രുഗ്ണാലയ ദർശനം

-മധുസൂദനൻ മണക്കുളങ്ങര പിഷാരം     ആശുപത്രിയിൽ ചെന്നു ഞാനൊരു ദിനം രോഗിയാമെന്നുടെ തോഴനെ കാണുവാൻ പൊതു വാർഡിൽ ചെന്നൊന്നു നോക്കി ഞാൻ കൃഷ്ണാ കൃഷ്ണാ വിളിച്ചു പോയ് ഞാനഹോ ദീനങ്ങൾ പിടി പെട്ടു വലയുന്ന പുംസരെത്ര കിടക്കുന്നു ദൈവമേ അമ്മമാർ, പിന്നെ കിടാങ്ങൾ, ഭഗിനിമാർ സോദരൻമാരുമുണ്ടതിൻ കൂട്ടത്തിൽ. അർഭുതമൊരുത്തനും, പ്രമേഹമപരനും കാലു പോയതു മൂന്നാമനാണത്രേ ക്ഷയമത്രേ രോഗം ചതുർത്ഥന് പീലിയ വന്നു പോയ് പിന്നെ ഒരുത്തന്. പൊള്ളലേറ്റുപോയ് വേറെ ഒരുത്തന് തളർവാതമായ് വീണ്ടുമൊരുത്തനും കേവലമൊരു ബാലികക്കായയ്യോ രക്താർബുദം വന്നു പോയീശ്വരാ ചികിത്സക്കു വകയില്ലായെങ്കിലും ഉറ്റവർതൻ ജീവനെ രക്ഷിക്കാൻ മണ്ടുന്നു ചിലർ പലവഴി, ശിവ ശിവ നിൻ തുണതന്നെ വേണമവർക്കെല്ലാം അന്നം വേണ്ടാ സുഖാദികളും വേണ്ട…

"രുഗ്ണാലയ ദർശനം"

കോവിഡ്-19

-കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ   കേഴുന്നു ലോകമാകേയീ കോവിഡ് വൈറസ്സു ബാധയാൽ ജീവിതം താറുമാറാക്കി താണ്ഡവം തുടരുന്നിഹ. ലോകമെമ്പാടുമേയുള്ള – രാജ്യത്തിൻ ഭരണാധിപർ ധീരമായ് നേരിടുമ്പോഴും താപത്തിൽ കഴിയുന്നു നാം. എന്തുതാൻ ചെയ്കവേണ്ടൂ നാം ചിന്തനീയമിവേളയിൽ ബുദ്ധിപൂർവമതായുള്ള പ്രവൃത്തിയതി മുഖ്യമാം. വ്യക്തികൾ ഒത്തുകൂടുമ്പോൾ സമൂഹമിതു ജാതമാം സമൂഹക്ഷേമ കാര്യത്തിൽ വ്യക്തികൾ ശ്രദ്ധ വെക്കണം. സ്വാർത്ഥ ചിന്തകൾ മാറ്റേണം മനസ്സിൽ നിന്നു നാം സദാ കൂടെയുള്ളവർ തൻ ക്ഷേമം താൻ സുഖം എന്നുമോർക്കണം. സർക്കാർ നൽകുന്ന നിർദ്ദേശം അക്ഷരംപ്രതി ശ്രദ്ധയാ കൃത്യമായ് നിറവേറ്റേണ- മച്ചടക്കമതോടെ നാം. കൂട്ടം കൂടിയ കാര്യങ്ങൾ കാര്യമായിക്കുറക്കണം യാത്രകൾ ചെയ്തിടുന്നോരോ മാറ്റി വെക്കാൻ ശ്രമിക്കണം. വൃത്തി പാലിച്ചു വാഴേണം തൊട്ടുരുമ്മി നടക്കൊലാ ഹസ്തദാനങ്ങൾ…

"കോവിഡ്-19"

കവി ഷാരടി മാഷ്

കാലാതിവർത്തിയാകുന്ന ദാർശനിക പാഠങ്ങളുടെ പൊരുളിലേക്ക്, നിർബന്ധിക്കാതെ തന്നെ നമ്മെ വഴി നടത്തുന്നൊരു കവി നമുക്കിടയിലുണ്ട്. തെളിമയാർന്ന ഭാഷാസ്നേഹനാളത്താൽ ചന്ദനസുഗന്ധമുള്ള തത്വാവബോധപ്രമാണയുക്തമായ കവിതകളുടെ ഒരു പൂക്കൂട തന്നെ തീർത്ത ഷാരടി മാഷ്. ആ പൂക്കൂടയുടെ പേരാണ്‌ മാനസമഞ്ജരി. പരേതരായ തൃക്കോവിൽ പിഷാരത്ത് രാഘവ പിഷാരോടിയുടെയും മുണ്ടയിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനായ എം പി ഗോപാലകൃഷ്ണ പിഷാരോടിയാണ്‌ ഈ കവി. രണ്ടു കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റെതായിട്ടു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1. പലകാല കവിതകൾ 2. മാനസമഞ്ജരി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലെന്നു തന്നെ പറയാം. പഞ്ചവാദ്യം ശാസ്ത്രീയമായി അഭ്യസിക്കുകയും 1969ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ട്. നല്ലൊരു നർത്തകൻ കൂടിയായ അദ്ദേഹം നൃത്തസംവിധാനത്തിലും നിപുണനാണ്‌.   അദ്ധ്യാപകനായായിരുന്നു തന്റെ ഔദ്യോകിക ജീവിതം. പ്രശസ്ത…

"കവി ഷാരടി മാഷ്"

തിരുവാതിര

നാളെ തിരുവാതിരയല്ലെ. എല്ലാവർക്കും വിശിഷ്യാ എല്ലാ മഹിളകൾക്കും തിരുവാതിര ആശംസകൾ!  ജഗന്മതാപിതാക്കളായ ശ്രീപാർവതിയും ശ്രീപരമേശ്വരനും എല്ലാവരെയും അനുഗ്രഹിക്കട്ടെ. പോയ കാലത്തെ തിരുവാതിരയാഘോഷത്തിന്റെ സ്മൃതി ഉൾക്കൊണ്ടുകൊണ്ട് കുറിച്ച വരികൾ വായിക്കുക. പുതു തലമുറക്ക് ഒരു അറിവുമാകുമെന്നു പ്രതീക്ഷിക്കുന്നു. -കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ   സ്ത്രീജനങ്ങൾക്കു പ്രാധാന്യമുൾക്കൊണ്ടു കേരളക്കര കൊണ്ടാടുമുത്സവം നാളെയല്ലേ തിരുവാതിരാ ദിനം ആതിരാദർശനപുണ്യദം ദിനം നോൽമ്പെടുക്കണം പ്രാർത്ഥിക്കയും വേണം പാർവതീ പരമേശ്വര പ്രീതിക്കായ് പോകണം ശിവക്ഷേത്രത്തിൽ കാലേനാം ഏകണം പ്രണാമം ശിവസന്നിധൗ പാർവതീ ദേവിയെയും പരിചൊടു സാദരം കൂപ്പി നന്നായ് നമിക്കണം അമ്മയച്ഛന്മാരെല്ലാ പ്രപഞ്ചത്തി- ന്നെന്നുമേ ഗൗരീശ്രീമഹാദേവനും രാത്രിയിൽ തിരുവാതിരാ നക്ഷത്ര- നേരത്തു പാതിരാപ്പൂവു ചൂടണം കൂട്ടുകാരൊത്തു ക്ഷേത്രക്കുളമതിൽ പാട്ടുപാടി തുടിച്ചു കുളിക്കണം നല്ല വേഷ്ടിയും…

"തിരുവാതിര"

ദർഭ ശൃംഗ ചരിതം

ഞാൻ മണക്കുളങ്ങരെ പിഷാരത്ത് മധുസൂദനൻ, ജാനകി പിഷാരസ്യാർ – നാരായണ പിഷാരോടി ദമ്പതിമാരുടെ അഷ്ടമ പുത്രൻ. ഇപ്പോൾ സകുടുംബം മുബയിലാണ്. ഞങ്ങളുടെ കുടുംബ കൂട്ടായ്മയാണ് ഭർഭ ശൃംഗം. കുടുംബത്തിലുള്ളവരാരും കാലാന്തരത്തിൽ പരസ്പരം തിരിച്ചറിയാതിരിക്കരുത് എന്ന ഉദ്ദേശത്തോടെ ആണ് 9 വർഷം മുൻപ്. എന്റെ ജേഷ്ഠൻ എം പി ഹരിദാസന്റെ നേതൃത്വത്തിൽ ദർഭശൃംഗം രൂപീകരിക്കപ്പെട്ടത്. വാർഷിക ആഘോഷത്തിന് പുറമെ ദർഭശൃംഗ ത്തിന്റെ പേരിൽ ഒരു വാട്സ് അപ് ഗ്രൂപും ഉണ്ട്. ഈ കഴിഞ്ഞ ഡിസംബർ മാസം 25 ആം തിയ്യതി ദർഭശൃംഗത്തിന്റെ പൊതുസംഗമം (Annual Get together) നടന്നു. ദർഭ ശൃംഗത്തിന്റെ പുതു തലമുറക്ക് മുൻഗാമികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദർഭ ശൃംഗ ചരിതം, ഒരു പദ്യരൂപത്തിലെഴുതണമെന്ന്…

"ദർഭ ശൃംഗ ചരിതം"

കേരളപ്പിറവി ആശംസകൾ

പിന്നെയും പിന്നെയും പെരിയാറിന്നോളങ്ങൾ പിറന്നാളിൻ പാട്ടുകൾ പാടിയെത്തും   പിന്നെയും പിന്നെയും പോയി മറയുന്നു പുലരിയും പൂക്കളും പിൻ നിലാവും   അറുപത്തിമൂന്നു തികയുന്നു മങ്കയ്ക്ക് ആയിരമായിരം ആശംസകൾ   വളരട്ടെ വിളയട്ടെ വാനോളമെന്നെന്നും കേരവും കേര – കേദാരങ്ങളും   -ചെറുകര വിജയൻ PS: ഈ കവിത ഈണത്തിൽ ചൊല്ലി റെക്കോർഡ് ചെയ്ത് 09869942219 എന്ന നമ്പറിലേക്ക് വാട്സ് ആപ് അയക്കുക. 0

"കേരളപ്പിറവി ആശംസകൾ"