കമ്മഡോർ എൻ പി പ്രദീപിന് വിശിഷ്ട സേവാ മെഡൽ

നാവികസേനയിൽ കമ്മഡോർ ആയി സേവനമനുഷ്ഠിക്കുന്ന വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് പ്രദീപിന് 74 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു. നെല്ലംപാനി പിഷാരത്ത് ശ്രീ ഗോപാലന്റെയും വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും പുത്രനാണ് കമ്മഡോർ എൻ പി പ്രദീപ്. ഭാര്യ: ബിന്ദു പ്രദീപ്, മക്കൾ: അഞ്ജലി അൻമോൽ, ആകാശ്. ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! https://www.manoramaonline.com/news/kerala/2023/01/25/gallantry-awards-2023-announced.html 14+

"കമ്മഡോർ എൻ പി പ്രദീപിന് വിശിഷ്ട സേവാ മെഡൽ"

തനിച്ചൊന്നു കാണാൻ

ഗാനഗന്ധർവ്വൻ Dr. K J യേശുദാസിന്റെ 83ാം ജന്മദിനം ഇക്കഴിഞ്ഞ പത്താം   തിയ്യതി ആഘോഷിച്ചു. അദ്ദേഹം ആലപിച്ച ഏറ്റവും പുതിയ ഗാനം തരംഗിണി പുറത്തിറക്കി. വർണ്ണാഭമായ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടി ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ശ്രീ അനീഷ്‌ നായർ സംവിധാനം ചെയ്ത മനോഹരമായ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീ ശിവദാസ് വാരിയർ ആണ്.  ഈ ഗാനത്തിൽ ശ്രീമതി രാധിക-ചിറങ്ങര പിഷാരം,  ശ്രീമതി ആർ എസ് ശ്രീലേഖ , പെരുവാരം പിഷാരം,   ശ്രീ മനോജ്‌ രമേഷ്-വിളയിൽ പിഷാരം തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനം കാണാം.. 8+

"തനിച്ചൊന്നു കാണാൻ"

ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ്

ജയ്‌പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ് ലഭിച്ചു. ചലച്ചിത്ര ഗാനസംവിധായകൻ ആയ ജയൻ പിഷാരോടിയുടെയും മ്യൂസിക് തെറാപ്പിസ്റ്റ് ആയ സ്മിത പിഷാരോടിയുടെയും മകളാണ് ഹർഷിത. ഹർഷിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ 9+

"ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ്"

പൂരത്തിന് ബദലൊരു ചെറു ഉത്സവം തീർത്ത് സർഗ്ഗോൽസവം

ഡിസംബർ 18ന് സമാജം ആസ്ഥാന മന്ദിരത്തിലുയർന്ന സർഗ്ഗോൽസവത്തിന് ഇന്നലെ രാത്രി ഉത്സവക്കൊടിയിറങ്ങി. ഈയിടെ അന്തരിച്ച കഥ കളി പ്രതിഭ കലാ മണ്ഡലം വാസു പിഷാരോടിയുടെ പേർ നൽകിയ കലാമണ്ഡലം വാസുപിഷാരോടി നഗറിൽ അദ്ദേഹത്തിന്റെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി, മാല ചാർത്തി,പൂക്കൾ അർപ്പിച്ച് ജനറൽ സെക്രട്ടറിയുടെ അനുസ്മരണ വാക്കുകളിലൂടെ ആ ആത്മ പുണ്യവും അനുഗ്രഹവുമേറ്റാണ് ചടങ്ങുകളിലേക്ക് കടന്നത്. ആ സാന്നിദ്ധ്യാനുഗ്രഹം ഒപ്പമുണ്ടായിരുന്നു എന്നതിന് മൊത്തം പരിപാടികൾ ഗംഭീരമായി എന്നത് തന്നെയല്ലേ തെളിവ്? സർഗ്ഗോത്സവം ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്നത് ഉദ്ഘാടനത്തിലൂടെയും ഉദ്ഘാടകനിലൂടെയും അദ്ദേഹത്തിന്റെ ഉദ്ഘാടക ഭാഷണത്തിലൂടെയും ആകും. ഹരിയാനയിലെ ദീൻബന്ധു ചോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസസ് &ടെക്‌നോലോളജിയുടെ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ശ്രീ ആനായത്ത് രാജേന്ദ്രകുമാർ…

"പൂരത്തിന് ബദലൊരു ചെറു ഉത്സവം തീർത്ത് സർഗ്ഗോൽസവം"

ഇന്ന് രാവിലെ 9 മണിക്ക് തൃശൂർ കലാമണ്ഡലം വാസു പിഷാരോടി നഗറിൽ(ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയം) കേളിയോടെ പിഷാരോടിമാരുടെ മഹാ ഉത്സവത്തിന് സമാരംഭമായി.

വേദിയിൽ തുടക്കത്തിൽ നമുക്കിടയിലെ ഗാനപ്രവീണർ പഞ്ചരത്ന കീർത്തനമാലപിച്ച ശേഷം വിശിഷ്ടാതിഥി, ഹരിയാനയിലെ ദീനബന്ധു ഛോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വൈസ് ചാൻസലർ പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്ത് സർഗ്ഗോത്സവത്തിന്റെ ഉത്ഘടന കർമ്മം നിർവ്വഹിക്കും.

തുടർന്ന് നമുക്കിടയിലെ പ്രഗത്ഭരും, പ്രശസ്തരുമായ 15 വിശിഷ്ട വ്യക്തിത്വങ്ങളെ വേദിയിൽ ആദരിച്ചനുമോദിക്കും.

തുടർന്ന് സർഗ്ഗോത്സവ കലാപരിപാടികൾ.. നാടൻ പാട്ടുകൾ, നൃത്ത നൃത്യങ്ങൾ, മെഗാ തിരുവാതിര, ലഘു നാടകങ്ങൾ , ഗാനമേള തുടങ്ങിയവയും അരങ്ങേറും…

സർഗ്ഗോത്സവത്തിന്റെ തത്സമയ ചിത്രങ്ങളിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

3+

കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2022 ലെ സുവർണ്ണ തൂലികാ പുരസ്ക്കാരങ്ങളിലെ ചെറുകഥാ വിഭാഗത്തിലെ പുരസ്‌കാരം വൈക എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ഗീത സതീഷ് പിഷാരോടിക്ക് ലഭിച്ചു. സമ്മാനപ്പൊതി എന്ന സമാഹാരത്തിനാണ് പുരസ്‌കാരം.

പുരസ്ക്കാരങ്ങൾ 2023 ജനുവരി 15-ന് തൃശ്ശൂരിൽ നടക്കുന്ന കഥാമിത്രസംഗമത്തിന്റെ അനുഗ്രഹീത സദസ്സിൽ വെച്ച് വിജയികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

സർഗ്ഗോത്സവം കൊടി കയറി

പിഷാരോടിമാരുടെ മഹാ ഉത്സവം സർഗ്ഗോത്സവം 22 നു ഇന്ന്, 18-12-2022 രാവിലെ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് കൊടിയേറ്റം. സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി നമുക്കിടയിലെ വാദ്യ കലാകാരന്മാരൊരുക്കിയ കേളിയുടെ അകമ്പടിയോടെ സർഗ്ഗോത്സവത്തിന് കൊടി ഉയർത്തി. പെരുവനം മുരളി-ഇലത്താളം, ആകാശ് മനോജ്‌, മുക്കാട്ടുകര പിഷാരം-മദ്ദളം, വിനു പരമേശ്വര മാരാർ, പെരുവനം-ചെണ്ട എന്നിവരാണ് കൊട്ടിൽ പങ്കെടുത്തത്. തുടർന്ന് സർഗ്ഗോത്സവം ജന. കൺവീനർ, രക്ഷാധികാരി, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഇനി അടുത്ത ശനിയാഴ്ച, 24-12-2022 ഭാരതീയ വിദ്യാഭവനിൽ….. കൊടിയേറ്റത്തിന്റെ കാഴ്ചകൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://samajamphotogallery.blogspot.com/2022/12/22.html   2+

"സർഗ്ഗോത്സവം കൊടി കയറി"

മുംബൈ ശാഖയുടെ വാർഷികാഘോഷം ഇന്ന് 11-12-22 നു നവി മുംബൈയിലെ സീവുഡിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെ നടന്നു.

വാർഷികം പ്രസിഡണ്ട് ശ്രീ എ പി രഘുപതി, മുഖ്യാതിഥി അഡ്വ. രഞ്ജിനി സുരേഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരോടിയെ അനുസ്മരിച്ചു, അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്ത് ശ്രീ. C P പ്രദീപ് കുമാർ, കോട്ടക്കൽ ഗോപാല പിഷാരോടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

സമാജം അംഗങ്ങൾ നടത്തിയ കൈകൊട്ടിക്കളി, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, കോലാട്ടം, ദേശീയോദ്ഗ്രഥന പ്രോഗ്രാം, ശാഖയിൽ നിന്നുമുള്ള വനിതകൾ ആദ്യമായി ഒരുക്കിയ ലഘു നാടകം എന്നിവ അരങ്ങേറി.

നഗര തലമുറക്ക് ക്ഷേത്രകലകളെ പരിചയപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി കഥകളി രംഗത്തെ ശക്ത സാന്നിദ്ധ്യമായ അഡ്വ. രഞ്ജിനി സുരേഷ് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി അരങ്ങേറി. തുടർന്ന് ശ്രീമതി രഞ്ജിനി സുരേഷിനെ മുംബൈ ശാഖ ആദരിച്ചു.

വിശദ റിപ്പോർട്ട് വഴിയേ…

വാർഷികാഘോഷത്തിന്റെ വിവിധ പരിപാടികൾ കാമറക്കണ്ണുകളിലൂടെ കാണാം…

https://samajamphotogallery.blogspot.com/2022/12/mumbai-sakha-annual-celebrations-22.html

6+

കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ്

കൊച്ചിൻ ആസ്ഥാനമായ കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ് എന്ന പിഷാരോടി സംരംഭത്തിന്റെ ഏറ്റവും പുതിയ പരസ്യചിത്രം. പെരിങ്ങോട് വടക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണന്റെ മകൾ ശ്രീമതി മിനി കൃഷ്ണൻ, ശുകപുരത്തു പിഷാരത്ത് ശ്രീ ഇ. പി വേണു ഗോപാലന്റെ മകൾ ശ്രീമതി ശ്വേത വേണു ഗോപാലൻ, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീ സത്യാനന്ദന്റെ മകൾ ശ്രീമതി ആരതി മുരളി എന്നീ മൂന്നു വനിതകൾ ആണ് കേരള സാരീസിന്റെ സാരഥികൾ. വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.facebook.com/reel/1466580963820342 വിഡിയോവിൽ മോഡൽ ആയത് പെരിന്തൽമണ്ണ തെക്കേ പിഷാരത്ത് ശ്രീ ഭരതന്റെയും പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീമതി അനുരാധയുടെയും മകൾ ഐശ്വര്യയും തുളസീദളം എഡിറ്റർ…

"കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ്"