കർണ്ണനായി തിളങ്ങി നന്ദു പിഷാരോടി

ഇതിഹാസത്തിലെ വീരനും ധീരനുമായ ഒരു കഥാപാത്രത്തെ, കർണ്ണനെ, നാടകരൂപത്തിൽ അവതരിപ്പിച്ച് വിജയിപ്പിച്ചു കൊണ്ട് നന്ദു പിഷാരോടി. ആഗസ്ത് 19നു ചെമ്പൈ സംഗീത കോളേജിൽ നവരംഗ് അവതരിപ്പിച്ച കർണ്ണപർവ്വം എന്ന ഒരു മണിക്കൂർ നീണ്ട ഏക പാത്ര നാടകത്തിലൂടെയായിരുന്നു നന്ദു പിഷാരോടി തന്റെ അഭിനയത്തികവ് വീണ്ടും തെളിയിച്ചത്. കെ ഗോവിന്ദൻ രചിച്ച്, കണ്ണൻ പാലക്കാട് സംവിധാനം ചെയ്ത നാടകത്തിൽ കുന്തിയുടെ പ്രതിരൂപമായി യാദവും അരങ്ങിലെത്തി. പശ്ചാത്തലത്തിൽ, പിന്നരങ്ങിൽ അരങ്ങേറിയ തോൽപ്പാവ കൂത്ത് ഒരു വേറിട്ട അവതരണമായി. ഇതിനു മുമ്പ് ശിവപുരത്തെ വിശേഷങ്ങൾ എന്ന ഓഡിയോ നാടകവുമായി നന്ദു പിഷാരടി നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചു കൂടുതലറിയാൻ മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം. തിപ്പിലിശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് നന്ദകുമാറിന്റെ പത്നി…

"കർണ്ണനായി തിളങ്ങി നന്ദു പിഷാരോടി"

കോട്ടക്കൽ പ്രദീപ് രചിച്ച എട്ടാമത്തെ ആട്ടക്കഥ മഹാപ്രസ്ഥാനം കാറൽമണ്ണയിലെ അരങ്ങിലൂടെ കാണികളിലേക്കെത്തുകയാണ്.

വിശദമായ വാർത്ത വായിക്കാം .

ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

പ്രദീപിനെക്കുറിച്ച് കൂടുതലറിയാൻ താഴെക്കാണുന്ന പേജ് വായിക്കുക,

Kottakkal Pradeep

രാമായണ കഥാകഥനത്തിന് ഇന്ന് ധന്യസമാപ്തി

ഉത്തര രാമായണം കഥാകഥനത്തിന് ഇന്ന് ശ്രീരാമചന്ദ്രന്റെ മഹാപ്രസ്ഥാന കഥയോടെ ധന്യസമാപ്തിയായി. കർക്കടകം 32 നു, ഈ വർഷം മുതൽ ഇദം പ്രഥമമായി തുടങ്ങിയ ഉത്തര രാമായണ കഥാ ഭാഗങ്ങളിലൂടെയുള്ള ഒരു യാത്രയിൽ ഒന്നാം ദിവസം ശ്രീ കെ പി ഹരികൃഷ്ണൻ ശ്രീരാമ സന്നിധിയിലേക്ക് അഗസ്ത്യാദികളുടെ വരവ്, രാക്ഷസകുലോത്പത്തി, വൈശ്രവണൻ്റെ ഉത്ഭവം, യക്ഷരക്ഷസ്സുകളുടെ ഉത്ഭവം എന്നീ കഥകൾ വിശദമാക്കിപ്പറഞ്ഞു . രണ്ടാം ദിവസം ആചാര്യൻ ശ്രീ. രാജൻ രാഘവൻ മാലിവധം, രാവണാദികളുടെ ഉത്ഭവം, രാവണാദികളുടെ തപസ്സ് , രാവണാദികളുടെ വരലാഭം, പ്രഹസ്ത ദൗത്യം, കൈലാസോദ്ധാരണം എന്നീ ഭാഗങ്ങളാണ് വിവരിച്ചു തന്നത്. മൂന്നാം ദിവസം ശ്രീമതി സാവിത്രി നന്ദകുമാർ അനാരണ്യ ശാപം, രാവണ ബന്ധനം, രാവണ മോചനം, നാരദയമ…

