എസ്.ആർ.സഞ്ജീവിന്റെ പുസ്തകം ഒക്ടോബർ 5 ന് പ്രകാശനം ചെയ്യുന്നു

ശ്രീ എസ്.ആർ.സഞ്ജീവ് എഡിറ്റ് ചെയ്ത, കോവിഡ് 19 ന്റെ സാമൂഹ്യപ്രത്യാഘാതം മാധ്യമപരിപ്രേക്ഷ്യത്തിൽ അന്വേഷിക്കുന്ന “കോവിഡ് 19, പ്രോബ്ലം, പ്രോസ്പെക്ട് ആന്റ് റിട്രോസ്പെക്ട്- ദ് റൂട്ട്മാപ്സ് ഓഫ് കേരള” എന്ന പുസ്തകം ഒക്ടോബർ 5 ന് 11 മണിക്ക് ഓൺലൈൻ മീറ്റ് വഴി പ്രകാശനം ചെയ്യുന്നു.

ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ഷൈലജ ടീച്ചർ, ശ്രീ ശശി തരൂർ എം.പി.ക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിക്കുന്നത്.

തുടർന്ന് കൊവീഡിയൻ കോൺവർസേഷൻസ് എന്നു പേരിട്ട വെബിനാറും നടക്കും. ശ്രീ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്), ശ്രീ. ഇ.പി.ഉണ്ണി (സീനിയർ കാർട്ടൂണിസ്റ്റ്, ദ് ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി), ശ്രീ. ദാമോദർ പ്രസാദ് (ഡയറക്ടർ, ഇ.എം.എം.ആർ. സി, കോഴിക്കോട് സർവകലാശാല), പ്രശസ്ത ചലചിത്രനിരൂപകനായ ശ്രീ. സി.എസ് വെങ്കിടേശ്വരൻ, ഡോ.ലക്ഷ്മി പ്രദീപ് (ഫറോക് കോളജ്) എന്നിവരാണ് വെബിനാറിൽ സംസാരിക്കുന്നത്. ശ്രീ സഞ്ജിവിനെ കൂടാതെ മേല്പറഞ്ഞവരെല്ലാം തന്നെ പ്രസ്തുത പുസ്തകത്തിലേക്ക് പഠന ലേഖനങ്ങൾ നൽകിയിട്ടുണ്ട്. ഇവരെ കൂടാതെ കൂടാതെ മാധ്യമരംഗത്തു നിന്നും ശ്രീ ബി.ശ്രീജൻ (മെട്രോ എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ), ജോ എ. സ്കറിയ , സീനിയർ ഫിനാൻഷ്യൽ ജേർണലിസ്റ്റ്), ശ്രീ നന്ദഗോപാൽ രാജൻ (എഡിറ്റർ ന്യൂമീഡിയ – ദ് ഇന്ത്യൻ എക്സ് പ്രസ്) എന്നിവരും അക്കാദമിക് രംഗത്തു നിന്ന് ഡോ. എം.എസ്. ഹരികുമാർ (കേരള സർവകലാശാല), ഡോ.എൻ.മുഹമ്മദലി (കോഴിക്കോട് സർവകലാശാല), ഡോ.ഷാജു പി.പി. (മേരിമാത കോളജ്), ഡോ.പി.ലാൽ മോഹൻ (കേരള സർവകലാശാല), ഡോ.വി.അബ്ദുൾമുനീർ (ഇ.എം.ഇ.എ കോളജ്), ഡോ. സോണി ജയരാജ് (എഡ്മന്റൻ യൂണിവേഴ്സിറ്റി, കാനഡ), ഡോ.നിതിൻ കാലോർത് (ബെന്നറ്റ് യൂണിവേഴ്സിറ്റി, ഡൽഹി) എന്നിവരും പഠനങ്ങൾ എഴുതിയിട്ടുണ്ട്.

ഡി.സി.ബുക്സ് ആണ് പ്രസാധകർ.

ശ്രീ സഞ്ജിവിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ.

S R Sanjiv

2+

Leave a Reply

Your email address will not be published. Required fields are marked *