വടക്കാഞ്ചേരി ശാഖ 2023 ജൂലൈ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ജൂലൈ മാസത്തെ യോഗം 09-07-23ന് 3 PMനു പഴയന്നൂർ ശ്രീ.ടി.ആർ ചന്ദ്രൻറ വസതി “ശൈലജ നിവാസിൽ” വെച്ച് നടന്നു. ശ്രീമതി മനോരമ പിഷാരസ്യാർ ഭദ്ര ദീപം കൊളുത്തി. കുമാരി നവമിയുടെ പ്രാർത്ഥനയ്ക്ക് ശേഷം മനോരമ പിഷാരസ്യാർ പുരാണ പാരായണം ചെയ്തു.

ഗൃഹനാഥൻ ശ്രീ ടി .ആർ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി. രാജൻ ആദ്ധ്യക്ഷം വഹിച്ചു.

കഴിഞ്ഞ മാസകാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മാവിന്, പ്രത്യേകിച്ച് ശാഖാ അംഗമായ ശാരദപിഷാരസ്യാരുടെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

കഴകക്കാർക്കുള്ള ഇൻഷുറൻസ് തുക അടക്കാമെന്ന് ട്രഷറർ അറിയിച്ചു. വാർഷികവും ഓണാഘോഷവും ഒന്നിച്ച് നടത്തുവാൻ തീരുമാനിച്ച്, തീയതി തീരുമാനം അടുത്ത മാസത്തെ യോഗത്തിലേക്ക് മാറ്റിവെച്ചു. മുൻ യോഗത്തിൽ പങ്കെടുക്കാൻ പററാതിരുന്ന ഗാർഗിയെ(10th fullA+)അനുമോദിച്ചു.

ശ്രീ. എം.പി. സന്തോഷിന്റെ നന്ദി പ്രകടനത്തോടെ ചായ സൽക്കാര ശേഷം യോഗം 5 മണിക്ക് സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *