കേരളപ്പിറവി ആശംസകൾ

പിന്നെയും പിന്നെയും

പെരിയാറിന്നോളങ്ങൾ

പിറന്നാളിൻ പാട്ടുകൾ

പാടിയെത്തും

 

പിന്നെയും പിന്നെയും

പോയി മറയുന്നു

പുലരിയും പൂക്കളും

പിൻ നിലാവും

 

അറുപത്തിമൂന്നു

തികയുന്നു മങ്കയ്ക്ക്

ആയിരമായിരം

ആശംസകൾ

 

വളരട്ടെ വിളയട്ടെ

വാനോളമെന്നെന്നും

കേരവും കേര –

കേദാരങ്ങളും

 

-ചെറുകര വിജയൻ

PS: ഈ കവിത ഈണത്തിൽ ചൊല്ലി റെക്കോർഡ് ചെയ്ത് 09869942219 എന്ന നമ്പറിലേക്ക് വാട്സ് ആപ് അയക്കുക.

0

Leave a Reply

Your email address will not be published. Required fields are marked *