ഡോ. വിനോദ് കുമാർ & ടീമിന് കോർ റിസർച്ച് ഗ്രാന്റ്

ഡോ. വിനോദ് കുമാർ നേതൃത്വം നൽകുന്ന രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ടീമിന് കേന്ദ്ര ഗവണ്മെന്റിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയ്ക്ക് കീഴിലുള്ള സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡിന്റെ കോർ റിസർച്ച് ഗ്രാന്റ് ലഭിച്ചു. Dynamic topology, Persistent landscapes and Persistent Homology – A method to analyze topological features of dynamic data and application to Brain networks എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനാണ് 33 ലക്ഷം രൂപ അനുവദിച്ചത്.

കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറും, പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡീനും, കൺട്രോളർ ഓഫ് എക്സാമിനേഷൻസും ആണ് ഡോ. വിനോദ് കുമാർ. സഹോദരൻ ഡോ. രാംകുമാർ(സെക്രട്ടറി, പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റി) ഇതേ റിസർച്ച് ടീമിൽ അടങ്ങിയിട്ടുള്ള അദ്ധ്യാപകരിൽ ഒരാളാണ്. ഡോ വിനോദ് കുമാർ ഭാര്യ സിന്ധുവിനോടൊപ്പവും മക്കളായ വേണിശ്രീയുടെയും വാണിശ്രീയുടെയും ഒപ്പം ‘ശ്രീ’, പടിഞ്ഞാറെ പിഷാരത്ത് തെക്കൻ ചിറ്റൂരിൽ ആണ് താമസം. തെക്കൻ ചിറ്റൂർ പടിഞ്ഞാറെ പിഷാരത്ത് പരേതനായ ബാലകൃഷ്ണ പിഷാരടിയുടെയും കൊല്ലങ്കോട് പയ്യലൂർ പിഷാരത്ത് രമാദേവിയുടെയും മകനാണ്.

ഡോ വിനോദ് കുമാറിനും ടീമിനും ആശംസകൾ നേരുന്നു.

10+

8 thoughts on “ഡോ. വിനോദ് കുമാർ & ടീമിന് കോർ റിസർച്ച് ഗ്രാന്റ്

  1. ഡോക്ടർ വിനോദ് കുമാറിന് ആശംസകൾ നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *