പ്രഗത്ഭനർത്തകി സൗമ്യ ബാലഗോപാലിനെ സമാജം ആദരിച്ചു

പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ വടക്കുന്നാഥക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ .. പിഷാരോടി സമാജം തൃശൂർ ശാഖക്കു വേണ്ടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും തുളസീദളം പത്രാധിപരും തൃശൂർ ശാഖ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിലും ശ്രീ രവികുമാറും ചേർന്ന് വേദിയിൽ ശ്രീമതി സൗമ്യയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൗമ്യയുടെ ഭരതനാട്യത്തിൻറെ തത്സമയ ചിത്രങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു. 2+

"പ്രഗത്ഭനർത്തകി സൗമ്യ ബാലഗോപാലിനെ സമാജം ആദരിച്ചു"

തൃശൂർ ശാഖ 2020 ഫെബ്രുവരി മാസ യോഗം

തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-2-2020 ന് അന്തിക്കാട് മാങ്ങാട്ടുകര പിഷാരത്ത് ശ്രീ എ. പി. ജയദേവന്റെ ഭവനമായ ജയാനിവാസിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ. പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി എ. പി. സരസ്വതിയുടെയും ശ്രീ സി. പി. അച്യുതന്റെയും നേതൃത്വത്തിൽ നാരായണീയം അറുപത്തിമൂന്നാം ദശകം ചൊല്ലി. കുമാരി അഖില ജയദേവൻ പ്രാർത്ഥന ആലപിച്ചു. ഡോ. ശ്രീകുമാർ (ചിത്രശാല, ഷൊർണുർ റോഡ്, തൃശൂർ ), മുളകുന്നത്തുകാവ് കിഴക്കെ പിഷാരത്ത് അമ്മിണി പിഷാരസ്യാർ എന്നിവരുടെ നിര്യാണങ്ങളിൽ അനുശോചിച്ചു. ഗൃഹനാഥൻ ശ്രീ ജയദേവൻ ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ നന്ദകുമാർ ഡോ. ശ്രീകുമാറിന്റെ വിയോഗം സമാജത്തിന്, പ്രത്യേകിച്ചും തൃശൂർ ശാഖക്ക് വലിയ നഷ്ടമാണ്…

"തൃശൂർ ശാഖ 2020 ഫെബ്രുവരി മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2020 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ 16-02-2020 ൽ നടന്ന കമ്മിറ്റി മീറ്റിംഗ് റിപ്പോർട്ട് . ശാഖയുടെ എക്സിക്യൂട്ടീവ് കമ്മിററി മീറ്റിംഗ് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റ അദ്ധ്യക്ഷതയിൽ ശ്രീ സി ജി മോഹനൻ്റെ വസതിയായ മാപ്രാണം പുത്തൻ പിഷാരം ശാസ്താ നിവാസിൽ കൂടുകയുണ്ടായി. കുമാരി ശ്രീപ്രിയയുടെ ഈശ്വരപ്രാർത്ഥനയോടെ കൃത്യം 4 മണിക്ക് യോഗം ആരംഭിച്ചു .ഗൃഹനാഥൻ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു .തുടർന്ന് സമുദായത്തിലെ വിവിധ അംഗങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി . പിന്നീട് അദ്ധ്യക്ഷ തൻ്റെ ആമുഖ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തി. ശേഷം സെക്രട്ടറി കഴിഞ്ഞ മാസത്തെ പ്രവർത്തന റിപോർട്ടും ട്രഷററുടെ അഭാവം മൂലം വരവ്ചിലവ് കണക്കും അവതരിപ്പിക്കുകയും ആയത്…

"ഇരിങ്ങാലക്കുട ശാഖ 2020 ഫെബ്രുവരി മാസ യോഗം"

സംരംഭകർക്കിടയിലെ വേറിട്ട വ്യക്തിത്വം

-ടി പി ശശികുമാർ   സംരംഭകർക്കിടയിലെ ഒരു വേറിട്ട വ്യക്തിത്വത്തെ നമുക്കിവിടെ പരിചയപ്പെടാം. മുംബൈ ശാഖയിലെ, മണ്ണാർക്കാട് ഗോവിന്ദാപുരം പിഷാരത്ത് നന്ദകുമാറാണ് മേല്പറഞ്ഞ സംരംഭകൻ. “ഇന്നേ വരെ ഒരു മദ്ധ്യവർഗ്ഗ ഉദ്യോഗസ്ഥ ജീവിതം നയിച്ചു വന്ന എന്നിൽ ഒരു സംരംഭകനാകണമെന്ന അദമ്യമായ അഗ്രഹം ചേക്കേറിയത് ഒരു വർഷം മുമ്പാണ്‌. ഞാനെന്റെ സ്ഥിരം ജോലി ഉപേക്ഷിച്ച് പറ്റിയൊരു മേഖല കണ്ടെത്താനു തീവ്രശ്രമത്തിലായിരുന്നു. ആയിടക്കാണ്‌ ഞാൻ എന്റെ സുഹൃത്ത് രൂപേഷിനോട് അലക്കു കമ്പനി വ്യവസായത്തെക്കുറിച്ച് ചോദിച്ചത്. അദ്ദേഹം വളരെ നല്ലൊരു പ്രതികരണം നൽകിയപ്പോൾ ഞാൻ പ്രസ്തുത വിപണിയെക്കുറിച്ച് പഠിക്കനാരംഭിച്ചു. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ വ്യവസായം തികച്ചും അസംഘടിതമാണെന്ന്. അത്തരമൊരു വ്യവസായത്തിൽ എങ്ങിനെ മാറ്റം…

"സംരംഭകർക്കിടയിലെ വേറിട്ട വ്യക്തിത്വം"

വെബ്‌സൈറ്റിനും പരസ്യവരുമാനം

പിറന്നാളുകൾ. വിവാഹം എന്നിവയോടനുബന്ധിച്ച് തുളസീദളത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അന്നേ ദിവസം വെബ്സൈറ്റിലും പ്രസ്തുത ചിത്രം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഫെബ് 13 നു തുടക്കമായി. ശ്രീ കൊടുമുണ്ട പിഷാരത്തെ അച്യുത പിഷാരോടിയുടെ നവതിയോടനുബന്ധിച്ച് അദ്ദേഹത്തിൻറെ കുടുംബമാണ് ഈ പദ്ധതി ആദ്യമായി പ്രയോജനപ്പെടുത്തിയത്. വെബ്സൈറ്റിന്റെ ആദ്യ പരസ്യവരുമാനം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ വിജയൻ ആലങ്ങാട് ചൊവ്വര ശാഖാ അംഗം ശ്രീ അച്യുത പിഷാരോടിയുടെ മകൻ പീതാംബരനിൽ നിന്നും ഏറ്റു വാങ്ങി. പിറന്നാൾ ദിനം/ വിവാഹ ദിനം രാവിലെ അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട് അന്നത്തെ ആഘോഷങ്ങളുടെ 10 ചിത്രങ്ങളോളം ഉച്ചക്ക് ശേഷവും പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി. തുളസീദളവും സൈറ്റും രണ്ടല്ല എന്നത്കൊണ്ട് തന്നെ…

"വെബ്‌സൈറ്റിനും പരസ്യവരുമാനം"

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികക്ക് അംഗീകാരം

-വിജയൻ ആലങ്ങാട്   ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും സീനിയർ വിഭാഗത്തിലെ ആദ്യ പത്ത് സ്ഥാനക്കാരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു. ഫെബ്രുവരി പത്തിന് ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “CERTIFICATE OF RECOGNITION ” ലഭിച്ചത് . കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല 2018ൽ നടന്ന “SCIENCE TEACHER’S PRESENTATION ” മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒമാനിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശ്രീകലക്ക് പിഷാരോടി സമാജത്തിന്റേയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 7+

"ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികക്ക് അംഗീകാരം"

മുന്നോക്ക സാമ്പത്തിക സംവരണം – കേരള ഗവ. ഓർഡർ

മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections)വർക്ക്‌ പത്ത്‌ ശതമാനം സംവരണം നൽകാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച്‌ ഉദ്യോഗസ്ഥ ഭരണപരിഷ്കരണവകുപ്പ്‌ ഉത്തരവായി.   ഉത്തരവിൻറെ പൂർണ്ണ രൂപം വായിക്കാം. G.O.(Ms)No.22020P&ARD 1+

"മുന്നോക്ക സാമ്പത്തിക സംവരണം – കേരള ഗവ. ഓർഡർ"

നവതിയുടെ നിറവിൽ അച്യുത പിഷാരോടി

കൊടുമുണ്ട പിഷാരത്ത് അച്യുത പിഷാരോടിയുടെ നവതി(തൊണ്ണൂറാം പിറന്നാൾ) ഇന്ന് കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. To see more photos of the function, pl click on the link below. https://photos.app.goo.gl/6JuYGGTFJCvxKHJt8 2+

"നവതിയുടെ നിറവിൽ അച്യുത പിഷാരോടി"

ചിത്ര അരുൺ സംഗീത സംവിധായിക

ഗായിക ചിത്ര അരുൺ സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നു. ചിത്ര ഈണം പകർന്ന കവിത “അവൾ” മലയാളികളുടെ അഭിമാനമായ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിക്കുന്നു. ഗാനം കേൾക്കുവാൻ താഴെക്കാണുന്ന വിഡിയോ ലിങ്കിൽ ക്‌ളിക്ക് ചെയ്യുക ലോക പ്രണയദിനമായ ഫെബ്രുവരി 14 നു മലയാളികളിലേക്കെത്തും… ചിത്ര അരുണിന് പിഷാരോടി സമാജത്തിൻറെയും വെബ് സൈറ്റിൻറെയും ഭാവുകങ്ങൾ. 3+

"ചിത്ര അരുൺ സംഗീത സംവിധായിക"

രമേഷ് പിഷാരടിക്ക് ദേശീയ കലാ സംസ്‌കൃതി അവാർഡ്

ദേശീയ കലാ സംസ്‌കൃതി ഈ വർഷത്തെ സിനിമ-ടി.വി. അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി. അവാർഡുകളിൽ രമേശ് പിഷാരടിയാണ് മികച്ച അവതാരകൻ. മറ്റു അവാർഡുകൾ: സിനിമ  ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിലെ പ്രകടനത്തിനു മികച്ച നടനായി ഇന്ദ്രൻസിനെയും ഹെലനിലെ പ്രകടനത്തിലൂടെ അന്നാ ബെൻ മികച്ച നടിയായും തിരഞ്ഞടുക്കപ്പെട്ടു.. റോഷൻ ആൻഡ്രൂസ് മികച്ച സംവിധായകൻ (ചിത്രം പ്രതി പൂവൻകോഴി) ദ്രോണ ഫിലിം അവാർഡ് – സിയാദ് കോക്കർ ജാഫർ ഇടുക്കി – മികച്ച സഹ നടൻ (കെട്ട്യോളാണ് മാലാഖ) പൗളി വത്സൻ – മികച്ച സഹ നടി (ആദ്യ രാത്രി) ടി.വി (മികച്ച നടൻ – സീത), മാളവിക (മികച്ച നടി – മഞ്ഞിൽ വിരിഞ്ഞ പൂവ്), മഞ്ജുഷ് ഗോപാൽ…

"രമേഷ് പിഷാരടിക്ക് ദേശീയ കലാ സംസ്‌കൃതി അവാർഡ്"