കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്

2023 ഏപ്രിൽ നടത്തിയ LSS സ്ക്കോളർഷിപ്പ് പരീക്ഷയിൽ കീർത്തി.ആർ. വിജയം നേടി. ഇപ്പോൾ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പട്ടാമ്പി ശാഖയിലെ പെരുമ്പിലാവ് പിഷാരത്ത് രഞ്ജിത്തിന്റെയും മാപ്രാണത്ത് പുത്തൻ പിഷാരത്ത് രമ്യയുടെയും മകൾ ആണ് കീർത്തി. കീർത്തിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 11+

"കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്"

പിഷാരോടി സമാജം കോങ്ങാട് ശാഖ ചെറുകഥക്കു നൽകി വരുന്ന തുളസി അവാർഡ് ഈ വർഷം മനോജ്‌ S പിഷാരടിക്ക് ലഭിച്ചു. അദ്ദേഹം എഴുതിയ അഹം ബ്രഹ്‌മാസ്മി എന്ന കഥക്കാണ് സമ്മാനം.

ബാംഗളൂരിൽ ജോലി ചെയ്യുന്ന മനോജ് കുനിശ്ശേരി പിഷാരത്ത് പരേതനായ സത്യശീലന്റെയും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശോഭന സത്യശീലന്റെയും മകനാണ്.

അവാർഡ് 24-09-2023നു സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.

മനോജ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!

Dr. P B രാംകുമാർ
സെക്രട്ടറി
PEWS

 

16+

2023 സെപ്റ്റംബർ 7ന് ബാംഗ്ലൂരിൽ നടന്ന ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ മുകുന്ദ് മഹേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ബാംഗ്ലൂരിലെ ന്യൂ ബാൽഡ്വിൻ ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

പെരിങ്ങോട്ടുകുറിശ്ശി പിഷാരത്ത് മഹേഷിന്റേയും, ഋഷിനാരദമംഗലം പിഷാരത്ത് സംഗീതയുടെയും മകനാണ്.

മുകുന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5+

അഡ്വ. രഞ്ജിനി സുരേഷിന് രജത പത്മ പുരസ്‌കാരം

ചേർത്തല കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക കഥകളി ക്ലബ് നൽകുന്ന പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക രജത പത്മ പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിന് ലഭിച്ചു. ഒക്ടോബർ 5, 6 ദിവസങ്ങളിലായി പള്ളിപ്പുറം തിരുവൈരാണിക്കുളം കളത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ വേളയിൽ പുരസ്‌കാരങ്ങൾ നൽകുന്നതാണ്. അഡ്വ. രഞ്ജിനി സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 7+

"അഡ്വ. രഞ്ജിനി സുരേഷിന് രജത പത്മ പുരസ്‌കാരം"

കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ്

കോങ്ങാട് ശാഖയിലെ കരാക്കുർശ്ശി കിഴക്കേക്കര പിഷാരത്ത് ശ്രീ കെ പി രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് ടി പി രാധികയുടെയും മകൻ കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ് ലഭിച്ചു. അഭിറാം ഇപ്പോൾ ഗവ. ഹൈസ്‌കൂൾ കാരക്കുറിശ്ശിയിൽ അഞ്ചാം തരം വിദ്യാർത്ഥിയാണ്. അഭിരാമിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 13+

"കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ്"

അമൃത ദാസിന് രണ്ടാം റാങ്ക്

അമൃത ദാസ് Integrated MSc ഫിസിക്സ് പരീക്ഷയിൽ കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി. മക്കരപ്പറമ്പ് കൈരളിയിൽ എ പി രാമദാസിന്റെയും രമ്യ പി ജി യുടെയും മകളാണ് അമൃത ദാസ്. അമൃതക്ക്‌ പിഷാരോടി സമാജത്തിൻ്റേയും, വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 22+

"അമൃത ദാസിന് രണ്ടാം റാങ്ക്"

സരസ്വതി വേണുഗോപാലന് വനിതാ ജൈവ കർഷക അവാർഡ്

കേരള കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിന്റെ ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച വനിതാ കർഷകക്കുള്ള ജൈവ കാർഷിക അവാർഡ് ശുകപുരത്ത് പിഷാരത്ത് സരസ്വതി വേണുഗോപാലന് ലഭിച്ചു. കാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒറ്റപ്പാലം MLA Adv. പ്രേംകുമാർ അവാർഡ് നൽകി. ഭർത്താവ് ഇരിങ്ങോട്ടു തൃക്കോവിൽ പിഷാരത്ത് ശ്രീ വേണുഗോപാൽ. ഇപ്പോൾ ശ്രീകൃഷ്ണപുരം പഴയ പിഷാരത്ത് സ്ഥിര താമസമാക്കിയ സരസ്വതി പിഷാരസ്യാർക്ക് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ. 8+

"സരസ്വതി വേണുഗോപാലന് വനിതാ ജൈവ കർഷക അവാർഡ്"

അദിതി എ കൃഷ്ണൻ സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടി

  ജനസംസ്കൃതി ന്യു ദില്ലിയുടെ 32 മത് സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ അദിതി എ കൃഷ്ണൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കിതാബിന്റെ സുൽത്താൻ എന്ന നാടകത്തിലെ പ്രകടനത്തിനാണ് അദിതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. ഡൽഹിയിൽ താമസിക്കുന്ന തൃക്കൂർ പിഷാരത്ത് അശോക് കൃഷ്ണന്റെയും കുറുവട്ടൂർ പിഷാരത്ത് രാജിയുടെയും പുത്രിയാണ് അദിതി. അദിതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! വിശദവിവരങ്ങൾക്ക് മാതൃഭൂമി റിപ്പോർട്ട് വായിക്കാം 12+

"അദിതി എ കൃഷ്ണൻ സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടി"