-ഗോപൻ പഴുവിൽ തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം പ്രസ്തുത പരസ്യങ്ങൾ ആദ്യമായി ഉൾപ്പെടുത്തിയ മാർച്ച് 2020 ലക്കം ആദ്യ പ്രതി 08-03-2020 നു അശീതി ആഘോഷിച്ച ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാർക്ക് നൽകി സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നിർവഹിച്ചു. തദവസരത്തിൽ തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ, എജ്യുകേഷണൽ സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ എ പി രാഘവ പിഷാരോടി, ശ്രീ എ പി രാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. എൺപതാം പിറന്നാൾ ആഘോഷിച്ച ശ്രീമതി രാധ പിഷാരസ്യാരെ സമാജം പൊന്നാടയണിച്ചു ആദരിച്ചു. കോംബോ ഒഫറിനെക്കുറിച്ച്…
"തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം"Archives: News
News about Sakhas
– വിജയൻ, ആലങ്ങാട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത് വർഷമായി കോളേജ്അധ്യാപികയായി ജോലി നോക്കുന്ന ശ്രീലേഖ കഴിഞ്ഞ നാലുവർഷമായി താനൂർ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പഠന കാലത്ത് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, തമിഴ്നാട് ഗവർണറിൽ നിന്ന് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുള്ള ശ്രീലേഖ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോണിക്സിൽ ആണ് ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് എടുത്തത്. വിവാഹശേഷവും ഗവേഷണം തുടരാൻ എല്ലാ പിന്തുണയും നൽകിയ ഇടയാർ കൈലാസപുരം പിഷാരത്തെ കെ.സതീഷ് കുമാർ ആണ് ഭർത്താവ്. നെല്ലായി “ശോഭനം” പിഷാരത്തെ കെ.പി.ഗോവിന്ദന്റേയും ശോഭനയുടേയും മകളാണ് Dr. ശ്രീലേഖ.…
"ഡോ. ശ്രീലേഖ ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ"– മുരളി, മാന്നനൂർ കൊച്ചിയിൽ പ്രവർത്തിക്കുന്ന Five Points Yoga & Yuva Arts എന്ന സംഘടന അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണ ദിനവും, അദ്ദേഹം ചിട്ട്പ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സന്ധ്യയും ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തിയ്യതി എറണാകുളം, എളമക്കരയിൽ സംഘടിപ്പിച്ചു. വർണാഭമായ ചടങ്ങിൽ സുപ്രശസ്ത നർത്തകി സൗമ്യ സതീഷിനെ നാട്യപ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രനാണ് പുരസ്കാര വിതരണം നിർവഹിച്ചത്. സൗമ്യ സതീഷിനു അഭിനന്ദനങ്ങൾ ! 4+
"സൗമ്യ സതീഷിനു നാട്യപ്രതിഭ പുരസ്കാരം"-വിജയൻ, ആലങ്ങാട് SUNO 9.17 Qatar എന്ന എഫ് എം ചാനൽ ഹൃദയഗീതങ്ങളുടെ കവി എന്നറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് നൽകിയ വ്യത്യസ്തമായ ഒരു സ്വീകരണത്തിൽ നമ്മുടെ പ്രിയ വാനമ്പാടി ചിത്ര അരുണും സംഗീതാർച്ചന നടത്തുന്നു. കാണാം, നമുക്കു കാണാം… പാടാം, നമുക്കു പാടാം…. ചിത്രയെക്കുറിച്ചു കൂടുതലറിയുവാൻ അവരുടെ പേജ് കാണുക 4+
"പാടാം നമുക്കു പാടാം"കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് നിൽബ ഖണ്ഡേക്കറുടെ(കൊങ്കണി കവി) കൈയിൽ നിന്നും ബി.ആർ.അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ് ഗോവയിലെ രവീന്ദ്ര ഭവനിൽ വെച്ചു 2020 ഫിബ്രവരി 12 ന് ശ്രീ. സി.പി സുരേഷ് ബാബു സ്വീകരിക്കുന്നു. മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ്സ് & റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷൻ ദേശീയതലത്തിൽ ഏർപ്പെടുത്തിയ ‘Dr.B.Rഅംബേദ്ക്കർ സാഹിത്യശ്രീ” പുരസ്കാരത്തിന് ശ്രീ.സുരേഷ് ബാബു, വിളയിൽ അർഹനായിരിക്കുന്നു. 2019 ഡിസം.29ന് 9 മണിക്ക് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരദാനം നിർവ്വഹിക്കപ്പെടുന്നു. മലയാളത്തി ലെ വിവിധ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും ആകാശ വാണിയിലും ,ബഹുമുഖ വിഷയങ്ങ ളിലുമുള്ള അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങൾ കണക്കി ലെടുത്താണ് ഈ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്…
"Dr.B.Rഅംബേദ്ക്കർ സാഹിത്യശ്രീ പുരസ്‌കാരം സുരേഷ് ബാബു വിളയിലിന്"A young Pisharody boy from UK stars in the international trailer for the much-acclaimed ‘An Inspector Calls’ production by the National Theatre. Ram was chosen to play the lead child role when the show was touring Hull in the north of England and performed in 12 shows. He was picked for the trailer after that performance. Ram, 9 years old, studying in 4th standard is son of Dr. Nandakumar , Pazhayannur Thekkootu Pisharam and Dr.…
"9 Yr Pisharody boy from UK stars in International Trailer for ‘An Inspector Calls’"ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ!
ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാരുടെ(പരേതനായ കോഴിക്കോട് ‘ശ്രീകലയിൽ’ ടി പി നാരായണ പിഷാരോടിയുടെ പത്നി) അശീതി 2020 മാർച്ച് 8നു തൃശൂർ പാറമേക്കാവ് അമ്പലത്തിനടുത്തുള്ള രോഹിണി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ ആഘോഷിച്ചു.
പിഷാരോടി സമാജം ശ്രീമതി രാധ പിഷാരസ്യാരെ തദവസരത്തിൽ ആദരിച്ചു.

പിഷാരോടി സമാജത്തിന്റെ ഈ കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ പങ്കെടുത്ത എറണാകുളം ശാഖാ പ്രസിഡണ്ട് ശ്രീ. രാംകുമാറിന്റെ ഒരു നവ ആശയമായിരുന്നു, QR-കോഡ് എന്ന പുതിയ സാങ്കേതിക വിദ്യ നമ്മുടെ തുളസിദളത്തിൽ കൊടുക്കാൻ പറ്റുമോ എന്നുള്ളത്. പുതിയതായി വന്ന ഈ ആശയം അന്നു തന്നെ നമ്മുടെ വെബ്സൈറ്റ് ടീം ഏറ്റെടുത്തു.
എന്താണ് ഈ “QR code” എന്നുള്ളത് ചിലപ്പോൾ പലർക്കും അറിയണമെന്നില്ല. “Quick Response Code” എന്നതിന്റെ ചുരുക്കപ്പേരാണിത്.
ഇന്റർനെറ്റിൽ ഒരു വീഡിയോയോ വെബ്സൈറ്റോ എന്തുമാകട്ടെ അതെല്ലാം തിരഞ്ഞെടുക്കുന്നതിന് പല മാർഗ്ഗങ്ങളാണുപയോഗിക്കുന്നത്. ഒന്നുകിൽ ടൈപ്പ് ചെയ്യുക, ശബ്ദം കൊണ്ട് തിരയുക അല്ലെങ്കിൽ ലിങ്ക് വഴി കടക്കുക തുടങ്ങിയവ യായിരുന്നു ഇത് വരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പുതിയ മാർഗ്ഗമാണ് ഈ പറയുന്ന QR-കോഡ്. ഒട്ടും ക്ഷമയും സമയവുമില്ലാത്ത ഈ ആധുനിക കാലത്ത് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ഞൊടിയിടയിൽ കണ്ടു പിടിച്ചുത്തരുവാൻ ഉപയോഗിക്കുന്ന ഒരു വഴികാട്ടിയാണ് ഈ കോഡ്.
അതായത് ചലിക്കാത്ത കടലാസ് വാർത്തകളിൽ നിന്നും ചലനാത്മകമായ വാർത്തകളും ദൃശ്യങ്ങളും എത്തിക്കുന്ന ഒരു പുതിയ വാതിൽ.
ഈ കോഡ് സ്കാൻ ചെയ്താണ് നമ്മൾ ഈ വാതിൽ തുറന്ന് പുതിയ ലോകത്തിലേക്ക് പോകേണ്ടത്. തിരച്ചിലിന് ടൈപ്പിംങ്ങ് പോലും ആവശ്യമില്ലാത്ത ഈ സാങ്കേതിക വിദ്യയാണ് നമ്മളും തുളസിദളത്തിൽ പ്രയോഗിക്കാൻ പോകുന്നത്. ദളത്തിൽ നിന്നും വെബ്സൈറ്റിലേക്കുള്ള ഒരു പാലം വായനക്കാരിൽ തുറന്നുകൊടുക്കുവാൻ പോകുകയാണ്.
പക്ഷെ ഈ കോഡ് സ്കാൻ ചെയ്യണമെങ്കിൽ നിങ്ങൾ ഒരു ചെറിയ കാര്യം ചെയ്യേണ്ടതുണ്ട്.
മൊബൈലിൽ പ്ലേ സ്റ്റോറിൽ നിന്നും ” QR code Scanner app” എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്കും ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ചെറിയ ഒരു കാര്യമാണിത്.
ദളത്തിൽ കൊടുക്കുന്നതിനോടൊപ്പം വെബ്സൈറ്റിലും കൂടി നൽകുന്ന പരസ്യങ്ങൾക്കാണ് ഇപ്പോൾ തുടക്കത്തിൽ ഇത് നടപ്പിലാക്കുന്നത്.

ഇത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മുകളിൽ കൊടുത്ത ചിത്രത്തിലെ QR-കോഡ് സ്കാൻ ചെയ്തു നോക്കിയാലും.
മറ്റു സമാന സമാജങ്ങൾ പോലും കടന്നു വരാത്ത ആധുനിക സാങ്കേതിക മേഖലകളിലേക്കാണ് നമ്മുടെ പിഷാരോടി സമാജം ഓരോ ദിവസവും കടന്നു കയറിക്കൊണ്ടിരിക്കുന്നത്.
പുതിയ പരസ്യ നിരക്കുകൾ(Combo Rates) വെബ്‌സൈറ്റിൽ http://www.pisharodysamajam.com/website/ എന്ന പേജിൽ ലഭ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ഉപയോഗപ്പെടുത്തുവാനും ദളം മാനേജർ, വെബ് അഡ്മിൻ എന്നിവരോട് നേരിട്ട് സംസാരിക്കാവുന്നതുമാണ്.
Manager,Thulaseedalam.
സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, സാമ്പത്തിക സംവരണത്തിലൂടെ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ് ഇതിൽ പത്ത് ശതമാനം പേർക്ക് സാമ്പത്തിക സംവരണത്തിലൂടെ ജോലി ലഭിച്ചത്. 64 പേർക്കാണ് ആകെ നിയമനം ലഭിച്ചത്. ഇതിൽ ആറ് പേരാണ് സാമ്പത്തിക സംവരണത്തിലൂടെ നിയമനം ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ആറു ഉദ്യോഗാർഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ശുപാർശ നൽകിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 169 പേരാണുള്ളത്. പട്ടികയിൽ…
"മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി"Dr. Salini Harikumar, the most dynamic & graceful MOHINI ATTAM dancer among us has been nominated as the recipient of prestigious SRI JAYADEV RASTRIYA PURASKAR for her dedication towards Mohini Attam for 2019. She will receive this award physically on coming June during SRI JAYADEV RASTRIYA SAMAROH at Bhubaneswar, Odisha. She has done her MPhil & PHD in Mohini Attam from Kerala Kalamandalam. Now she is working as a Junior lecturer cum HOD of dance…
"Sri Jayadev Rashtriya Puraskar for Dr. Salini Harikumar"



















Recent Comments