പിറന്നാളുകൾ. വിവാഹം എന്നിവയോടനുബന്ധിച്ച് തുളസീദളത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അന്നേ ദിവസം വെബ്സൈറ്റിലും പ്രസ്തുത ചിത്രം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഫെബ് 13 നു തുടക്കമായി. ശ്രീ കൊടുമുണ്ട പിഷാരത്തെ അച്യുത പിഷാരോടിയുടെ നവതിയോടനുബന്ധിച്ച് അദ്ദേഹത്തിൻറെ കുടുംബമാണ് ഈ പദ്ധതി ആദ്യമായി പ്രയോജനപ്പെടുത്തിയത്. വെബ്സൈറ്റിന്റെ ആദ്യ പരസ്യവരുമാനം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ വിജയൻ ആലങ്ങാട് ചൊവ്വര ശാഖാ അംഗം ശ്രീ അച്യുത പിഷാരോടിയുടെ മകൻ പീതാംബരനിൽ നിന്നും ഏറ്റു വാങ്ങി. പിറന്നാൾ ദിനം/ വിവാഹ ദിനം രാവിലെ അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട് അന്നത്തെ ആഘോഷങ്ങളുടെ 10 ചിത്രങ്ങളോളം ഉച്ചക്ക് ശേഷവും പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി. തുളസീദളവും സൈറ്റും രണ്ടല്ല എന്നത്കൊണ്ട് തന്നെ…
"വെബ്‌സൈറ്റിനും പരസ്യവരുമാനം"Archives: News
News about Sakhas
-വിജയൻ ആലങ്ങാട് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും സീനിയർ വിഭാഗത്തിലെ ആദ്യ പത്ത് സ്ഥാനക്കാരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു. ഫെബ്രുവരി പത്തിന് ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “CERTIFICATE OF RECOGNITION ” ലഭിച്ചത് . കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല 2018ൽ നടന്ന “SCIENCE TEACHER’S PRESENTATION ” മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒമാനിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശ്രീകലക്ക് പിഷാരോടി സമാജത്തിന്റേയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 7+
"ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികക്ക് അംഗീകാരം"മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections)വർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കരണവകുപ്പ് ഉത്തരവായി. ഉത്തരവിൻറെ പൂർണ്ണ രൂപം വായിക്കാം. G.O.(Ms)No.22020P&ARD 1+
"മുന്നോക്ക സാമ്പത്തിക സംവരണം – കേരള ഗവ. ഓർഡർ"കൊടുമുണ്ട പിഷാരത്ത് അച്യുത പിഷാരോടിയുടെ നവതി(തൊണ്ണൂറാം പിറന്നാൾ) ഇന്ന് കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. To see more photos of the function, pl click on the link below. https://photos.app.goo.gl/6JuYGGTFJCvxKHJt8 2+
"നവതിയുടെ നിറവിൽ അച്യുത പിഷാരോടി"ഗായിക ചിത്ര അരുൺ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ചിത്ര ഈണം പകർന്ന കവിത “അവൾ” മലയാളികളുടെ അഭിമാനമായ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിക്കുന്നു. ഗാനം കേൾക്കുവാൻ താഴെക്കാണുന്ന വിഡിയോ ലിങ്കിൽ ക്‌ളിക്ക് ചെയ്യുക ലോക പ്രണയദിനമായ ഫെബ്രുവരി 14 നു മലയാളികളിലേക്കെത്തും… ചിത്ര അരുണിന് പിഷാരോടി സമാജത്തിൻറെയും വെബ് സൈറ്റിൻറെയും ഭാവുകങ്ങൾ. 3+
"ചിത്ര അരുൺ സംഗീത സംവിധായിക"ദേശീയ കലാ സംസ്‌കൃതി ഈ വർഷത്തെ സിനിമ-ടി.വി. അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി. അവാർഡുകളിൽ രമേശ് പിഷാരടിയാണ് മികച്ച അവതാരകൻ. മറ്റു അവാർഡുകൾ: സിനിമ ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിലെ പ്രകടനത്തിനു മികച്ച നടനായി ഇന്ദ്രൻസിനെയും ഹെലനിലെ പ്രകടനത്തിലൂടെ അന്നാ ബെൻ മികച്ച നടിയായും തിരഞ്ഞടുക്കപ്പെട്ടു.. റോഷൻ ആൻഡ്രൂസ് മികച്ച സംവിധായകൻ (ചിത്രം പ്രതി പൂവൻകോഴി) ദ്രോണ ഫിലിം അവാർഡ് – സിയാദ് കോക്കർ ജാഫർ ഇടുക്കി – മികച്ച സഹ നടൻ (കെട്ട്യോളാണ് മാലാഖ) പൗളി വത്സൻ – മികച്ച സഹ നടി (ആദ്യ രാത്രി) ടി.വി (മികച്ച നടൻ – സീത), മാളവിക (മികച്ച നടി – മഞ്ഞിൽ വിരിഞ്ഞ പൂവ്), മഞ്ജുഷ് ഗോപാൽ…
"രമേഷ് പിഷാരടിക്ക് ദേശീയ കലാ സംസ്‌കൃതി അവാർഡ്"പരേതനായ തുളസീദളം മാനേജർ കൃഷ്ണദാസ് അനുസ്മരണം ആറ്റൂരിൽ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ താഴെ. 1+
"കൃഷ്ണദാസ് അനുസ്മരണം"എറണാകുളം ജില്ലയിൽ തേവക്കൽ ശ്രീ മുക്കോട്ടിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് 29-01-2020നു നടന്ന നൃത്തനൃത്തങ്ങളിൽ പിഷാരോടി സമാജം എറണാകുളം ശാഖാ അംഗങ്ങളായ ഹരിത രാധാകൃഷ്ണൻ(കേന്ദ്ര അംഗം മുക്കോട്ടിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ മകൾ) വിസ്മയ വേണുഗോപാൽ( എറണാകുളം ശാഖാ അംഗമായ മുക്കോട്ടിൽ പിഷാരത്ത് വേണുഗോപാലിന്റെ മകൾ) എന്നിവർ പങ്കെടുത്തു. അത് ക്യാമറയിൽ പകർത്തിയത് എറണാകുളം ശാഖാ അംഗങ്ങളായ കാണിനാട് കിഴക്കേ പിഷാരത്ത് രാകേഷ് മോഹൻ, രാജീവ് മോഹൻ(Art I Photography) എന്നിവരാണ്. For more photos of the event please click link below. 3+
"പിഷാരസ്യാർ കുട്ടികളുടെ നൃത്തനൃത്യങ്ങൾ"സരോജ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പൂര പ്രേമി സംഘവുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ് 16ന് ഞായറാഴ്ച. വാദ്യ കലാകാരന്മാർക്ക് പ്രത്യേക കൗണ്ടർ ഒരുക്കിയിരിക്കുന്നു. പ്രസ്തുത ക്ലാമ്പിൽ നേത്ര വിഭാഗം മലബാർ Eye ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 1+
"സരോജ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്"PRIME INDIA POETRY FORUM നടത്തിയ കവിത രചന മത്സരത്തിൽ When Rivers Rise എന്ന രമ പ്രസന്ന പിഷാരോടിയുടെ കവിതക്ക് മൂന്നാം സമ്മാനം. ശ്രീമതി രമ പ്രസന്നക്ക് പിഷാരോടി സമാജത്തിന്റേയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ 1+
"കവിത രചന മത്സരത്തിൽ രമ പ്രസന്ന പിഷാരോടിക്ക് സമ്മാനം"
Recent Comments