യു.എ.ഇ ശാഖ 2023 മെയ്‌ മാസ യോഗം

യു. എ. ഇ. ശാഖയുടെ 2023 മെയ്‌ മാസത്തെ യോഗം ശ്രീ ശ്രീകുമാറിന്റെ ഷാർജയിലെ വസതിയിൽ വച്ച് 14-05-2023 ഞായറാഴ്ച 4.30 PMന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു.

അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ ദേവകി പിഷാരസ്യാർ, R.P.ഉണ്ണിയേട്ടൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. കൂടാതെ യു. എ. ഇ യിലും നാട്ടിലും ആയി CBSE 10, 12 പരീക്ഷകളിൽ വിജയം കൈവരിച്ച ശ്രീനിവാസ് ശ്രീക്കുട്ടൻ, രാജലക്ഷ്മി, അഭിനീത് പിഷാരോടി, വരദ. C.V. തുടങ്ങി എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

മെയ്‌ മാസത്തെ കുറി നറുക്കെടുപ്പ് ശ്രീ എ.പി ശേഖറിന് ലഭിച്ചു .

തുടർന്ന് നവീൻ ഉണ്ണികൃഷ്ണൻ, ശ്രീമതി ഹേമ ശ്രീകുമാർ, സരയു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച അക്ഷരശ്ലോക സദസ്‌ വേറിട്ട അനുഭവമായി. വേദയും വൈഗയും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, ശ്രീമതി മഞ്ജുഷ വിജയൻ, ഹേമ ശ്രീകുമാർ, എന്നിവർ ആലപിച്ച ഭക്തി ഗാനങ്ങൾ, ശ്രീ. പി. ഉണ്ണികൃഷ്ണൻ ആലപിച്ച സോപാന സംഗീതം, എല്ലാം കൊണ്ടും സംഗീതസാന്ദ്രമായ ഒരു സായാഹ്നം.

അബുദാബിയിൽ നിന്നുമുള്ള ആളുകളുടെ പങ്കാളിത്തം കുറഞ്ഞു വരുന്നത് യോഗത്തിന്റെ ശ്രദ്ധയിൽ പെടുകയും, കൂടുതൽ ആളുകൾ പങ്കെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ചാ വിഷയമാവുകയും ചെയ്തു. ചേരാനെല്ലൂരിൽ നിന്നെത്തിയ ദീപ പിഷാരോടി, മണി പൊതുവാൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം സന്തോഷം അറിയിച്ചു.

ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

ആതിഥേയരായ ശ്രീ ശ്രീകുമാർ & ശ്രീമതി ഹേമ നൽകിയ ചായ സല്കാരത്തോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *