Anjali Vivek, wife of Vivek Gopinath working in TCS. Portland, California and live there with their children Shivani and Shanthanu has a Youtube Channel named “Omal Kanmani”. Anju is daughter of PP Muraleedharan and Remadevi in Thiruvananthapuram and Vivek is son of Gopinath and Sumamgala of Thiruvanathapuram Sakha. Here is her Youtube Channel. 0
"A Youtube Pisharasiar"Archives: News
News about Sakhas
നമുക്കിടയിലെ ഒരു വൈമാനികനെ പരിചയപ്പെടാം.. സ്‌ക്വാഡ്രൺ ലീഡർ വിഷ്ണു ഗോപിനാഥ് ഇന്ത്യൻ വായു സേനയിൽ പൈലറ്റ്, ഒരു പക്ഷെ ആദ്യ പിഷാരോടി പൈലറ്റ്, ആയി ജോലി ചെയ്യുന്നു. വിഷ്ണു ചെങ്ങാനിക്കാട്ട് പിഷാരത്ത് മജീഷ്യൻ ഗോപിനാഥ പിഷാരോടിയുടെയും കൊടിക്കുന്നത്ത് പിഷാരത്ത് സുമംഗലയുടെയും പുത്രനാണ്. ഇപ്പോൾ സേനയിൽ ആഗ്രയിൽ പോസ്റ്റ് ചെയ്യപ്പെട്ട വിഷ്ണുവിന്റെ പത്നി മുണ്ടങ്ങാമഠം പിഷാരത്ത് കീർത്തനയും മകൻ ജഗനാഥും ആണ്. സഹോദരൻ : വിവേക് ഗോപിനാഥ് 4+
"നമുക്കിടയിലെ ഒരു വൈമാനികനെ പരിചയപ്പെടാം"ശ്രീമതി രജനി രാജേന്ദ്രൻ ആനായത്ത് സോൻപേട്ടിൽ നടന്ന ഛോട്ടു റാംജി മെമ്മോറിയൽ മാരത്തണിൽ, ക്വാർട്ടർ മാരത്തൺ(10.5 കി മീ) വിഭാഗത്തിൽ വിജയകരമായി മത്സരം ഓട്ടം പൂർത്തിയാക്കി. ഭർത്താവ് പ്രഫസർ Dr രാജേന്ദ്രകുമാർ ആനായത്ത് ദീനബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റി യുടെ വൈസ് ചാൻസിലർ ആണ്. ഇരിങ്ങാലക്കുട ശാഖയിലെ അറക്കൽ പിഷാരത്ത് വിജയൻ പിഷാരോടിയുടെ മകളാണ് ശ്രീമതി രജനി . ശ്രീമതി രജനിക്ക് അഭിനന്ദനങ്ങൾ. Dr. Prof. Anayath Rajendrakumar 2+
"രജനി രാജേന്ദ്രൻ ആനായത്ത് ക്വാർട്ടർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി"മദ്രാസ് ഐ ഐ ടി യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ച സച്ചിൻ കൃഷ്ണൻ ടി.വി. ക്ക് അഭിനന്ദനങ്ങൾ. Morphology of Vesicles under the influence of material transport, മെറ്റീരിയൽ ട്രാൻസ്പോർട്ടിന്റെ സ്വാധീനത്തിൽ വെസിക്കിളുകളുടെ രൂപാന്തരീകരണം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. പല്ലാവൂർ പിഷാരത്ത് മുരളീധരന്റെയും ചെറുകുന്ന് തെക്കേവീട്ടിൽ സ്വർണ്ണകുമാരി യുടെയും മകനാണ്. സഹോദരൻ നിധിൻ പ്രഭാകർ. 9+
"സച്ചിൻ കൃഷ്ണനു ഫിസിക്സിൽ ഡോക്ടറേറ്റ്"Mrs. Geetha Satish Pisharody (D/o G. P. Narayanan Kutty, Govindapuram Pisharam and Valsala .S. P, Shukapuram Pisharam & W/o Satish Pisharody, Panangattukara Pisharam) from Gandhinagar, Gujarat had participated in the “National Road Safety Week” paper presentation competition conducted jointly by MORTH(The Ministry of Road Transport and Highways ) and General Insurance Corporation of India. She was among the top 10 finalists selected from about 150 applicants. The finalists were invited to present their paper before…
"Geetha Satish secured Second Prize in “National Road Safety Week” paper presentation competition"Shri. Vinod Vasudevan Pisharody, Senior Intelligence Officer, DRI Zonal Unit, Mumbai who had been selected to receive President’s Medal for “Specially Distinguished Record of Service” on the occasion of Republic Day, 2019 has now received the award from the hands of Minister of State, Finance Anurag Thakur. Vinod is son of our Former President Late Shri A P Vasudevan(Alanallur Pisharam) and Bharathi Vasudevan(Meleettil Pisharam, Vallappuzha). Wife: Anjana Childen: Vaisakh & Visakha. Pisharody Samajam and website…
