ആതിര സംഘം കൊടകര തിരുവാതിരച്ചുവടുകളുമായി ഗുരുപവനപുരിയിലേക്ക്

പിഷാരോടി സമാജം കൊടകര ശാഖയുടെ ആതിര സംഘം ഒരു വേദിയില്‍ കൂടി ചുവട് വക്കുന്നു. ഗുരുവായൂര്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച വൈകുന്നേരം 5.20 നാണ് കാര്‍മുകില്‍ വര്‍ണ്ണനെ വണങ്ങി ചുവടു വെക്കാനൊരുങ്ങുന്നത്.

രാഗമാലികയില്‍ തിരുവാതിരയിലെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയത് ശ്രീമതി ജയശ്രീ രാജന്‍, ശ്രീ. രാമചന്ദ്രന്‍ ടി.പി. എന്നിവരാണ്.

തിരക്കുകളിലും സമയം കണ്ടെത്തി, ദൂര പരിധികളും യാത്രാ പരിമിതികളും മറികടന്ന് ഏറെ ഉത്സാഹത്തോടെ നിങ്ങളേവരുടേയും സ്നേഹ സാന്നിദ്ധ്യവും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ ശ്രീമതിമാര്‍ വത്സല അരവിന്ദാക്ഷന്‍, ജയശ്രീ രാജന്‍, കൃഷ്ണകുമാരി കൃഷ്ണന്‍, ബീന ജയന്‍, അഞ്ജലി രാമചന്ദ്രന്‍, ശാന്ത ഹരിഹരന്‍, ഗീത രാമചന്ദ്രന്‍, രമ്യ രാധാകൃഷ്ണന്‍, ദര്‍ശന പ്രശാന്ത്, കാര്‍ത്തിക ഗിരീഷ്, താര അരുണ്‍, കീര്‍ത്തി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രായം മറന്നും, ഏറെ ഉല്ലാസത്തോടെയും ആനന്ദത്തോടേയും കൊടകര ശാഖയുടെ പൂര്‍ണ്ണ പിന്തുണയോടെ വേദിയിലേക്കെത്തുന്നത്.

ആതിര സംഘത്തിന് വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ നേരുന്നു.

6+

One thought on “ആതിര സംഘം കൊടകര തിരുവാതിരച്ചുവടുകളുമായി ഗുരുപവനപുരിയിലേക്ക്

  1. കൊടകര ആതിര സംഘത്തിന് എല്ലാവിധ ആശംസകളും

    0

Leave a Reply

Your email address will not be published. Required fields are marked *