23-09-2024 ന് പ്രശസ്ത തിമില വിദ്വാൻ ശ്രീ പെരുവനം കൃഷ്ണകുമാറിന് 60 വയസ്സ് പൂർത്തിയായി. ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ച് പെരുവനം മേക്കാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വെച്ച് പിഷാരോടി സമാജം തൃശൂർ ശാഖ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ തുടങ്ങി പ്രശസ്തരായ നിരവധി പേർ പങ്കെടുത്തു.
ശ്രീ കൃഷ്ണകുമാർ പെരുവനം തെക്കേ പിഷാരം കുടുംബാംഗമാണ്. ഭാര്യ ശ്രീമതി അംബിക, മക്കൾ ഐശ്വര്യ, അശ്വതി.
പെരുവനം ശ്രീ കൃഷ്ണകുമാറിന് പിഷാരോടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ പിറന്നാളാശംസകൾ!
2+
Aasamsakal
കൃഷ്ണകുമാറിന് ഷഷ്‌ടിപൂർത്തി ആശംസകൾ. ആയുരാരോഗ്യങ്ങൾ നേരുന്നു 🙏