"Vinod Vasudevan Pisharody Received President’s Medal"ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം എന്നൊരു വാദ്യ കലാകാരനേയും വാദ്യോപകര നിർമ്മാതാവിനെയും നമുക്ക് പരിചയപ്പെടം. കോഴിക്കോട് ഗോവിന്ദപുരത്ത് പിഷാരത്ത് സാവിത്രിയുടെയും കവളപ്പാറ സ്രാമ്പിക്കൽ പിഷാരത്ത് നാരയണ പിഷാരടിയുടെയും പുത്രനായി 1982 മെയ് 3ന് ജനനം. 2000 ൽ ബി.കോം.പഠന കാലത്ത് പോരൂർ രാമചന്ദ്ര മാരാരുടെ കീഴിൽ ചെണ്ട ( തായമ്പക ) പഠിക്കാനാരംഭിച്ചു. ആ വർഷം ഒക്ടോബറിൽ അരങ്ങേറ്റവും കഴിച്ചു. ആ വർഷം തന്നെ ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ ശിഷ്യനായി ജ്യോതിഷ പഠനവും ആരംഭിച്ചു. പിന്നീട് ജ്യോതിഷവും ചെണ്ടയും ഒരേ സമയം കൈകാര്യം ചെയതു വന്നു. തുളസീദളത്തിൽ നിങ്ങളുടെ ഈ മാസം എന്ന ജ്യോതിഷപംക്തി കൈകാര്യം ചെയ്തിരുന്നു. 2004ൽ ഉപാസന എന്ന പേരിൽ ചെണ്ട നിർമാണ രംഗത്തേക്ക് കടന്നു…
"ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം – വാദ്യരംഗത്തെ പ്രതിഭ"ബെംഗളൂരു ശാഖയുടെ ജനുവരി മാസത്തെ യോഗം, 2020 ജനുവരി 26 ന്, ഞായറാഴ്ച, 10 മണിക്ക്, പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ച് നടത്തി. ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു, തുടർന്ന് ശ്രീ നന്ദകുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഈ അടുത്തകാലത്ത് നമ്മെ വിട്ട് പിരിഞ്ഞ സമുദായഅംഗങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. മാർച്ച് 2020-ൽ ഒരു വാർഷിക പൊതുയോഗം വിളിച്ചു ചേർക്കാമെന്നും പൊതുയോഗത്തിന്റെ കാര്യപരിപാടികളെ പറ്റി അടുത്ത മീറ്റിംഗിൽ കൂട്ടായ തീരുമാനമെടുക്കാമെന്നും സദസ്സ് ഒന്നടങ്കം തീരുമാനിച്ചു. വാർഷിക പൊതുയോഗത്തിനു മുന്നോടിയായി സമാജത്തിന്റെ രജിസ്ട്രേഷൻ പുതുക്കലും, ബാങ്ക് അക്കൗണ്ട് സജീവമാക്കുകയും അടിയന്തിരമായി ചെയ്യണമെന്ന് പ്രസിഡണ്ട് പരാമർശിച്ചു. നമ്മുടെ പ്രസിദ്ധീകരണമായ തുളസീദളത്തിന്റെ ബാംഗ്ലൂർ ശാഖയിലെ…
"ബെംഗളൂരു ശാഖ 2020 ജനുവരി മാസ യോഗം"പിഷാരോടി സമാജം കോഴിക്കോട് ശാഖയുടെ ജനുവരി മാസ യോഗം 26-01-2020 നു എം ഉണ്ണികൃഷ്ണ പിഷാരടിയുടെ ഭവനമായ ‘തുളസി’യിൽ വെച്ച് നടന്നു. ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ യോഗത്തിൽ അനിത ഉണ്ണികൃഷ്ണൻ പ്രാർത്ഥന ആലപിച്ചു. ഗൃഹനാഥൻ എം ഉണ്ണികൃഷ്ണൻ പിഷാരോടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ സി പി മോഹൻ പിഷാരോടി ആദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ജിപി ഉണ്ണികൃഷ്ണൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വായിച്ചു. പിന്നീട് നടന്ന ചർച്ചയിൽ മുമ്പുണ്ടായിരുന്ന പോലെ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ഏതെങ്കിലും ഒരു പിഷാരത്ത് വെച്ച് യോഗം ചേരാൻ തീരുമാനമായി. പിഷാരോടി മാരുടെ ഈ കൂട്ടായ്മ എല്ലാ മാസവും മുടങ്ങാതെ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇനി മുതൽ എല്ലാ…
"കോഴിക്കോട് ശാഖ 2020 ജനുവരി മാസ യോഗം"ചെന്നൈ ശാഖയുടെ ജനുവരി മാസ യോഗം ശ്രീ എ പി നാരായണൻറെ അണ്ണാ നഗർ ഈസ്റ്റിലുള്ള ഭവനത്തിൽ വെച്ച് 26-01-2020 നു കൂടി. നാരായണീയ പാരായണത്തോടെ തുടങ്ങിയ യോഗം പ്രസിഡണ്ട് ശ്രീ കരുണാകര പിഷാരോടിയെ അദ്ദേഹത്തിൻറെ എൺപത്തി നാലാം പിറന്നാൾ അവസരത്തിൽ ആദരിക്കുകയും അംഗങ്ങൾ അദ്ദേഹത്തിൻറെ ആശീർവാദം നേടുകയും ചെയ്തു. പ്രണവ് ഗോപിനാഥൻ, ഹർഷ രാമചന്ദ്രൻ എന്നിവർക്ക് പത്താം തരം പരീക്ഷയിലെ വിജയത്തിന് ശാഖ നൽകുന്ന ക്യാഷ് അവാർഡ് നൽകി. ബേബി ശിഖ അവതരിപ്പിച്ച നൃത്തം അംഗങ്ങൾക്ക് അങ്ങേയറ്റം ആസ്വാദ്യകരമായി. ശ്രീ പി ജയരാജന്റെ നന്ദി പ്രകാശനത്തോടെയും ശ്രീ എ പി നാരായണൻറെ മറുപടി പ്രസംഗത്തോടെയും യോഗം പര്യവസാനിച്ചു. 0
"ചെന്നൈ ശാഖ 2020 ജനുവരി മാസ യോഗം"
Recent Comments