി (മേക്കാട് ), ശ്രീമതി ശാരദ പിഷാരസ്യാർ (ചൊവ്വര ) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ശ്രീ ദാമോദര പിഷാരടി ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പുരോഗതിയിൽ നായത്തോട് പിഷാരത്തിനുള്ള പങ്കിനെ പറ്റി പറഞ്ഞു.

പുതുതായി ഇവിടെ വന്നു താമസിക്കുന്ന ശ്രീ വേണുദാസ്, ശ്രീ ബിനോയ്‌, ശ്രീ ഗോപകുമാർ എന്നിവർ ശാഖയിൽ അംഗത്വം എടുത്തു.

തുടർന്നു കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ മധു വായിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്ര പ്രധിനിധി സഭയിലേക്കുള്ള പേരുകളും അംഗീകരിക്കുകയും അവ അയച്ചു കൊടുക്കുവാനും തീരുമാനിച്ചു. ശാഖയുടെ വാർഷികം 2023 മെയ് 14ന് ഞായറാഴ്ച ഗംഭീരമായി അങ്കമാലിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

ശ്രീ ദിവാകര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

One thought on “ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം

  1. ചൊവ്വര ശാഖയുടെ മീറ്റിംഗ് വിജയകരമായി നടത്താൻ സഹായിച്ച എല്ലാ മെമ്പർമാർക്കും അഭിനന്ദനങ്ങൾ.

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *