പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം ലഭിച്ചു.

All India Dancer’s Association – AIDA റായ്‌പൂരിൽ നടത്തിയ അന്താരാഷ്ട്ര നൃത്ത സംഗീത ഫെസ്റ്റിവലിൽ 18-10-2024നു രംഗമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത പുരസ്‌കാരം സമ്മാനിച്ചത്.

ശ്രീമതി സൗമ്യ ബാലഗോപാലിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

ഡോ. സുജയയുടെ “ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത്” എന്ന ചെറുകഥാസമാഹാരം ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 14-10-2024നു വൈകുന്നേരം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഇതിനു മുമ്പ് 2020ൽ “ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ” എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറുകാട്ട് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൊണ്ടിയന്നൂർ പിഷാരത്ത് ചന്ദ്രിക പിഷാരസ്യാരുടെയും മകളാണ് ഡോ. സുജയ.

ഡോ. സുജയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

ലോഗോസ് ബുക്‌സാണ് പ്രസാധകർ. +91 80861 26024 എന്ന നമ്പറിലേയ്ക്ക് പുസ്തകത്തിന്റെ പേരും സ്വന്തം വിലാസവും എഴുതി വാട്സ്ആപ്പ് ചെയ്താൽ പുസ്തകം ലഭിക്കുന്നതാണ്.

5+

പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെന്റ് ട്രസ്റ്റിന്റെ 2023 -2024 കാലയളവിലെ വാർഷിക പൊതുയോഗം 2024 ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ചേർന്നു.

കുമാരി ദേവിക ഹരികൃഷണൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. തുടർന്ന് നാളിതുവരെ നമ്മെ വിട്ടുപോയ മുഴുവൻ അംഗങ്ങൾക്കും കൂടാതെ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികളെയും മുഴുവൻ ട്രസ്റ്റ് മെബർ മാരെയും സെക്രട്ടറി സ്വാഗതം ചെയ്‌തു.

തുടർന്ന് പ്രസിഡൻ്റ് ശ്രീ ഹരികൃഷ്ണപിഷാരോടി, മുൻ പ്രസിഡൻ്റ് ശ്രീരാമചന്ദ്ര പിഷാരോടി മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന ഗീതം അവതരിപ്പിച്ച ശ്രീദേവിക ഹരികൃഷ്ണ് പ്രസിഡൻ്റ് ശ്രീ ഹരികൃഷ്ണപിഷാരോടി ഉപഹാരം നൽകി ആശീർവദിച്ചു. തുടർന്ന് പ്രസിഡൻ്റ് അദ്ധ്യക്ഷ ഭാഷണത്തിൽ ഗസ്റ്റ് ഹൗസിൻ്റെ ഘട്ടം ഘട്ടമായുള്ള പുരോഗതിയെ കുറിച്ച് വിശദമായി പ്രതിപാദിച്ചു.

കഴിഞ്ഞ വാർഷിക പൊതുയോഗ മിനിറ്റ്സ് സെക്രട്ടറി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

സെക്രട്ടറി 2023 -2024 കാലയളവിലെ പ്രവർത്തനറിപ്പോർട്ടും, ഖജാൻജി 2023-2024 ലെ വരവു ചിലവു കണക്കുകളും (മുൻ പ്രതിനിധി സഭയിൽ വായിച്ച് അംഗീകാരം നേടിയത് ) അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

അതിന് ശേഷം പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ, മുൻ പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ഇൻ്റേണൽ ഓഡിറ്റർ ശ്രീ MP ഹരിദാസ്, മുൻ പ്രസിഡണ്ടും ജന.സെക്രട്ടറിയുമായിരുന്ന ശ്രീ കെ. പി. ബാലകൃഷ്ണൻ, മുൻ ജന. സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ, മുൻ PP &TDT സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ, ശ്രീ കെ രാമചന്ദ്ര പിഷാരോടി, കോങ്ങാട്, ശ്രീ പ്രഭാകര പിഷാരോടി കോങ്ങാട്, ശ്രീ സി പി രാമചന്ദ്രൻ കൊടകര, തുളസിദളം മാനേജർ ശ്രീ രഘുനന്ദനൻ, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, PE&WS വൈസ് പ്രസിഡൻ്റ് ശ്രീ വി പി മധു, PP &TDT ജോയിന്റ് സെക്രട്ടറി ശ്രീ മോഹനൻ പിഷാരോടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

അതിനു ശേഷം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഇൻ്റേണൽ ഓഡിറ്ററായി ശ്രീ MP ഹരിദാസിനേയും സ്റ്റാറ്റൂട്ടറി ഓഡിറ്ററായി ശ്രീ മോഹൻദാസ് അസോസിയേറ്റ്സ് തൃശൂരിനേയും യോഗം അംഗീകരിച്ചു.

എറണാംകുളം ശാഖയിൽ നിന്നുള്ള ശ്രീ ബാലചന്ദ്രൻ ഗസ്റ്റ് ഹൗസിൽ നിന്നും ശാഖകൾക്ക് 5 AC റൂമുകൾ സൗജന്യമായി അനുവദിക്കുന്നതുമായി ബന്ധപെട്ട് യോഗത്തിൽ ഒരു വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. ആയത് അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പരിഗണിച്ച് മറുപടി നൽകാമെന്ന് സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചു.

പിന്നീട് ഗസ്റ്റ് ഹൗസ് മനേജർ ശ്രീ രാമചന്ദ്രൻ, ജീവനക്കാരായ ബാലചന്ദ്രൻ, ദിവാകരൻ, സുമതി, ശ്രീജില, നിവേദിത എന്നിവരെ സദസിന് പരിചയപ്പെടുത്തി, തുടർന്ന് വാർഷികയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വൈസ്പ്രസിഡൻ്റ് ശ്രീ വേണുഗോപാൽ നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമംഗളം പര്യവസാനിച്ചു

Pl click on the link below to view photos of the event.

https://samajamphotogallery.blogspot.com/2024/10/pisharody-pilgrimage-tourism.html

2+

സ്റ്റാമ്പ് ശേഖരണം മുതൽ പല തരം ശേഖരണങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ആറര പതിറ്റാണ്ട് മുതലുള്ള കത്തുകൾ ശേഖരിച്ച് വെച്ച് ലോക തപാൽ ദിനത്തിൽ ആദരം നേടിയിരിക്കുകയാണ് ഒരു പിഷാരസ്യാർ. തിരുനാവായ കിഴക്കേപാട്ട് പിഷാരത്ത് ദേവകി കുട്ടിയാണ് ആദരം ഏറ്റുവാങ്ങിയത്. ഇവരുടെ വസതിയിൽ സൂക്ഷിച്ചു വരുന്നതും,  ഭർത്താവ് പരേതനായ പെരുമ്പിലാവിൽ പിഷാരത്ത് സേതുമാധവ പിഷാരടി (പി എസ് പിഷാരടി ) യുടെ കൈവശത്തിൽ ഉണ്ടായിരുന്നതുമായ 1961 മുതലുള്ള കത്തുകളും മറ്റു രേഖ ഇടപാടുകളും ഉൾപ്പെടുന്ന വലിയൊരു ശേഖരമാണ് ഇവർ സൂക്ഷിച്ചു വരുന്നത് . അന്യം നിന്ന് പോവുന്ന പോസ്റ്റ് കാർഡുകൾ ഉൾപ്പെടെ അമൂല്യമായ ധാരാളം തപാൽ ഉരുപ്പടികളുടെ ശേഖരങ്ങളാണ് ഇവരുടെ കൈവശമുള്ളത്.

അന്താരാഷ്ട്ര തപാൽ ദിനത്തിന്റെ ഭാഗമായി പുരാവസ്തു ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ നാപ്പ്സ് തിരൂരിൻ്റെ നേതൃത്വത്തിൽ തിരുന്നാവായ “മാധവ “ത്തിൽ എത്തിയാണ് കിഴക്കേ പാട്ട് പിഷാരത്ത് ദേവകികുട്ടിയെ ആദരിച്ചത് . നാപ്സ് ഭാരവാഹികൾ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ആദരം നൽകിയത്.

ശ്രീമതി ദേവകിക്കുട്ടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ !

11+

നൃത്തത്തോടുള്ള അഭിനിവേശം കെടാതെ മനസ്സിൽ സൂക്ഷിച്ച സംഗീത വിദുഷിയായ ചന്ദ്രലേഖ സന്തോഷ് തന്റെ 58 ആം വയസ്സിൽ മോഹിനിയാട്ടത്തിലൂടെ അരങ്ങേറ്റം നടത്തി.

ഒക്ടോബർ 5 ശനിയാഴ്ച തുവ്വൂർ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകളാണ് പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടിയ ചന്ദ്രലേഖ. വിവിധ സ്ഥാപനങ്ങളിൽ സംഗീതാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ചന്ദ്രലേഖ രണ്ടു വർഷങ്ങൾക്ക് മുമ്പ് കഥകളി സംഗീതത്തിലും തന്റെ അരങ്ങേറ്റം കുറിക്കുകയുണ്ടായി.

തപസ്യ കലാ കേന്ദ്രത്തിൽ ശ്രീമതി അനുഷ പണിക്കരുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചതും ഇപ്പോൾ അരങ്ങേറ്റം കുറിച്ചതും.

ശ്രീമതി ചന്ദ്രലേഖ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകളും അഭിനന്ദനങ്ങളും !

6+

കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും(പെരിന്തൽമണ്ണ M .E .S മെഡിക്കൽ കോളേജ്) ശ്രുതി അനിൽ ഡെന്റൽ സർജറിയിൽ ബിരുദം കരസ്ഥമാക്കി.

ഡോ. ശ്രുതി അനിൽ തെക്കൻ ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് ശ്രീകൃഷ്ണമന്ദിരത്തിൽ ശ്രീ . അനിൽ കുമാറിന്റെയും (എറണാകുളം ശാഖാ മുൻ സെക്രട്ടറി), തിരൂർ തൃക്കണ്ടിയൂർ കൃഷ്ണപ്രഭയിൽ ശ്രീമതി . ശ്രീരേഖ അനിൽ കുമാറിന്റെയും മകളും മഞ്ചേരി ശാഖാ മുൻ പ്രസിഡണ്ട് ശ്രീ എ .പി ദാമോദര പിഷാരോടിയുടെയും , മഞ്ചേരി ശാഖാ മഹിളാ വിങ് മുൻ സെക്രട്ടറി ശ്രീമതി ഇന്ദിരാ ദാമോദരപിഷാരോടിയുടെയും ദൗഹിത്രിയുമാണ്.

ഡോ. ശ്രുതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

തുളസീദളം കെ പി നാരായണ പിഷാരോടി സ്മാരക പ്രഥമ സാഹിത്യ പുരസ്‌ക്കാര സമർപ്പണ ചടങ്ങും പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ അവാർഡ് / സ്കോളർഷിപ്പ് വിതരണ സമ്മേളനവും 29-09-2024 ഞായറാഴ്ച രാവിലെ 10.30 നു തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ പിഷാരോടി സമാജം നഗറിൽ വെച്ച് നടന്നു.

കുമാരി . ആർ . ദേവികയുടെ ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. സമാജം വൈസ് പ്രസിഡണ്ട് ശ്രീ . കെ. പി.മുരളി സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡണ്ട് ശ്രീ . ആർ . ഹരികൃഷ്ണ പിഷാരോടി തുളസീദളം അവാർഡുകളുടെ പ്രസക്തിയെക്കുറിച്ച് വ്യക്തമാക്കി.

തുളസീദളം പുരസ്‌ക്കാര സമർപ്പണ ചടങ്ങിന്റെ ഉദ്‌ഘാടനം ചരിത്ര ഗവേഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും എഴുത്തച്ഛൻ അവാർഡ് ജേതാവുമായ ഡോ. എസ് കെ വസന്തൻ നിർവ്വഹിച്ചു.

മാതൃഭൂമിയിലെ സീനിയർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ എം പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

തുളസീദളം കെ പി നാരായണ പിഷാരോടി സ്മാരക പ്രഥമ സാഹിത്യ പുരസ്‌ക്കാര സമർപ്പണം പ്രശസ്ത സാഹിത്യകാരൻ ശ്രീ സി രാധാകൃഷ്ണന് കേന്ദ്ര പ്രസിഡന്റ് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയും, തുളസീദളം സർഗ്ഗ പ്രതിഭാ പുരസ്‌കാരം ശ്രീമതി രമ പിഷാരോടിക്ക് ശ്രീമതി ജ്യോതി ബാബുവും തുളസീദളം നവമുകുളം പുരസ്‌ക്കാര ജേതാവ് മാസ്റ്റർ വിഷ്ണുദത്തിനു പുരസ്‌ക്കാര ദാനം ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാറും നിർവ്വഹിച്ചു.

ചടങ്ങിൽ തുളസീദളം മുൻ പത്രാധിപ ശ്രീമതി കെ പി ഭവാനിയെയും മുൻ സഹ പത്രാധിപർ ശ്രീ ഇ പി ഉണ്ണിക്കണ്ണനെയും ആദരിച്ചു.

വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് അവാർഡ് / സ്കോളർഷിപ്പ് വിതരണം പത്മശ്രീ ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ശ്രീ സി. രാധാകൃഷ്ണൻ , ഡോ . എസ് .കെ വസന്തൻ , ശ്രീ.. എം.പി സുരേന്ദ്രൻ , കേന്ദ്ര / ശാഖാ ഭാരവാഹികൾ, വിവിധ സ്‌പോൺസർമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.

പിഷാരോടി സമാജം കോങ്ങാട് ശാഖാ നൽകി വരുന്ന തുളസി അവാർഡ് കോങ്ങാട് ശാഖാ പ്രസിഡന്റ് ശ്രീ . കെ പി പ്രഭാകര പിഷാരോടി സമ്മാനിച്ചു. ശ്രീമതി.ദേവി അപ്പംകളം എഴുതിയ കാലവര്ഷത്തിലെ ഉഷ്ണം ‘ എന്ന കഥയ്ക്കാണ് സമ്മാനം. ശ്രീ . എ .പി രാമകൃഷ്ണൻ , ശ്രീ . അരവിന്ദാക്ഷ പിഷാരോടി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

PE & WS സെക്രട്ടറി ഡോ . രാംകുമാർ പി .ബി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങ് ഉച്ചക്ക് 1.30 ഓടെ പര്യവസാനിച്ചു.

കൂടുതൽ വിശദമായ റിപ്പോർട്ടിനും അവലോകനങ്ങൾക്കും ഒക്ടോബർ ലക്കം തുളസീദളം വായിക്കുക.

സമ്മേളനത്തിന്റെ ആദ്യാവസാന ചിത്രങ്ങൾക്കായി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://samajamphotogallery.blogspot.com/2024/09/2024_30.html

 

Click below link to see the video footage of the function.

https://youtube.com/live/6VNXRY-otkY?feature=share

2+

Shreya Dinoop, studying in 8th standard in Paramekkavu Vidya Mandir, Thrissur has won Gold Medal in U14 Girls Triathlon and Silver medal in High Jump competitions in District Amateur Meet 2024-25.

Shreya is daughter of Kodikunnath Pisahrath  Divya & Kattoor Pisharath Dinoop and grand daughter of Shri. C P Achuthan(Ex Gen. Secretary) and Saradamani.

Pisharody Samajam, website and Thulaseedalam congratulate her on her achievement.

14+

വാർഷിക പൊതുയോഗം, തുളസീദള സാഹിത്യ പുരസ്‌കാര സമർപ്പണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയുടെ വിശദമായ നോട്ടീസ് ഏവരുടെയും അറിവിലേക്കായി താഴെക്കൊടുക്കുന്നു.

0