ജി പി നാരായണൻ കുട്ടിയുടെ നാരായണീയ വ്യാഖ്യാനത്തിന് അർണ്ണോസ് പാതിരി ചരമ വാർഷികത്തിൽ ആദര പുരസ്കാരം

ശ്രീ ജി പി നാരായണൻ കുട്ടിയുടെ നാരായണീയ വ്യാഖ്യാനത്തിന് അർണ്ണോസ് പാതിരി ചരമ വാർഷികത്തിൽ ആദര പുരസ്കാരം ലഭിച്ചു.

മേൽപ്പത്തൂരിന്റെ നാരായണീയത്തിന് ആർക്കും എളുപ്പം മനസ്സിലാക്കി ചൊല്ലാവുന്ന രീതിയിൽ വളരെ ലളിതമായി വ്യാഖ്യാനം നൽകി പ്രസിദ്ധീകരിച്ച ശ്രീ ജി പി നാരായണൻ കുട്ടിയെ അർണ്ണോസ് പാതിരിയുടെ 292 മത് ചരമ വാർഷികത്തിൽ വേലൂർ അർണ്ണോസ് പാതിരി അക്കാദമി, കേരള സാഹിത്യ അക്കാദമി, കൊട്ടേക്കാട് യുവജന കലാ സ്മിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊട്ടേക്കാട് ഫൊറോനാ പള്ളിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പുരസ്കാരം നൽകി ആദരിച്ചു.

24/3/24 ന് നടന്ന തൃശൂർ ശാഖ പ്രതിമാസ യോഗത്തിൽ ശ്രീ സി പി അച്യുതൻ ആണ് ഈ വിവരം യോഗത്തെ അറിയിച്ചത്. ഇതേ നാരായണീയ വ്യാഖ്യാന രചനക്ക് പാമ്പൂർ അയ്യപ്പസേവാ സംഘം, സി പി ഐ എം സാഹിത്യ പുരസ്കാരം തുടങ്ങി വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്രാവശ്യത്തെ തൃശൂർ ശാഖ യോഗത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പത്തു വർഷങ്ങൾക്ക് മുമ്പ് (2014 ജനുവരി)ശ്രീ നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ഒന്നാം ദശകത്തോടെ ആരംഭിച്ച നാരായണീയം പ്രതിമാസ വായനയുടെ 100മത് ദശകം വായിച്ച് അവസാനിപ്പിച്ചതും ഇതേ വസതിയിൽ അദ്ദേഹം തന്നെ. പുണ്യം നിറഞ്ഞ ഈ സവിശേഷതയെ മുൻനിർത്തിയും നാരായണീയ വ്യാഖ്യാന രചനയുടെ പേരിൽ അദ്ദേഹത്തിന് ലഭിച്ച വിവിധ ആദരങ്ങളെ ഉൾക്കൊണ്ടും തൃശൂർ ശാഖക്ക് വേണ്ടി ആദര സൂചകമായി ശ്രീ കെ. പി ബാലകൃഷ്ണ പിഷാരടി ശ്രീ നാരായണൻ കുട്ടിയെ പൊന്നാടയണിയിച്ചു. 2014 ജനുവരിയിൽ ശ്രീ നാരായണൻ കുട്ടിയുടെ വസതിയിൽ നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ തന്നെ ആരംഭിച്ച പ്രതിമാസ യോഗങ്ങളിലെ നാരായണീയ വായന ഇപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽത്തന്നെ നൂറു ദശകവും വായിച്ചു കഴിഞ്ഞിരിക്കുന്നു.ഇത് സമാജത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് എന്ന് ശ്രീ ബാലകൃഷ്ണ പിഷാരടി പറഞ്ഞു. ശ്രീ നാരായണൻ കുട്ടിക്ക് അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു.

ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി, ശ്രീ കെ. പി ഹരികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ശ്രീ ജി പി നാരായണൻ കുട്ടിക്ക് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

9+

5 thoughts on “ജി പി നാരായണൻ കുട്ടിയുടെ നാരായണീയ വ്യാഖ്യാനത്തിന് അർണ്ണോസ് പാതിരി ചരമ വാർഷികത്തിൽ ആദര പുരസ്കാരം

  1. ശ്രീ നാരായണൻ കുട്ടി അവർകൾക്ക് അഭിനന്ദനങ്ങൾ. ആയുരാരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    0
  2. അർഹിക്കുന്ന അംഗീകാരങ്ങൾ നാരായണൻകുട്ടി. സന്തോഷമുണ്ട്. ആയുരാരോഗ്യസൗഖ്യത്തോടെയിരുന്നു ഇനിയും അംഗീകാരങ്ങൾ ലഭിക്കട്ടെ 🌹🙏

    0

Leave a Reply

Your email address will not be published. Required fields are marked *