അച്ചടി വ്യവസായത്തിലെ(Print Media) ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കുന്ന ഈ വർഷത്തെ Viren Chhabra Print Leadership Award നു ഡോ. രാജേന്ദ്രകുമാർ ആനായത്ത് അർഹനായി.

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ് നൽകുന്ന, അച്ചടി മേഖലയിൽ അങ്ങേയറ്റം കഴിവു തെളിയിച്ച ഒരു വ്യക്തിക്കു നൽകുന്ന, ഇന്ത്യൻ അച്ചടി രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡ് 2023 മാർച്ച് മാസത്തിൽ മുംബയിൽ വെച്ച് നടക്കുന്ന PAMEX 2023 എന്ന അന്താരാഷ്ട്ര പ്രിന്റിങ് എക്സിബിഷനോട് അനുബന്ധിച്ച് നൽകപ്പെടും. ഒരു ലക്ഷം രൂപയും, പ്രത്യേകം രൂപകൽപന ചെയ്ത ഫലകവും, ബഹുമതിപത്രവും നൽകുന്നതോടൊപ്പം അവാർഡ് ജേതാവിന്റെ ജീവിത യാത്രയെക്കുറിച്ചൊരുക്കുന്ന ഡോക്യൂമെന്ററി പ്രദർശനവും നടത്തുന്നതാണ്.

Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ന്റെ വൈസ് ചാൻസലർ ആയ പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിനു പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ

8+

Dr. Sukanya K P got Ph. D in Mathematics

Dr. Sukanya K P , Kondayoor Pisharam has been awarded Ph. D in Mathematics in the topic “Generalized E- fuzzy metric space and some fixed point theorems” from the University of Calicut, Kerala. She is working as Higher Secondary School Teacher in Govt. Model Boys Higher Secondary School, Thrissur. Husband: Biju P B , Mekkad Pisharam Children: Adarsh, Ardra Parents: K P Vijayan, Kizheettil Pisharam and K P Saraswathy, Kondayoor Pisharam Pisharody Samajam, Website and…

"Dr. Sukanya K P got Ph. D in Mathematics"

യുവചൈതന്യോണം 2022

പിഷാരോടി സമാജം യുവജന സംഘടനയുടെയും വെബ് സൈറ്റിന്റേയും ആഭിമുഖ്യത്തിൽ യുവചൈതന്യം ചാനൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തി വരുന്ന ഓൺലൈൻ ഓണാഘോഷം ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കോവിഡ് സാഹചര്യങ്ങളിൽ വന്ന മാറ്റത്തിനനുസരിച്ച് എല്ലാ മേഖലകളും പഴയ രീതിയിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ മുൻ വർഷങ്ങളിലെപ്പോലെ 10 ദിവസത്തെ പരിപാടികൾ വിഭാവനം ചെയ്ത് നടപ്പാക്കുക പ്രയോഗികമല്ലെന്നതിനാൽ ഈ വർഷം പൂരാടം, ഉത്രാടം, തിരുവോണം എന്നീ മൂന്നു ദിനങ്ങളിലായാണ് ഓൺലൈൻ ആയി പരിപാടികൾ നടത്തുവാൻ ഉദ്ദേശിക്കുന്നത്. ദിവസവും ഓരോ മണിക്കൂർ ദൈർഘ്യമുള്ള 3 എപ്പിസോഡുകൾക്കുള്ളത്ര പരിപാടികൾ മാത്രമേ ഉൾക്കൊള്ളിക്കാൻ നിർവ്വാഹമുള്ളൂ. ആദ്യ വർഷത്തെപ്പോലെ യുവതയുടെ, 10 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ ചൈതന്യോണമായാണ് പ്ലാൻ…

"യുവചൈതന്യോണം 2022"

പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു

കഴിഞ്ഞ രണ്ടു വർഷങ്ങളിലെപ്പോലെ ഈ വർഷവും വെബ്സൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം സംഘടിപ്പിക്കുന്നു. കർക്കിടകം ഒന്ന്(ജൂലൈ 17 ഞായറാഴ്ച) മുതൽ 30(ആഗസ്ത് 15) വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലയളവിലാണ് പാരായണം യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ നടത്തുന്നത്. താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോമിൽ എൻട്രികൾ നൽകി പാരായണത്തിൽ പങ്കെടുക്കുവാൻ പ്രായഭേദമെന്യേ, താല്പര്യമുള്ള എല്ലാ അംഗങ്ങളും ഈ സത്സംഗത്തിൽ പങ്കു ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കെ പി ഹരികൃഷ്ണൻ ജന. സെക്രട്ടറി https://docs.google.com/forms/d/1Hy7169vd4kK0cL6EgLObqOyRBl4beKEhbrr5h7F5B1Q/ 0

"പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു"

