Kottakkal Pradeep

കഥകളിയിലെ എല്ലാ വിധ വേഷങ്ങളും സമർത്ഥമായി കൈകാര്യം ചെയ്യുകയും ഇതിനകം തന്നെ ആട്ടക്കഥകൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തൊരു ബഹുമുഖപ്രതിഭയാണ് കോട്ടക്കൽ പ്രദീപ്.

പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത്‌ ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനായി 18.05.1986 നു ജനിച്ചു.

സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഏകദേശം രണ്ടു മാസക്കാലം ശ്രീ കലാമണ്ഡലം കുട്ടികൃഷ്ണന്റെ കീഴില്‍ കഥകളിയിലെ ബാല പാഠങ്ങള്‍ പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പതിനൊന്നാം വയസ്സില്‍ 1997 ഓഗസ്റ്റ്‌ മാസത്തില്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ കീഴിലുള്ള പി. എസ്‌.വി.നാട്യ സംഘത്തില്‍ കഥകളി വേഷം വിദ്യാര്‍ത്ഥിയായി ചേര്‍ന്ന്‌ പഠനം ആരംഭിച്ചു. തുടര്‍ന്ന്‌1998 ഫെബ്രുവരി ഒന്നാം തീയതി വൈദ്യരത്നം പി.എസ്‌.വാര്യരുടെ ശ്രാദ്ധ ദിനത്തില്‍ ലവണാസുര വധത്തിലെ ലവനായി അരങ്ങേറി. തുടര്‍ന്ന്‌ എട്ടു വര്‍ഷത്തെ കോഴ്സിനോടൊപ്പം കേരളത്തിനകത്തും പുറത്തുമായി നിരവധി അരങ്ങുകളില്‍ പരിചയം നേടി. തുടര്‍ന്ന്‌ മൂന്നു വര്‍ഷത്തെ ഉപരി പഠനവും ഒരു വര്‍ഷത്തെ താല്‍ക്കാലിക നിയമനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ നാട്യ സംഘത്തിലെ സ്ഥിരം വേഷ കലാകാരനായി ജോലി ചെയ്യുന്നു.

2003 ഡിസംബര്‍ മാസത്തില്‍ തൃപ്പൂണിത്തുറ വെച്ച്‌ നടന്ന ചൊല്ലിയാട്ട മത്സരത്തിലും 2009 ഏപ്രില്‍ മാസത്തില്‍ ശ്രീ കലാമണ്ഡലം പദ്മനാഭന്‍ നായര്‍ സ്മാരക ചൊല്ലിയാട്ട മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സര്‍വ്വശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍, കോട്ടക്കല്‍ വാസുദേവന്‍ കുണ്ടലായര്‍, കോട്ടക്കല്‍ ഹരിദാസന്‍, കോട്ടക്കല്‍ ദേവദാസന്‍, കോട്ടക്കല്‍ സുധീര്‍ എന്നിവരാണ്‌ പ്രധാന ഗുരുക്കന്മാര്‍. 2007ല്‍ ശ്രീ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ അശാന്റെ എന്റോവ്‌മന്റ്‌ നേടി.  2011ല്‍ ശ്രീ അപ്പുകുട്ടന്‍ മാസ്ടരുടെ നേതൃത്വത്തില്‍ പദ്മശ്രീ കലാമണ്ഡലം ഗോപി ആശാനോടൊപ്പം വടക്കേ ഇന്ത്യയില്‍ പര്യടനം നടത്തി.

ആട്ടക്കഥ രചനകൾ: ച്യവന ചരിതം, യുയുത്സു, ദ്രോണ ചരിതം, വ്യാസൻ, കാളിയമർദ്ദനം, പാഞ്ചാലീ സ്വയംവരം, പൗണ്ഡ്രക വധം, മഹാപ്രസ്ഥാനം

ഭാര്യ: ആരതി

2+

2 thoughts on “Kottakkal Pradeep

  1. പ്രദീപിന് ആശംസകൾ നേരുന്നു 🙏 കളി എപ്പോഴെങ്കിലും കാണാമെന്നു ആശിക്കുന്നു 🙏

    0

Leave a Reply

Your email address will not be published. Required fields are marked *