അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

സിനിമ സംവിധായകനായ രാജൻ രാഘവൻ സംവിധാനം ചെയ്ത് മകനായ അനൂപ് രാഘവൻ ഛായാഗ്രഹണം നിർവ്വഹിച്ച വർഷം 39 എന്ന ഡോക്യൂമെന്ററി ഫിക്‌ഷൻ ഫിലിം മുംബൈയിൽ ഇപ്പോൾ നടക്കുന്ന എട്ടാമത് ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് വരുന്ന എൻട്രികളിൽ നിന്നുമാണ് വർഷം 39 തെരഞ്ഞെടുക്കപ്പെട്ടത് എന്നത് വലിയ നേട്ടം തന്നെയാണ്. വിദ്യാലയം പ്രതിഭകളെത്തേടി എന്ന പരിപാടി യുടെ ഭാഗമായി സിനിമ-നാടക പ്രവർത്തകനായ സോമൻ കൊടകരയെ ആദരിക്കുന്നതിനായി വീട്ടിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും, സ്കൂൾ കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവം എന്താണ് എന്ന് ചോദിച്ചപ്പോൾ, അന്ന് പഠിക്കാൻ മറന്നു പോയ 8 വരി ഇംഗ്ലീഷ് കവിത യാണ് എന്ന് പറഞ്ഞപ്പോൾ, ഒരു…

"അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു"

കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്

ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ കളിയച്ഛൻ പുരസ്കാരം പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം വാസുപ്പിഷാരോടിക്ക് നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു. കോങ്ങാട് എം എൽ എ, കെ വി വിജയദാസ് സെപ്തംബർ 9 നു വാസുപ്പിഷാരോടിയുടെ വീട്ടിലെത്തി പുരസ്കാരദാനം നിർവ്വഹിക്കും. 10000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക. അവരുടെ കഥകളി സ്‌കൂളിന്റെ വാര്ഷികത്തോടനുബന്ധിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. വാർഷികം ഓൺലൈൻ ആയി സെപ്‌റ്റംബർ അഞ്ചു മുതൽ ഒമ്പതു വരെ ആണ് നടത്തുന്നത്. ശ്രീ വാസുപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 2+

"കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്"

..

കുട്ടികളുടെ കൗൺസലിങ് കേന്ദ്രത്തിലേക്ക് സങ്കടവിളികളും. ലോക്‌ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ’ചിരി’ പദ്ധതിയിലേക്ക് വന്ന വിളികളുടെ റിപ്പോർട്ട്. റിപ്പോർട്ട് തയ്യാറാക്കിയത് മാതൃഭൂമി ലേഖകൻ ഹരി ആർ പിഷാരോടി ലേഖനം താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം https://www.mathrubhumi.com/print-edition/kerala/-chiri-an-initiative-by-student-police-cadets-to-provide-counselling-1.5014030 0

".."

ഹർഷ വർഷ ജയരാജ്-ഹ്രസ്വചിത്രം

തട്ടിൻ പുറത്ത് അച്ചുതൻ എന്ന സിനിമയിലൂടെ ചലച്ചിത്ര നായികയായി അരങ്ങേറ്റം കുറിച്ച ശ്രവണ നായികയായി വേഷമിടുന്ന “ഹർഷ വർഷ ജയരാജ്” എന്ന ഹ്രസ്വചിത്രം DMPicz യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഇതിൽ നായകനായി വേഷമിട്ടിരിക്കുന്നത് ഇതിനകം ഡാകിനി എന്ന മലയാള ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ശ്രീകാന്ത് ആണ്. ശ്രവണ പരേതനായ സുപ്രസിദ്ധ സംവിധായകൻ ബാബു നാരായണന്റെയും ജ്യോതി ബാബുവിന്റെയും മകളാണ്. സംവിധായകൻ രാഹുൽ റിജി നായരുടെ കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ശ്രീകാന്ത് കോട്ടയം മണർകാട് പിഷാരത്ത് ദേവി മോഹനന്റേയും മോഹൻ കുമാറിന്റെയും മകനാണ്. ചിത്രം കാണുവാൻ താഴെക്കാണുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക 3+

