ഡോ: കെ ജയകൃഷ്‌ണന് ഹരിപ്രിയ പുരസ്കാരം

0

 

 

കലാ-സാഹിത്യ രംഗങ്ങളിൽ മഹത്തായ സംഭാവനകൾ കാഴ്ചവയ്ക്കുന്ന പ്രതിഭകൾക്ക് നൽകുന്നതിനായി പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ശ്രീഹരി സംഗീത കലാവേദിയാണ് വർഷം തോറും “ഹരിശ്രീ ” പുരസ്കാരം നൽകി വരുന്നത്.

മഹാകവി അക്കിത്തം , ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി , ശ്രീ മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ രക്ഷാധികാരികളായ ‘ശ്രീ ഹരിസംഗീതകലാവേദി’ കഴിഞ്ഞ നിരവധി വർഷങ്ങളായി കലാ-സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ കാഴ്ചവയ്ച്ചുവരുന്നു .

കർണാടക സംഗീത മേഖലയിൽ കാൽ നൂറ്റാണ്ടിലധികം അനുഭവ സമ്പത്തും , മൃദംഗം എന്ന ദേവ വാദ്യത്തെ അതിന്റെ തനത് ശൈലിയിൽ ,ഒട്ടും ആകാര ഭംഗി നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്ന അദ്ദേഹം കർണാടക സംഗീതത്തിലെ പ്രമുഖരുമൊത്ത് അനേകം വേദികൾ പങ്കിട്ടിരിക്കുന്നു.

നിരവധി വേദികളിലെ നിറ സാന്നിധ്യവും, വിരലുകളിൽ സംഗീത മന്ത്രവും, മൃദംഗം എന്ന വാദ്യത്തെ ഇത്രയേറെ ആരാധിക്കുന്ന ഒരു വ്യക്തിയും കൂടിയാണ് അദ്ദേഹം .

ഏതൊരു ഗുരുനാഥനും ആഗ്രഹിക്കുന്നതിനെക്കാളധികം ശിഷ്യ സമ്പത്തുള്ള അദ്ദേഹം ഓരോ ശിഷ്യന്മാരെയും തെല്ലും മടിയില്ലാതെ ഒരേ ഉന്മേഷത്തിൽ ഉയരങ്ങളിലേക്ക് കൈ പിടിച്ചു കയറ്റുന്നു…

ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയകൃഷ്ണൻ മാഷിന് ഇത്തവണത്തെ ( 2019) വാദ്യ കലാകാരന്മാർക്കുള്ള ഹരിപ്രിയ പുരസ്‌കാരം ലഭിച്ചിരിക്കുന്നു..

 

ഇക്കാലയളവിനുള്ളിൽ ഒരുപാട് പുരസ്കാരങ്ങളും, അംഗീകാരങ്ങളും അദ്ദേഹത്തിന്റെ കഴിവിനാൽ അദ്ദേഹത്തിന്റെ കൈകളിൽ വന്നു ചേർന്നിരിക്കുന്നു..

ജയകൃഷ്ണന് അനുമോദനങ്ങൾ!

3 thoughts on “ഡോ: കെ ജയകൃഷ്‌ണന് ഹരിപ്രിയ പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *