പാലക്കാട് ശാഖ 2024 മെയ് മാസ യോഗം

പാലക്കാട് ശാഖയുടെ മെയ്മാസയോഗം 19/5/ 24ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി. പതിവ് പോലെ മെമ്പർമാർ സാന്നിധ്യം ഉറപ്പു വരുത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി ഏവരും പ്രാർത്ഥന നടത്തി. പ്രസിഡൻറ് ശ്രീ A P ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയും കേന്ദ്ര പ്രതിനിധി സഭയുടെ പുതിയ അംഗത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പാലക്കാട് ശാഖയിൽ നിന്ന് നാലുപേർ ഉണ്ടായിരുന്നു. പുതിയതായി ഒരു മെമ്പറെ കൂടി നോമിനേറ്റ് ചെയ്ത കാര്യം ഏവരെയും അറിയിച്ചു. Dr സതി രാമചന്ദ്രനെ നോമിനേറ്റ് ചെയ്തതിനാൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പുവരുത്തിയതായി പറഞ്ഞു. പാലക്കാട് ശാഖയിലെ മെമ്പർമാരുടെ സഹകരണത്തിനെ അനുമോദിച്ച് സംസാരിച്ചു. സെക്രട്ടറി ശാഖാ പ്രവർത്തനങ്ങൾ വിവരിച്ചു. സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീമതി സതീ രാമചന്ദ്രനെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു . കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാലക്കാട് നിന്നും പ്രതിനിധികൾ പങ്കെടുക്കണമെന്ന് ചർച്ചചെയ്യുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് ശാഖയ്ക്ക് തിരിച്ചു കിട്ടാനുള്ള സംഖ്യ അക്കൗണ്ടിൽ വന്നതായും സെക്രട്ടറി ഏവരെയും അറിയിച്ചു. ശാഖയുടെ വാർഷിക അംഗത്വ വരിസംഖ്യകൾ ബാങ്കിലേക്ക് അയച്ചവരെ അഭിനന്ദിക്കുകയും ബാക്കി ഉള്ളവർ കൂടി എത്രയും വേഗം ട്രാൻസ്ഫർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .ശാഖയിലെ കുട്ടികളിൽ പലരും നല്ല മാർക്കോടെ 10, 12 ക്ലാസുകൾ പാസായതിന് അവരെ അനുമോദിക്കുകയും അവരെയൊക്കെ വാർഷികത്തിൽ വച്ച് ക്യാഷ് അവാർഡ് മെമെൻ്റോകൾ കൊടുത്തനുമോദിക്കാനും തീരുമാനിച്ചു. ക്ഷേമനിധി നടത്തി. ജൂൺ മാസത്തോടെ ക്ഷേമനിധി അവസാനിച്ചു എന്നും പുതിയ ക്ഷേമ നിധി ജൂലൈ മാസത്തിൽ ആരംഭിക്കുന്നു എന്നും സെക്രട്ടറി ഏവരെയും അറിയിച്ചു. നിലവിൽ ഉള്ള മെമ്പർമാർ തുടരണമെന്നും പുതിയ മെമ്പർമാർ മുന്നോട്ടുവരണമെന്നും അഭ്യർത്ഥിച്ചു. പുതിയതായി രണ്ടു മെമ്പർമാരെ ചേർക്കാൻ സാധിച്ചുവെന്നും സെക്രട്ടറി അറിയിച്ചു . ജൂൺ മാസ യോഗം കൂടെ ഓൺലൈൻ ആയി നടത്താനും ജൂലൈ മാസം മുതൽ പതിവുപോലെ ഓരോ ഭവനങ്ങളിൽ വെച്ച് നടത്താനും തീരുമാനിച്ചു. ജൂലൈ മാസ യോഗം ശ്രീ A. രാമചന്ദ്രന്റെ ഭവനമായ Raageshwari യിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങളിൽ എത്തിച്ചേർന്നു. ശാഖയുടെ വാർഷികം നവംബർ ഡിസംബർ മാസങ്ങളിലായി നടത്താമെന്ന് ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നു. ഇക്കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലെടുക്കാമെന്ന് നിശ്ചയിച്ചു. സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം 12 30ന് സമംഗളം പര്യവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *