ഇരിങ്ങാലക്കുട ശാഖ 2023 മാർച്ച് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ കുടുംബയോഗം 19-03-23 ഞായറാഴ്ച, 3 PMനു കാട്ടൂർ പിഷാരത്ത് അശോകന്റെ വസതിയിൽ വെച്ച് കൂടി.

ശ്രീമതി രമ്യ അശോകന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മൺമറഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഉപക്രമ പ്രസംഗത്തിൽ ഫിബ്രുവരി 26 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന മീറ്റിങ്ങിന്റെ വിശദവിവര ങ്ങൾ പങ്കു വെച്ചു. 09-04-23നു ഇരിങ്ങാലക്കുട ശാഖയുടെ വാർഷികം നല്ല രീതിയിൽ നടത്തുവാൻ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

ഇരിങ്ങാലക്കുട ശാഖയുടെ വാർഷികത്തിന്റെ ഒരുക്കങ്ങളെ പറ്റി സെക്രട്ടറി വിശദീകരിച്ചു. തുടർന്നുള്ള ചർച്ചയിൽ ശാഖാ വാർഷികം 09-04-23 ന് ഇരിങ്ങാലക്കുട മാപ്രാണം തളിയക്കോണം ശ്രീകൃഷണ ക്ഷേത്രം ശങ്കര നാരായണ ഭജന മണ്ഡപത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. വാർഷികത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗങ്ങളെ പ്രത്യേകം ചുമതലപ്പെടത്തി. ശാഖയുടെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടത്തുവാൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങിയതായും പരിശീലനങ്ങൾ തുടങ്ങിയെന്നും ലേഡീസ് വിങ്ങ് സെക്രട്ടറി യോഗത്തെ അറിയിച്ചു. വാർഷികത്തിന്റെ നോട്ടീസ്, കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയും വാർഡ് കൗൺസിലർമാരെയും മറ്റുള്ളവരെയും ക്ഷണിക്കുന്ന കാര്യം ഉൾപ്പെടെയുള്ള വാർഷികത്തിന്റെ എല്ലാ കാര്യങ്ങളും കോർഡിനേറ്റ് ചെയ്യുവാൻ വേണ്ടി സെക്രട്ടറിയെയും ട്രഷററെയും ചുമതലപ്പെടുത്തി.

വാർഷികത്തിന്റെ ചിലവുകൾക്കായി സെക്രട്ടറിയും ട്രഷററും ചേർന്ന് തയ്യാറാക്കിയ Budget യോഗം അംഗീകരിച്ചു.

സെക്രട്ടറി തയ്യാറാക്കിയ ഒരു വർഷത്തെ വാർഷിക റിപ്പോർട്ടും ട്രഷറർ തയ്യാറാക്കിയ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളും വരുന്ന A.G.M ൽ അവതരിപ്പിക്കുവാൻ വേണ്ടി ഇന്ന് കൂടിയ യോഗം അംഗീകാരം നൽകി.

2023-24 & 24-25 കാലാവധിയിലേക്കുള്ള ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുവാൻ വേണ്ടിയുള്ള നോട്ടീസ് ശരിയാക്കി മെംബർമാരെ അറിയിക്കുവാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖാ വാർഷികത്തിനോട് അനുബന്ധിച്ച് ശാഖാ അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തുവാൻ ഭരണ സമിതി തീരുമാനിച്ചു.

ശാഖാ മെമ്പർ പെരുബിള്ളിക്കാട് പിഷാരത്ത് Dr. പി. മധു( MBBS, MD, PHD, Cardio)വിന്റെ സഹായത്തോടു കൂടി Astro Health Care ഉം Sudharma Metropolis എന്ന പ്രസിദ്ധമായ സ്ഥാപനവും ചേർന്നാണ് സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തുന്നത്.

രക്ത പരിശോധനയുടെ മുഴുവൻ ചിലവും Dr. P മധു സ്പോൺസർ ചെയ്യുന്ന വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. ഈ സൽപ്രവൃത്തിക്ക് മുന്നോട്ട് വന്ന Dr. മധുവിന് ശാഖയുടെ പ്രത്യേക നന്ദി രേഖപ്പെടുത്തി.
ശാഖയിലെ എല്ലാവരും അവനവന്റെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുവാൻ വേണ്ടി ഈ സുവർണ്ണാവസരം ഉപയോഗിക്കണമെന്ന് സെക്രട്ടറി യോഗത്തോട് അഭ്യർത്ഥിച്ചു.

ക്ഷേമനിധി നടത്തി .

യോഗത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് തന്ന അശോകനും കുടുംബത്തിനും , യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ V.P. മുകുന്ദൻ നന്ദി പ്രകാശി പ്പിച്ച തോടെ യോഗം 6 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ.

 

 

1+

Leave a Reply

Your email address will not be published. Required fields are marked *