ഡോ കെ എൻ പിഷാരോടിയുടെ അൻപതാം ചരമവാർഷികം ആചരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൻറെ സ്ഥാപക പ്രിൻസിപ്പൽ, കേരളകലാമണ്ഡലം ചെയർമാൻ, അനേകം കഥകളി ക്ളബ്ബുകളുടെ സ്ഥാപക പ്രസിഡണ്ട്, ആദ്യകാല സമസ്ത കേരള പിഷാരോടി സമാജത്തിന്റെ സജീവ പ്രവർത്തകൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്ര രംഗത്തും കലാസാംസ്‌കാരിക രംഗത്തും നേതൃത്വപരമായ വ്യക്തിമുദ്ര പതിപ്പിച്ച യശഃശരീരനായ ഡോ. കെ എൻ പിഷാരോടിയുടെ അമ്പതാം അനുസ്മരണ ദിനം പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് 08-06-2022 ബുധനാഴ്ച രാവിലെ 11 മണിക്ക് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷതയിൽ ആചരിച്ചു. മുഖ്യാതിഥി കലാമണ്ഡലം മുൻ പ്രിസിപ്പൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. ഡോ. കെ എൻ പിഷാരോടിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ ഏവരും പുഷ്പാർച്ചന നടത്തി.…

"ഡോ കെ എൻ പിഷാരോടിയുടെ അൻപതാം ചരമവാർഷികം ആചരിച്ചു"

ഗോപികാ നാരായണന് ജാവലിൻ ത്രോയിൽ സ്വർണ്ണം

ഗോപികാ നാരായണൻ കേരള സംസ്ഥാന കോളേജ് തല കായിക മത്സരത്തിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ എം.എക്ക് പഠിക്കുന്ന ഗോപിക കാരൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെയും നായത്തോട് പിഷാരത്ത് സീതാ നാരായണന്റേയും മകളാണ്. ഗോപികക്ക് പിഷാരോടി സമാജത്തിന്റെയും വെമ്പ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 10+

"ഗോപികാ നാരായണന് ജാവലിൻ ത്രോയിൽ സ്വർണ്ണം"

ശ്രീകല അനിൽ കുമാർ രണ്ടാം തവണയും ഒമാനിലെ മികച്ച അദ്ധ്യാപിക

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും 2021-22 അദ്ധ്യയന വർഷത്തിലെ മികച്ച അദ്ധ്യാപകരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു. മെയ് 28നു ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ” ലഭിച്ചത്. കഴഞ്ഞ 14 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകലക്ക് ഇത് രണ്ടാം തവണയാണ് ഇതേ അംഗീകാരം ലഭിക്കുന്നത് . നെല്ലായി “ശോഭനം” പിഷാരത്തെ കെ പി ഗോവിന്ദന്റെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് . 8+

"ശ്രീകല അനിൽ കുമാർ രണ്ടാം തവണയും ഒമാനിലെ മികച്ച അദ്ധ്യാപിക"

എം ജി സർവ്വകലാശാല പുതുതായി ആരംഭിച്ച മ്യൂസിക് തെറാപ്പി കേന്ദ്രത്തിലെ തെറപ്പിസ്റ്റ് ആയി ഡോ. സ്മിത പിഷാരോടി നിയമിതയായി.

രാഗ ചികിത്സക്കായി എം ജി സർവ്വകലാശാലയിൽ ഈയിടെയാണ് പുതിയ കേന്ദ്രം തുറക്കുന്നത്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കിന്റെ ഭാഗമായാണ് സ്ഥിരമായി ഒരു മ്യൂസിക് തെറപ്പി കേന്ദ്രമാരംഭിക്കുന്നത്.

24 തരത്തിലുള്ള സംഗീതോപകരണങ്ങളിലൂടെ ഡോ. സ്മിത പിഷാരോടിയാണ് ഇത് സാധ്യമാക്കുന്നത്. ശാസ്ത്രീയ ചികിത്സക്ക് പുറമെ വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും സൗകര്യമൊരുക്കുന്നുണ്ട് കേന്ദ്രം. ഈ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസാണ് നിർവ്വഹിച്ചത്.

സ്മിത പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

Dr. Smitha Pisharady

1+

എറണാകുളം-കോട്ടയം ഇരട്ടപ്പാതയും കോട്ടയം സ്റ്റേഷനിലെ പിഷാരോടിയും

മാതൃഭൂമി ലേഖകൻ കാണക്കാരി രവിയുടെ എറണാകുളം-കോട്ടയം പാതയിലെ ആദ്യ യാത്രയുടെ ഓർമ്മയും കോട്ടയം സ്റ്റേഷനിലെ പിഷാരോടിയുടെ(പരേതനായ സമാജം മുൻ പ്രസിഡണ്ട് എ പി കെ പിഷാരോടി) ഓർമ്മയും പങ്കു വെക്കുന്ന ലേഖനം ഇവിടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. https://epaper.mathrubhumi.com/Home/ShareArticle?OrgId=a7542a77&imageview=0   6+

"എറണാകുളം-കോട്ടയം ഇരട്ടപ്പാതയും കോട്ടയം സ്റ്റേഷനിലെ പിഷാരോടിയും"