ഹർഷ വർഷ ജയരാജ്-ഹ്രസ്വചിത്രം

തട്ടിൻ പുറത്ത് അച്ചുതൻ എന്ന സിനിമയിലൂടെ ചലച്ചിത്ര നായികയായി അരങ്ങേറ്റം കുറിച്ച ശ്രവണ നായികയായി വേഷമിടുന്ന “ഹർഷ വർഷ ജയരാജ്” എന്ന ഹ്രസ്വചിത്രം DMPicz യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഇതിൽ നായകനായി വേഷമിട്ടിരിക്കുന്നത് ഇതിനകം ഡാകിനി എന്ന മലയാള ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ശ്രീകാന്ത് ആണ്.

ശ്രവണ പരേതനായ സുപ്രസിദ്ധ സംവിധായകൻ ബാബു നാരായണന്റെയും ജ്യോതി ബാബുവിന്റെയും മകളാണ്.

സംവിധായകൻ രാഹുൽ റിജി നായരുടെ കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ശ്രീകാന്ത് കോട്ടയം മണർകാട് പിഷാരത്ത് ദേവി മോഹനന്റേയും മോഹൻ കുമാറിന്റെയും മകനാണ്.

ചിത്രം കാണുവാൻ താഴെക്കാണുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

3+

Leave a Reply

Your email address will not be published. Required fields are marked *