തൃശൂർ ശാഖ കഴക പ്രവൃത്തിക്കാർക്ക് ധനസഹായം നൽകുന്നു

പിഷാരോടി സമാജം തൃശൂർ ശാഖ, Covid-19 ബാധയുടെ പശ്ചാത്തലത്തിൽ, മാർച്ച്-ഏപ്രിൽ 2020 മാസങ്ങളിൽ ശാഖയുടെ പരിധിയിൽ വരുന്ന ക്ഷേത്ര കഴക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക്, 1000/- രൂപ വീതം ധനസഹായം നൽകുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഗോപകുമാർ സെക്രട്ടറി തൃശൂർ ശാഖ ബന്ധപ്പെടേണ്ട ഫോൺ നമ്പർ Mob:+91-9447085983 5+

"തൃശൂർ ശാഖ കഴക പ്രവൃത്തിക്കാർക്ക് ധനസഹായം നൽകുന്നു"

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുൻപാകെ പിഷാരോടി സമാജം സമർപ്പിക്കുന്ന നിവേദനം. 08-04-2020 സർ, കേരളത്തിൽ ഉടനീളം ക്ഷേത്ര കഴകപ്രവർത്തികൾ ചെയ്യുന്ന പിഷാരോടിമാർ ഉൾപ്പെടെയുള്ള അമ്പലവാസി സമുദായംഗങ്ങൾ മഹാഭൂരിപക്ഷവും പൊതുവെ തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. ഉത്സവകാലമാണ് അവർക്ക് കുറച്ചെങ്കിലും കൂടുതൽ വരുമാനം കിട്ടുന്ന സമയം. ഈ വർഷത്തെ ഉത്സവകാലം ത്യജിക്കേണ്ടിവരികയും ക്ഷേത്രങ്ങൾ തന്നെ അടച്ചിടേണ്ട അവസ്ഥ വരികയും ചെയ്തപ്പോൾ അവർ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണു പോയിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു തൊഴിൽ വിഭാഗങ്ങൾക്ക് നല്കുന്ന എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ക്ഷേത്ര പ്രവർത്തികൾ ചെയ്യുന്നവർക്കും നല്കുവാനുള്ള തീരുമാനം എടുക്കണമെന്ന് പിഷാരോടി സമാജം അഭ്യർത്ഥിക്കുന്നു. മലബാർ ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസ സഹായം പ്രഖ്യാപിച്ചതിൽ പിഷാരോടി സമാജം നന്ദി…

"മുഖ്യമന്ത്രിക്ക് നിവേദനം നൽകി"

മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു

കോവിഡ് അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ചിത്രം വരക്കുകയാണ് , പാടുകയാണ്, നൃത്തം ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ, കരകൗശല വസ്തുക്കളുണ്ടാക്കുന്നു, വേറെ ചിലർ ടിക് ടോക് ചെയ്യുന്നു. സാഹിത്യ വാസനയുള്ളവർ കഥകളും, കവിതകളുമെഴുതുന്നു. സംഗീതത്തിൽ തല്പരരായവർ പാട്ടു പാടുന്നു. കവിതകൾ ചൊല്ലുന്നു. ഇവർക്കെല്ലാം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുകയാണ് സമാജം. നിങ്ങളുടെ കലാവിരുത് ഞങ്ങൾക്കയച്ചു തരിക. അവ വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്നു. ഇന്ന് അമ്പലങ്ങളിൽ ജോലി ചെയ്യുന്ന, നമ്മുടെ കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വീട്ടിലിരിപ്പാണ്. പലർക്കും, രാവിലെ ദേവനോ ദേവിക്കോ ഉള്ള ഒരു മാല മാത്രം കൊണ്ടു കൊടുക്കേണ്ട ജോലിയെ ഉള്ളൂ. അവർക്കും അവരുടെ കരവിരുതിന്റെ (നന്നായി കെട്ടിയ മാലയുടെ) ഫോട്ടോ ഞങ്ങൾക്കയച്ചു തരാം. അവയും വെബ്സൈറ്റിൽ…

"മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു"

കൊറോണക്കാലവും കുട്ടികളും

വീട്ടിലിരിക്കുന്ന കുട്ടികളുടെ കഴിവുകൾ നാം തിരിച്ചറിയുകയാണ്. അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഉത്തമവേദി ഒരുക്കുന്നു യുവചൈതന്യം. We are overwhelmed by the tremendous response received till now to our request yesterday. Please send their creations to us @ mail@pisharodysamajam.com  or WhatsApp it at 73044 70733 on or before 31st March 2020. Web Admin   3+

"കൊറോണക്കാലവും കുട്ടികളും"

