അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി

ഗുജറാത്ത് ഗാന്ധി നഗറിൽ നിന്നുമുള്ള അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി.

ഭക്ഷണ പദാർത്ഥങ്ങളുടെ കളിമണ്ണിൽ തീർത്ത ലഘുരൂപങ്ങൾ(miniature) ഏറ്റവും കൂടുതൽ നിർമ്മിച്ച് നൽകിക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.

ഇതിനു മുമ്പ് 2018ൽ ഏറ്റവും കൂടുതൽ രേഖാചിത്രങ്ങൾ(sketches) വരച്ച് പ്രദർശിപ്പിച്ചതായിരുന്നു ആദ്യ പ്രകടനം.

പിന്നീട് 2019ൽ 10 വയസ്സും ഒരു മാസവും ഉള്ളപ്പോൾ “ദി പ്ലാസ്റ്റിക് മോൺസ്റ്റർ’ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടാണ് രണ്ടാമത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.

പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടിയുടെയും ശുകപുരത്ത് പിഷാരത്ത് ഗീത സതീഷ് പിഷാരോടിയുടെയും മകളാണ് അനന്യ.

അനന്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

7+

2 thoughts on “അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി

Leave a Reply

Your email address will not be published. Required fields are marked *