പിഷാരോടിമാരുടെ പുതുക്കിയ ചടങ്ങു ഗ്രന്ഥം പ്രസിദ്ധീകരിച്ചു

പിഷാരോടിമാരുടെ ചടങ്ങു ഗ്രന്ഥത്തിന്റെ പുതുക്കിയ പതിപ്പ് ഇന്നലെ കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി നമുക്കിടയിലെ ചടങ്ങുകളുടെ നിലവിലെ ആചാര്യന്മാരിലെ പ്രമുഖരിലൊരാളായ ശ്രീ ദാമോദരന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഗൂഗിൾ മീറ്റ് വഴി ഒരുക്കിയ നവരാത്രി ക്‌ളാസിക് ഫെസ്റ്റ് അവലോകന-ചടങ്ങു ഗ്രന്ഥ പ്രകാശന യോഗത്തിലാണ് ഇത് നടത്തിയത്.

യോഗത്തിലേക്ക് തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ ഏവരെയും സമുചിതമായി സ്വാഗതം ചെയ്തു.

തുടർന്ന് സംസാരിച്ച കേന്ദ്ര പ്രസിഡണ്ട് ചടങ്ങു ഗ്രന്ഥം ഓരോ പിഷാരോടി ഭവനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് പറയുകയുണ്ടായി. കൂടാതെ നവരാത്രി ക്ലാസിക് ഫെസ്റ്റിലൂടെ സമുദായാംഗങ്ങളെ ഒന്നിച്ച് ഒരേ വേദിയിൽ കൊണ്ടുവരാൻ യുവചൈതന്യം നടത്തിയ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ചടങ്ങു ഗ്രന്ഥം പരിഷ്ക്കരിച്ച് പ്രസിദ്ധീകരിച്ച നമ്മുടെ ആചാര്യൻ ശ്രീ കെ പി ഗോപാല പിഷാരോടിയുടെ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളെ ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ പ്രത്യേകം അഭിനന്ദിച്ചു.

മറുപടി പ്രസംഗത്തിൽ ഇത്തരം ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ മുഖ്യ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ താൻ കൃതാർത്ഥനാണെന്ന് ശ്രീ ഗോപാല പിഷാരോടി പറയുകയുണ്ടായി.

ചടങ്ങു ഗ്രന്ഥത്തിന്റെ കോപ്പികൾ തൃശൂർ സമാജം ആസ്ഥാന മന്ദിരത്തിലും കോങ്ങാട്, പട്ടാമ്പി ആസ്ഥാന മന്ദിരങ്ങളിലും നേരിട്ട് ലഭിക്കുന്നതാണ്. വില: 100/- രൂപ.

പോസ്റ്റൽ വഴി ലഭ്യമാകാൻ 50 രൂപ തപാൽ ചാർജ്ജ് അടക്കം സമാജം അക്കൗണ്ടിൽ നിക്ഷേപിച്ച് താഴെക്കാണുന്ന ലിങ്കിൽ വിലാസവും തുക അടച്ച രസീതിയും സബ്മിറ്റ് ചെയ്താൽ വിലാസത്തിൽ അയച്ചു തരുന്നതാണ് .

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Pisharody Samajam
കാനറാ ബാങ്ക് എസ് ബി A/c. 0721101019400-, West Palace Road Branch, Thrisur
IFSC Code: CNRB0000721 – Amount to be remitted Rs.150/-

Fill up the form to Order Book online through Post

തുടർന്ന് യുവചൈതന്യം ലോഗോ മത്സരത്തിലെ വിജയിയായ ശ്രീ അഖിൽ മുരളീധരനെ യോഗം ആദരിക്കുകയും ജേതാവിനുള്ള സമ്മാനത്തുകയായ 1001 രൂപ തുളസീദളം മാനേജർ ശ്രീ മോഹനൻ മാപ്രാണം അദ്ദേഹത്തിന് ഗൂഗിൾ പേ വഴി യോഗത്തിൽ വെച്ച് നൽകുകയും ചെയ്തു.

തുടർന്ന് സംസാരിച്ച വെബ്‌സൈറ്റ് അഡ്മിൻ നവരാത്രി ക്ലാസിക് ഫെസ്റ്റിന്റെ വിജയത്തിൽ ആദ്യമായി എല്ലാവർക്കും നന്ദി പറയുകയും സമാജത്തിനു കീഴിലുള്ള രണ്ടു യുട്യൂബ് ചാനലുകളായ പിഷാരോടി സമാജം യുട്യൂബ് ചാനലിനെയും യുവചൈതന്യം ചാനലിനെയും കുറിച്ച് വിശദമായി യോഗത്തിനു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു.

ഓണം സ്പ്ലാഷിനെ അപേക്ഷിച്ച് നവരാത്രി ക്‌ളാസിക് ഫെസ്റ്റിന്റെ ഗുണ നിലവാരവും പ്രേക്ഷകരുടെ എണ്ണവും വർദ്ധിച്ചതായും, അതെ പോലെ പരസ്യവരുമാനത്തിലും വർദ്ധനവുണ്ടായതായും വ്യക്തമാക്കി. ചാനലിന് കൂടുതൽ പരസ്യങ്ങൾ കിട്ടിത്തുടങ്ങിയ ഈ അവസരത്തിൽ കൂടുതൽ നിലവാരമുള്ള പരിപാടികൾ അവതരിപ്പിച്ചു നൽകണം എന്ന് പങ്കെടുത്തവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ നിശ്ചിത നിലവാരത്തിന് മുകളിലുള്ള പരിപാടികൾ മാത്രമേ യുവചൈതന്യം ചാനലിൽ പ്രസിദ്ധീകരിക്കാൻ നിവൃത്തിയുള്ളു എന്നും, നമ്മുടെ അംഗങ്ങളുടെ കഴിവുകൾ വളർത്തിക്കൊണ്ടു വരാൻ പിഷാരോടി സമാജം ചാനൽ എന്നും പ്രതിജ്ഞാ ബന്ധമാണ് എന്നും സ്പഷ്ടമാക്കുകയുണ്ടായി.

യുവചൈതന്യം ചാനലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം സദസ്സിന് വിവരിച്ചു.

നവരാത്രി ക്ലാസിക് ഫെസ്റ്റിലൂടെ നമുക്ക് കുറച്ചു കൂടി നല്ല അവതാരകരെക്കൂടെ കിട്ടിയതായും പറയുകയുണ്ടായി.

തുടർന്ന് വിവിധ ശാഖാ ഭാരവാഹികൾ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

ശ്രീ മുരളി മാന്നനൂർ വിശദമായി ഇതിൽ പങ്കാളികളായ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം 8.30 നു സമാപിച്ചു.

5+

One thought on “പിഷാരോടിമാരുടെ പുതുക്കിയ ചടങ്ങു ഗ്രന്ഥം പ്രസിദ്ധീകരിച്ചു

  1. ചടങ്ങു ഗ്രന്ഥം വാങ്ങുന്നതിനായി ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .
    എന്റെ അഡ്രസ്
    സുധാകരൻ ടി പി
    നാരായണീയം
    വിളയിൽ – പോസ്റ്റ്
    കുഴിമണ്ണ
    pin 673641
    മൊബൈൽ 8848461038

    0

Leave a Reply

Your email address will not be published. Required fields are marked *