സമ്പൂർണ്ണ അടച്ചിടൽ- Lock Down

ഇന്ന് മുതൽ രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ (Lock Down) പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കൊറോണ മഹാമാരി വ്യാപന തീവ്രത കൈവരിച്ച സാഹചര്യത്തിൽ രാജ്യ, സംസ്ഥാന സർക്കാരുകൾ എടുത്ത ഈ ഉചിത നടപടിക്ക് നമ്മളും ഐക്യദാർഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. ഉത്തമ പൗരന്മാരെന്ന നിലക്ക് നാമോരോരുത്തരും ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നിയമപാലകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി വീടുകളിൽ കഴിയേണ്ടത് രോഗവ്യാപനത്തെ തടയാൻ അത്യാവശ്യമാണ്‌. പല കുടുംബാംഗങ്ങളും ഉറ്റവരിൽ നിന്നുമകന്ന് ദൂരദേശങ്ങളിൽ ആയിരിക്കാം. നിങ്ങൾ എവിടെയാണോ, അവിടം നിങ്ങളുടെ വീടായി കണ്ട്, പുറത്തിറങ്ങാതെ രോഗം വിളിച്ചു വരുത്താതിരിക്കുക, വ്യാപിപ്പിക്കാതിരിക്കുക എന്നതാണ്‌ ഇത്തരുണത്തിൽ ചെയ്യാവുന്ന ഏക മാർഗം. അല്പ വരുമാനക്കാരായ ഭൂരിപക്ഷം ജനങ്ങളുടെ നന്മയെക്കരുതി കൂടുതൽ ജനക്ഷേമകരങ്ങളായ പ്രഖ്യാപനങ്ങൾ രാജ്യ/സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നും ഉണ്ടാകുമെന്ന്…

"സമ്പൂർണ്ണ അടച്ചിടൽ- Lock Down"

കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു

പിഷാരോടി കലാകാരന്മാരുടെയും കലാകാരികളുടെയും കലാസ്വാദകരുടെയും ശ്രദ്ധക്ക്.   കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടയ്ക്ക, താളം, കൊമ്പ് വിഭാഗങ്ങളിലെ കലാകാരന്മാരെയാണ് ആദരിക്കുക. കേരളത്തിൽ സ്ഥിരതാമസമാക്കിയ 40-നും 70-നും ഇടയിൽ പ്രായമുള്ളവരെയാണ് പുരസ്കാരത്തിനു പരിഗണിക്കുക. നാമനിർദേശങ്ങൾ ഏപ്രിൽ 28-നു മുമ്പ് സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ-679523 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0466-2224153, 8129669995. മേയ് 28-നു നടക്കുന്ന കൃഷ്ണൻകുട്ടി പൊതുവാളിന്റെ 96-ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. Courtesy – Primary news -Mathrubhumi…

"കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു"

അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി

Covid-19…. അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി … TCV തൃശൂർ ചാനൽ ഒരുക്കിയ കൊറോണ അവബോധ പരിപാടിയിൽ തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടിയും ഒരു കഥാപാത്രമാവുന്നു. രഞ്ജിത്ത് അറിയപ്പെടുന്ന നാടക നടനാണ്. അച്ഛൻ – കൂട്ടാല പിഷാരം രാജൻ അമ്മ – തേനാരി പിഷാരം പത്മിനി ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത 1+

"അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി"

കൗഷിക് ക്വിസ് മത്സരത്തിൽ ഒന്നാമൻ

Kerala Consumer Affairs Department ഉം പ്രമുഖ ദിനപത്രമായ The Hindu വും ചേർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊച്ചി Green Valley Public School വിദ്യാർത്ഥിയായ കൗഷിഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോതമംഗലം പൂവത്തൂർ പിഷാരത്ത് സജിത്തിന്റെയും വടക്കാഞ്ചേരി ആറ്റൂർ പിഷാരത്ത് പ്രീജയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. സഹോദരി നമിത. കൗഷികിന് വെബ് സൈറ്റിന്റെയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ 8+

"കൗഷിക് ക്വിസ് മത്സരത്തിൽ ഒന്നാമൻ"

പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു

  മുംബൈ ശാഖാ വർഷത്തിൽ രണ്ടു പ്രാവശ്യം 10,000/- രൂപ വീതം നൽകുന്ന മേല്പറഞ്ഞ ചികിത്സാസഹായ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. http://www.pisharodysamajam.com/PAP%20application%20form%20-%20final.doc അപേക്ഷകളിൽ അതാത് ശാഖകളുടെ സെക്രട്ടറിയുടെ, പ്രസിഡണ്ടിന്റെ ഒപ്പ് സഹിതം ശുപാർശ വേണ്ടതാണ്. ശാഖ പ്രവർത്തിക്കാത്ത മേഖലയിൽ മറ്റു ശാഖകളുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കാം. എന്ന്, സെക്രട്ടറി, PE & WS ശാഖാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ, ചികിത്സാചിലവുകളുടെ ഒറിജിനൽ ബില്ലുകൾ/രസീതികൾ എന്നിവയടക്കം അയക്കേണ്ട വിലാസം: വി പി മധു ഉഷസ്സ്, പാലസ് റോഡ്, ചൊവ്വര പി ഒ. പിൻ – 683571, ആലുവ ഫോൺ:9349433322  email: madhuvp2008@yahoo.com 0

"പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു"