പാലേലി മധു പുരസ്‌കാരം കൗമുദി പിഷാരസ്യാർക്ക്

നാടക നടനും കലാസ്വാദകനുമായിരുന്ന പാലേലി മധുവിന്റെ സ്മരണാര്‍ത്ഥം പാലേലി മന ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഈ വർഷം എടനാട് പിഷാരത്ത് നാരായണ പിഷാരോടിയുടെ പത്നി നൂലേലി പിഷാരത്ത് കൗമുദി പിഷാരസ്യാർ അർഹയായി.

കൈകൊട്ടിക്കളി, ക്ഷേത്രത്തിലേക്കുള്ള മാല കെട്ടൽ എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. ശ്രീമതി കൗമുദി പിഷാരസ്യാർ കൈകൊട്ടിക്കളി ഗുരുവായും അറിയപ്പെടുന്നു.

എടനാട് ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന ചടങ്ങിൽ  വെച്ച്  മധുവിന്റെ ജ്യേഷ്ഠൻ പാലേലി വാസുദേവൻ നമ്പൂതിരി പുരസ്‌കാരം നൽകി.

ചൊവ്വര ശാഖാംഗമാണ്.

ശ്രീമതി കൗമുദി പിഷാരസ്യാർക്ക് അഭിനന്ദനങ്ങൾ.

5 thoughts on “പാലേലി മധു പുരസ്‌കാരം കൗമുദി പിഷാരസ്യാർക്ക്

  1. കൗമുദി പിഷാരസ്യാർക്ക് ആശംസകൾ നേരുന്നു.

  2. ശ്രീമതി കൌമുദി പിഷാരസ്യാർക്ക് അഭിനന്ദനങ്ങൾ

Leave a Reply to Murali Pisharody Cancel reply

Your email address will not be published. Required fields are marked *