നിത്യയുടെ ഭരതനാട്യം അരങ്ങേറ്റം

മുംബൈ ശാഖാ അംഗങ്ങളായ ശ്രീമതി മഞ്ജു, ശ്രീ രാജീവ് പിഷാരോടിമാരുടെ പുത്രി നിത്യയുടെ ഭരത നാട്യം അരങ്ങേറ്റം 10-06-23 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ മുംബൈ മുളുണ്ടിലെ മഹാരാഷ്ട്ര സേവാ സംഘ ഹാളിൽ വെച്ച് നടന്നു.

ശ്രീമതിമാർ ശാരദ ഗണേശന്റെയും നന്ദിനി ഗണേശന്റെയും ശിക്ഷണത്തിൽ ആറു വയസ്സു മുതൽ ഭരതനാട്യം അഭ്യസിക്കുന്ന നിത്യ ഐരോളി ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്.

ഗണേശ സ്തുതിക്ക് ശേഷം ഒരു അലാരിപ്പോടെ തുടങ്ങിയ അരങ്ങേറ്റത്തിൽ നിത്യ പിന്നീട് ജതിസ്വരം, ശബ്ദം, വർണ്ണം എന്നിവക്ക് ശേഷം വയലാറിന്റെ പ്രശസ്തമായ ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം പോകും ഞാൻ,  സ്വാതി തിരുനാൾ കൃതി ജയ ജയ ദേവി എന്നീ പദങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് കലാസദന്റെ ഫൗണ്ടർ മണി സ്വാമി ചിട്ടപ്പെടുത്തിയ നാഗ നൃത്തവും വളരെ മനോഹരമായി അവതരിപ്പിച്ചു.

തില്ലാനയോടെയായിരുന്നു തന്റെ രണ്ടര മണിക്കൂർ നീണ്ടു നിന്ന അരങ്ങേറ്റം നിത്യ അവസാനിപ്പിച്ചത്.

ശ്രീമതി കീർത്തന കൃഷ്ണമൂർത്തിയുടെ ആലാപനവും ശ്രീ എൻ കൃഷ്ണന്റെ മൃദംഗവും സതീഷ് ശേഷാദ്രിയുടെ വയലിനും എൻ കൃഷ്ണകുമാറിന്റെ പുല്ലാങ്കുഴലും എൻ ആർ ഗണേശന്റെ മുഖർശംഖും നിത്യയുടെ ചുവടുകൾക്ക് മികച്ച പിന്തുണ നൽകി.

കുമാരി നിത്യക്ക് നൃത്ത ലോകത്ത് ഇനിയും ഉന്നതങ്ങളിൽ എത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പിഷാരോടി സമാജം, വെബ് സൈറ്റ്, തുളസീദളം എന്നിവയുടെ അഭിനന്ദനങ്ങൾ !

Pl click on the video to view Arangettam footage from her youtube channel.

7+

3 thoughts on “നിത്യയുടെ ഭരതനാട്യം അരങ്ങേറ്റം

Leave a Reply

Your email address will not be published. Required fields are marked *