അവാർഡ്, സ്‌കോളർഷിപ്പ് വിതരണ സമ്മേളനം

– എം സന്തോഷ്‌കുമാർ, എറണാകുളം

 

പിഷാരോടി സമാജം എജ്യുകേഷണൽ സൊസൈറ്റിയുടെ 2019ലെ വിവിധ വിദ്യാഭ്യാസ അവാർഡുകൾ, സ്‌കോളർഷിപ്പുകൾ എന്നിവ നൽകുന്ന ചടങ്ങും ശ്രീ കോട്ടക്കൽ ഗോപാല പിഷാരോടി, ശ്രീ കെ പി ഗോപാലപിഷാരോടി, ശ്രീമതി ആർ എൽ വി ശാലിനി , ശ്രീ ചുനങ്ങാട് മോഹനൻ, ശ്രീമതി വിദ്യ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിക്കുന്ന ചടങ്ങും ഇന്ന്, 20-10-19 തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണനിൽ രാവിലെ ബഹു. തൃശൂർ മേയർ ശ്രീമതി അജിത വിജയൻ ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതം ആശംസിച്ചു.

മേയർ ശ്രീമതി അജിത വിജയൻ ആദരിക്കൽ ചടങ്ങു നിർവഹിച്ചു.

അവാർഡ് സ്കോളർഷിപ് വിതരണം ഉദ്ഘാടനം ശ്രീ കെ പി ബാലകൃഷ്ണൻ(Retd. അംബാസിഡർ) നിർവഹിച്ചു.

തുടർന്ന് വിവിധ അവാർഡുകളുടെ വിതരണം നടന്നു.

ചടങ്ങിന്റെ ചിത്രങ്ങൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://samajamphotogallery.blogspot.com/2019/10/2019_19.html

പ്രാർത്ഥന, ആശംസ പ്രസംഗം വീഡിയോ

Mathrubhumi Report

 

 

0

One thought on “അവാർഡ്, സ്‌കോളർഷിപ്പ് വിതരണ സമ്മേളനം

  1. ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു. ഇന്ന് നടന്ന അവാർഡ് ദാന ചടങ്ങ് എന്തുകൊണ്ടും വളരെയേറെ ഉന്നത നിലവാരം പുലർത്തിയ ഒന്നു ത്തന്നെയായിരുന്നു.പ്രൗഢഗംഭീരവേദിയും സദസ്സും പരിസരവും അതിന് മാറ്റ് കൂട്ടുന്ന ഘടകങ്ങളുമായിരുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നു. കുട്ടികൾക്ക് വളരെയധികം ഉത്തേജനം നൽകുന്ന പ്രസംഗങ്ങൾ നടത്തിയതും ഈ ചടങ്ങിനെ വേറിട്ടു നിർത്തി. എന്തായാലും അവിടെയെത്തിയ കുട്ടികൾക്ക് അടുത്ത കൊല്ലവും അവാർഡ് മേടിക്കാൻ ഉറപ്പായിട്ടും അവിടെക്ക് എത്താൻ തോന്നും..👏🙏

    0

Leave a Reply

Your email address will not be published. Required fields are marked *