അതിജീവിക്കാം

അതിഗുരുതരമായൊരു അവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യവും, ലോകമെമ്പാടുമുള്ള ഒട്ടു മിക്ക രാജ്യങ്ങളും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

മുംബൈ, ഡൽഹി പോലുള്ള പല നഗരങ്ങളിലും  പൂർണ്ണ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തിലെയും പല ജില്ലകളും പൂർണ്ണ രൂപത്തിൽ അടച്ചിടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.

കൊറോണ എന്ന മഹാമാരിയെ തടഞ്ഞു നിർത്താനും പടർന്നു പിടിക്കാതിരിക്കാനും ഒരു ഉത്തമ പൗരനെന്ന നിലയിൽ നാമോരോരുത്തരും അങ്ങേയറ്റം ശ്രദ്ധയോടെ, കരുതലോടെ പ്രവർത്തിച്ചേ തീരൂ.

നമ്മുടെ ഒരു ചെറിയ പിഴവു മൂലം സമൂഹം ഒന്നാകെ അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കേണ്ട സ്ഥിതി വിശേഷം ഒരിക്കലും സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കാം.

വീട്ടിലിരിക്കുകയാണെങ്കിലും നമ്മിൽ പലരും ഓഫീസ് പ്രവൃത്തികൾ ചെയ്യുകയായിരിക്കാം. അത്തരത്തിൽ പ്രവൃത്തിക്കാൻ നിർവ്വാഹമില്ലാത്തവർക്ക് വീട്ടു ജോലികൾ ചെയ്ത് സമയം നീക്കാം. വായനയിൽ താല്പര്യമുള്ളവർക്ക് അക്കാര്യം ചെയ്യാം.

എഴുതാൻ കഴിവുള്ളവർക്ക് തങ്ങളുടെ അത്തരം കഴിവുകൾ പുറത്തെടുക്കാം.

നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയച്ചു തന്നാൽ, പ്രസിദ്ധീകരണയോഗ്യമെങ്കിൽ,  വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

രചനകൾ മൗലികവും, രാഷ്ട്രീയമോ വ്യക്തി/സമൂഹ വിദ്വേഷം പരത്തുന്നതോ ആകരുത്.

നിങ്ങളുടെ രചനകൾ mail@pisharodysamajam.com എന്ന ഇമെയിൽ വിലാസത്തിലേക്കോ 73044 70733 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക. കഴിയുന്നതും രചനകൾ ടൈപ്പ് ചെയ്ത് അയക്കുവാൻ ശ്രമിക്കുക.

ഏവരും കരുതലോടെ ജീവിക്കുക. നന്മകൾ നേരുന്നു.

– വെബ് അഡ്മിൻ

2+

3 thoughts on “അതിജീവിക്കാം

  1. നമ്മൾ അതിജീവിച്ചുകൊണ്ടിരിക്കുന്നു, സംശയമില്ല. കാരണം നമുക്ക് ജീവനുണ്ട്, നമ്മൾ ജീവിച്ചേ പറ്റൂ. If there is a will, there is a way. Let us therefore develop positive thoughts, & win the way. We will win, it is our right. BEST WISHES.

    1+

Leave a Reply

Your email address will not be published. Required fields are marked *