"ഹർഷ വർഷ ജയരാജ്-ഹ്രസ്വചിത്രം"

പൊന്നോണം വന്നല്ലോ

കാറളം കൈനില പിഷാരത്ത് ഭവാനിയുടെയും സുരേഷിന്റെയും മകൾ ശ്രീലക്ഷ്മി രചന നിർവഹിച്ച, സനൽ ശശീന്ദ്ര സംഗീതം നൽകി പാടിയ പൊന്നോണം വന്നല്ലോ എന്ന സംഗീത ആൽബം ആഗസ്ത് 25 നു യുട്യൂബിൽ റിലീസ് ചെയ്തു. ഇതിന്റെ ശബ്ദ മിശ്രണം(ഫൈനൽ മിക്സിങ്) നിർവ്വഹിച്ചിരിക്കുന്നത് ആലത്തൂർ പിഷാരത്ത് ഭാഗ്യലക്ഷ്മിയുടെയും , തിമില വിദ്വാൻ പരക്കാട്ടു പിഷാരത്ത് കാവശ്ശേരി കുട്ടികൃഷ്ണന്റെയും മകൻ ഹരിനാരായണൻ ആണ്. വിഡിയോ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/bSUH8nW607Y 6+

"പൊന്നോണം വന്നല്ലോ"

ആദിത്യൻ ഇനി കഥകളിപ്പാട്ടുകാരൻ

പാലൂർ തെക്കെ പിഷാരത്ത് ശ്രീ അച്ചുതാനന്ദ പിഷാരോടിയുടെയും ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകൻ ആദിത്യൻ 24-8-2020 തിയ്യതി കഥകളി സംഗീതത്തിലും കഥകളിച്ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. സ്‌കൂൾ യുവജനോത്സവ വേദിയിലെ താരമായ ആദിത്യൻ +2 വിദ്യാർത്ഥിയാണ്. മാസ്റ്റർ ആദിത്യനും മാതാപിതാക്കൾക്കും വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും പ്രത്യേക ആശംസകൾ അറിയിക്കുന്നു. 4+

"ആദിത്യൻ ഇനി കഥകളിപ്പാട്ടുകാരൻ"

കലാമണ്ഡലം വാസുപ്പിഷാരോടിക്ക് കെ വി എസ് കല്പതരു പുരസ്‌കാരം.

കഥകളി, മോഹിനിയാട്ടം, കേരളീയ വാദ്യകല, നാടകം തുടങ്ങിയ കലകളിൽ ചെറുപ്പം മുതലേ സ്വതസിദ്ധമായ ആസ്വാദന ചക്രവാളം വികസിപ്പിച്ച അനന്യസദൃശനായ വ്യക്തിത്വമായിരുന്ന കൊളത്തൂർ വാരിയത്തെ കെ വി സുരേഷിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ പ്രഥമ കെ വി എസ് കല്പതരു പുരസ്‌കാരത്തിന് കഥകളി രംഗത്തെ പ്രമുഖ ആചാര്യനായ കലാമണ്ഡലം വാസുപ്പിഷാരോടി അർഹനായി. ശ്രീ വാസുപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 8+

"കലാമണ്ഡലം വാസുപ്പിഷാരോടിക്ക് കെ വി എസ് കല്പതരു പുരസ്‌കാരം."

ഓണം സ്പ്ലാഷ് പ്രോമോ

സുപ്രഭാതം . കാത്തിരിപ്പിന് ഇനി ഒരു ദിനം മാത്രം. നമ്മുടെ യുവജനങ്ങൾ നിങ്ങൾക്കു മുന്നിൽ online ലൂടെ വിവിധ കലാപരിപാടികളുമായി പത്തു ദിവസവും നിങ്ങളോടൊപ്പമുണ്ടാവും. അപ്പോൾ എല്ലാവരും റെഡിയായല്ലോ…. നമുക്ക് ഈ വർഷത്തെ ഓണം Online ലൂടെ അടിച്ചു പൊളിക്കാം… Yuvachaithanyam presents ഓണം സ്പ്ലാഷ് 2020 Powered by Bharatham Entertainment അത്തം മുതൽ പത്തു ദിവസം വൈകുന്നേരം ഏഴുമണി മുതൽ. Please watch our new Promo No.5 of Onam Splash .. 20-08-2020 സുപ്രഭാതം. അത്തവും ഓണവും നമ്മുടെ ഹൃദയതാളമായി, തൈ തൈ തക.. തൈ തൈ തക താളം കൊട്ടി നമ്മുടെ മുറ്റത്തെത്തുകയായി. യുവചൈതന്യം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ…

"ഓണം സ്പ്ലാഷ് പ്രോമോ"

യുവചൈതന്യം രാമായണം ക്വിസ്

യുവചൈതന്യം നടത്തിയ രാമായണം പ്രശ്നോത്തരിയിൽ തൊണ്ണൂറോളം പേരാണ് പങ്കെടുത്തത്. മുപ്പതു ചോദ്യങ്ങൾ ചോദിച്ചതിനു ഏറ്റവും ആദ്യം ഉത്തരം നൽകിയ മൂന്നു പേർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഒന്നാം സമ്മാനം – 5000 രൂപ നേടിയത് കുമാരി അശ്വിനി കെ പി, പൊന്നാനി അശ്വിനി പരക്കാട്ട് പിഷാരത്ത് സിന്ധുവിന്റെയും പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് ഉണ്ണിക്കൃഷ്ണന്റെയും മകളാണ്. രണ്ടാം സമ്മാനം – 2500 രൂപ നേടിയത് ശ്രീമതി ശ്രീശൈല മുരളീധരൻ . ചേലക്കര അയോധ്യപിഷാരത്ത് മുരളീധരന്റെ പത്നിയായ ശ്രീശൈല,  നടുവിൽപാട്ട് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും വെന്നിമല പിഷാരത്ത് ദിലീപ് പിഷാരോടിയുടെയും മകളാണ്. മൂന്നാം സമ്മാനം – 1000 രൂപ നേടിയത് കുമാരി അനഘ പ്രകാശ് .…

"യുവചൈതന്യം രാമായണം ക്വിസ്"

കേണൽ & കമാന്റന്റ് ഡോക്ടർ ആനായത്ത് രാജേന്ദ്രകുമാർ സ്വാതന്ത്ര്യദിനത്തിൽ

നമ്മുടെ പിഷാരോടിമാർക്കിടയിൽ വേറിട്ട വ്യക്തത്വവും അഭിമാനവും ആയ ഡോക്ടർ ആനായത്ത് രാജേന്ദ്രകുമാർ  കേണൽ & കമാന്റന്റ് പദവി ലഭിച്ച ശേഷം പ്രത്യേക പദവിയോടെ അദ്ദേഹം വൈസ് ചാൻസലർ ആയ യൂണിവേഴ്‌സിറ്റിയിൽ ദേശീയ പതാക ഉയർത്തുന്നതും സ്വാതന്ത്ര്യ ദിന ആശംസകൾ കൈമാറുന്നതും നമ്മൾക്ക് അഭിമാനിക്കാവുന്നതാണ്. Message from Dr.  Col Rajendrakumar Freedom should not be something you have to deserve. It’s something you just naturally have. Let’s celebrate that freedom, something that no one can take away from you. Today is a day to feel proud of being a part…

"കേണൽ & കമാന്റന്റ് ഡോക്ടർ ആനായത്ത് രാജേന്ദ്രകുമാർ സ്വാതന്ത്ര്യദിനത്തിൽ"