"രാമായണ കഥാകഥനത്തിന് ഇന്ന് ധന്യസമാപ്തി"

സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ മികച്ച നെൽ കർഷകൻ

2024 വർഷത്തെ ആലുവ എടത്തല പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള അവാർഡിന് ശ്രീ സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ അർഹനായി. എറണാകുളം മുക്കോട്ടിൽ തെക്കേ പിഷാരത്ത് പരേതനായ ശ്രീധരപിഷാരടിയുടെയും ആറ്റൂർ പിഷാരത്ത് പരേതയായ ദേവി പിഷാരസ്യാരുടെയും മകനാണ് BSNL നിന്നും സബ് ഡിവിഷണൽ എൻജിനീയറായി വിരമിച്ച എറണാകുളം ശാഖാ അംഗമായ ശ്രീ സന്തോഷ് പിഷാരടി. ഭാര്യ : കൊണ്ടയൂർ പിഷാരത്ത് സുജയ മക്കൾ : ഐശ്വര്യ അശ്വതി മരുമകൻ : ആനന്ദ് ശ്രീ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

"സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ മികച്ച നെൽ കർഷകൻ"

ഉത്തര രാമായണം കഥാകഥനം

അദ്ധ്യാത്മ രാമായണപാരായണത്തിന്റെ തുടർച്ചയെന്നോണം ഉത്തര രാമായണം കിളിപ്പാട്ടിനെ ആസ്പദമാക്കിയുള്ള കഥാകഥനം ഇന്ന് കർക്കടകം 32നു 8 PM മുതൽ ആരംഭിക്കുന്നു. ഇന്നലെ കർക്കടകം 31നു(15-08-2024) വൈകീട്ട് പാരായണത്തിന്റെ അവസാന ദിന പാരായണവും സമർപ്പണവും തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. ആചാര്യൻ ശ്രീ രാജൻ രാഘവൻ, ശ്രീ കെ പി ഹരികൃഷ്ണൻ, ജന. സെക്രട്ടറി കെ പി ഗോപകുമാർ തുടങ്ങിയർ ചടങ്ങിന് നേതൃത്വം നൽകി. വൈകീട്ട് 6.30നു ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ സമർപ്പണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ദേവിക, ഗോവിന്ദ് ഹരികൃഷ്ണൻ തുടങ്ങിയവരുടെ പ്രാർത്ഥനയോടെ തുടങ്ങി ശ്രീ അച്യുതൻ സി പി, ശ്രീമതി കെ പി അന്നലക്ഷ്മി…

"ഉത്തര രാമായണം കഥാകഥനം"

പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുയർത്തുകയും പതാകാ വന്ദനം നടത്തുകയും ചെയ്തു.

കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി, ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, കേന്ദ്ര- ശാഖാ ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് പിഷാരോടി സമാജം, പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി,പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്പ്മന്റ് ട്രസ്റ്റ്‌, തുളസീദളം എന്നിവയുടെ സംയുക്ത നിർവ്വാഹക സമിതി, കേന്ദ്ര പ്രവർത്തക സമിതി സംയുക്ത യോഗവും നടന്നു.

 

ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വർഷാ വർഷവും നൽകി വരുന്ന ജൈവ പച്ചക്കറി കർഷക പുരസ്‌കാരം ഈ വർഷം (2024) ശുകപുരത്ത് പിഷാരത്ത് ശ്രീമതി സരസ്വതി വേണുഗോപാലിന് ലഭിച്ചു.

കഴിഞ്ഞ വർഷം (2023) ശ്രീകൃഷ്ണപുരം പഞ്ചായത്ത് അടിസ്ഥാനത്തിൽ ഏറ്റവും നല്ല ജൈവ കർഷക പുരസ്കാരം ലഭിച്ചതും ശ്രീമതി സരസ്വതിക്കായിരുന്നു.

ഭർത്താവ് ശ്രീ എരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് വേണുഗോപാലൻ.  മക്കൾ ശ്രീമതി സിത്താര വേണുഗോപാൽ, ശ്രീമതി ശ്വേത വേണുഗോപാൽ (കേരള സാരീസ്). മരുമക്കൾ ശ്രീ രാഹുൽ വിജയൻ (അപ്പംകളം പിഷാരം),ശ്രീ വി പി മനോജ്‌ കൃഷ്ണൻ (പെരിങ്ങോട് വടക്കേ പിഷാരം, കേരള സാരീസ്)

കോങ്ങാട് ശാഖ അംഗം കൂടിയായ ശ്രീമതി സരസ്വതി വേണുഗോപാലിന് പിഷാരടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ!

താളവാദ്യങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി എല്ലാ വർഷവും നല്കി വരാറുള്ള ‘ ശിവപാലതാളം‘ (ലിംക ബുക്സ് നാഷണൽ റെക്കോർഡ് ) അവാർഡിന് ഈ വർഷം പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ . പാലക്കാട് ജയകൃഷ്ണൻ അർഹനായി. 2024 ആഗസ്ത് 15 ന് രാവിലെ 10 മണിക്ക് മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ എം. മനോഹരൻ സമ്മാനിക്കും.

മൃദംഗ വിദ്വാൻ തിരുവനന്തപുരം വിജയകുമാർ, ഹരിമോഹനൻ കെ.എസ്, രാജേഷ് തൃക്കരിപ്പൂർ, സംഗീതജ്ഞൻ കെ വി എസ് ബാബു, പ്രോഗ്രാം കോഡിനേറ്റർ മനോജ്‌ എന്നിവരടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. ശില്പം, പൊന്നാട, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.

പാലക്കാട്‌ ആർ ശേഷാമണി,പാലക്കാട്‌ ടി ആർ രാജമണി എന്നിവരുടെ ശിഷ്യനായ ഡോ. പാലക്കാട്‌ കെ ജയകൃഷ്ണൻ തൃശ്ശൂർ ആകാശവാണിയിലെ സീനിയർ ഗ്രേഡ് സ്റ്റാഫ്‌ ആർട്ടിസ്റ്റാണ്. കേരള സംഗീത നാടക ആക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാൻ എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഡോ. പാലക്കാട്‌ കെ ജയകൃഷ്ണന് ആകാശവാണി-ദൂരദർശൻ അംഗീകൃത കലാകാരന്മാരായ മുപ്പത്തഞ്ചോളം ശിഷ്യന്മാരുണ്ട്.

ശ്രീ ജയകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

സാമോദദാമോദരം

സുപ്രസിദ്ധ കഥകളി കലാകാരനും അദ്ധ്യാപകനുമായ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിയുടെ ശതാഭിഷേകം ആഗസ്ത് 10 ശനിയാഴ്‌ച തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ച് ശിഷ്യരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുന്നു. പരിപാടികളുടെ വിവരണം താഴെക്കൊടുക്കുന്ന നോട്ടീസിലുണ്ട്. പിഷാരോടി സമാജം ശ്രീ ദാമോദര പിഷാരോടിക്ക് പിറന്നാളാശംസകൾ നേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

"സാമോദദാമോദരം"


പിഷാരോടി സമാജം തൃശൂർ ശാഖയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ തലത്തിൽ ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളെ അധിവസിപ്പിച്ചിട്ടുള്ള പ്രത്യാശാഭവൻ, അനാഥരായ പെൺകുട്ടികളുടെ അതിജീവനത്തിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനം എന്നിവിടങ്ങളിലുള്ളവർക്ക് വേണ്ടി നിത്യോപയോഗ സാധനങ്ങൾ, തയ്യൽ മെഷീൻ, സീലിംഗ് ഫാൻ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു

04-08-2024ന് സമാജം തൃശൂർ ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന വിതരണച്ചടങ്ങിൽ ശ്രീ സി. പി അച്യുതൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി നാളിതുവരെ സമാജം നടത്തി വന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇന്ന് സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരുപാട് ഹത ഭാഗ്യരുടെ അതിജീവനത്തിന് വേണ്ടി സർക്കാർ തലത്തിൽ നിർമ്മിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്നവരുടെ മുഖ്യമായ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ നമ്മളാലാകും വിധത്തിൽ സഹായിക്കുന്ന ചടങ്ങാണ് നടക്കുന്നത്. അത് സ്വീകരിക്കാനെത്തിയിട്ടുള്ള അനാഥരുടെ ആവാസ സ്ഥാപനത്തിന്റെ അഡ്മിനിസ്റ്റർ ശ്രീമതി ജെനിയോട് പ്രത്യേകം നന്ദിയുണ്ട്.

അയ്യന്തോൾ ഡിവിഷൻ കൗൺസിലർ ശ്രീ പ്രസാദ്, പിഷാരടി സമാജം ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ഇത്തരം വലിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ വില മതിക്കാനാകാത്തതാണ് എന്നറിയിച്ചു . നീണ്ട കാലമായി സമാജത്തെ നേരിട്ടറിയാം. നിങ്ങളുടെ ഈ വിശാല മായ സേവന മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.

പെൺകുട്ടികളുടെ അതിഥി മന്ദിരത്തിലേക്കുള്ള തയ്യൽ മെഷീനും മറ്റു വസ്തുക്കളും ശ്രീമതി ജെനിക്ക് ശ്രീ പ്രസാദ് സമർപ്പിച്ചു.

തുടർന്ന് നടന്ന മറുപടി ഭാഷണത്തിൽ ശ്രീമതി ജെനി പറഞ്ഞ വാക്കുകളാണ് ആദ്യം തന്നെ ശീർഷകത്തിൽ സൂചിപ്പിച്ചത്.

ഞാൻ ഈ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ ആയി നിയമിതയായി എത്തിയപ്പോൾ കുട്ടികൾ ആദ്യം ആവശ്യപ്പെട്ട ചെറിയൊരു (പക്ഷെ വലിയ) ആഗ്രഹമായിരുന്നു ഞങ്ങൾക്ക് ഒരു ദോശ തിന്നാൻ കൊതിയാകുന്നു എന്ന്. അത് എന്നെ അസ്വസ്ഥയാക്കി. അവിടെ ദോശക്കല്ല് അടക്കം പല അത്യാവശ്യ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. പിന്നെ ഒരു സ്പോൺസറെ കണ്ടെത്തി അവരാണ് ദോശക്കല്ല് തന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അനാഥരാക്കപ്പെട്ടും, പീഡിപ്പിക്കപ്പെട്ടും എത്തിയ പെൺകുട്ടികളും യുവതികളും ആണ് അവിടെയുള്ളത്. അതു കൊണ്ട് തന്നെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്. സന്ദർശകർ, വാർത്താ മാധ്യമങ്ങൾ, പരസ്യമായ സ്പോൺസർമാർ തുടങ്ങിയവയൊന്നും അനുവദനീയമല്ല. യാതൊരു കാരണവശാലും ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. കുട്ടികളെ ആരെയും കാണിക്കുകയും ഇല്ല. ഇത് കൊണ്ടൊക്കെ ആകണം പലരും വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും തുടർന്ന് അവ നടപ്പാക്കാതെ പിൻമാറിയതും.

എന്നാൽ പിഷാരടി സമാജം ഇവരിൽ നിന്നൊക്കെ വ്യത്യസ്ത പുലർത്തി. നേരത്തെ അവിടെ വന്ന് ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഒട്ടും വൈകാതെ കൃത്യ സമയത്ത് തന്നെ യാതൊരു ഉപാധികളും ഇല്ലാതെ അവ ഞങ്ങൾക്ക് തന്നു. പിഷാരോടി സമാജത്തോടും സമാജത്തെ ഞങ്ങളുമായി പരിചയപ്പെടുത്തിയ ശ്രീമതി രഞ്ജിനി ഗോപിയോടും ഞങ്ങൾക്കുള്ള നന്ദി അളവറ്റതാണ്.പ്രത്യാശാഭവന് വേണ്ടി സൂപ്രണ്ട് ശ്രീമതി ബിന്ദു സാധനങ്ങൾ ഏറ്റു വാങ്ങി.

സമാജം ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ എല്ലാവർക്കും നന്ദി പറഞ്ഞു

തുടർന്ന് ശാഖാ ഭാരവാഹികൾ പ്രത്യാശാ ഭവൻ, പെൺകുട്ടികളുടെ അതിഥിമന്ദിരം എന്നിവിടങ്ങളിൽ നേരിട്ട് ചെന്ന് എല്ലാവരെയും കണ്ട് സാധന സാമഗ്രികൾ എത്തിച്ചു കൊടുത്തു.