വിനയൻ മദ്ദള അരങ്ങേറ്റം കുറിച്ചു

കോങ്ങാട് ക്ഷേത്ര കലാക്ഷേത്രത്തിൻറെ പഞ്ചവാദ്യം മദ്ദളം വിഭാഗം വടക്കുമ്പാട്ടെ ഉണ്ണി ആശാന്റെ ശിഷ്യത്വത്തിലുള്ള പുതിയ ബാച്ചിന്റെ അരങ്ങേറ്റം 26-10-2020ന് കോങ്ങാട് തിരുമാന്ധാം കുന്നു ഭഗവതി ക്ഷേത്രത്തിൽ വെച്ചു നടന്നു.

ഈ സുദിനത്തിൽ അരങ്ങേറ്റം കുറിച്ച എം.പി. വിനയൻ വിളയത്ത് പിഷാരത്ത് ചക്രപാണി പിഷാരോടിയുടെയും മണക്കുളങ്ങര പിഷാരത്ത് ആനന്ദവല്ലി പിഷാരസ്യാരുടെയും മകനാണ്.

പത്നി: രാജശ്രീ. പി.

മക്കൾ: ആര്യ വിനയൻ, അർണവ് വിനയൻ.

വിനയൻ കല്ലേക്കാട് രാജീവ്‌ ഗാന്ധി കോപ്പറേറ്റിവ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.

വിനയന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും ആശംസകൾ

3+

3 thoughts on “വിനയൻ മദ്ദള അരങ്ങേറ്റം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *