പാലക്കാട് ശാഖ

പാലക്കാട് ശാഖയുടെ മെയ് മാസയോഗം 18/ 5/ 25 ്ന് ഓൺലൈൻ (ഗൂഗിൾ മീറ്റിലൂടെ)ആയി നടത്തുകയുണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം 11 മണിക്ക് ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി യോഗം മൗന പ്രാർത്ഥന നടത്തി. കാശ്മീരിലെ പേഹല്ഗാം എന്ന സ്ഥലത്ത് നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും, തുടർന്നുണ്ടായ സംഭവങ്ങളിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കപ്പെടേണ്ടി വന്ന പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയൂം പ്രത്യേകം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് സതീഷ് കുമാർ യോഗത്തിൽ എത്തിച്ചേർന്നവരെ അഭിസംബോധന ചെയ്തു. പാലക്കാട് ശാഖയിൽ നിന്നും കേന്ദ്ര വാർഷികത്തിന് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ശാഖയിൽ നിന്നും എത്ര അംഗങ്ങൾ വാർഷികത്തിന് പങ്കെടുക്കുന്നുണ്ടെന്നും വിശദമായി ചർച്ച നടത്തി. സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങൾ വിവരിച്ച് വാർഷികത്തിന് ശാഖയിൽ നിന്നും ഒരു ഭരതനാട്യം അവതരിപ്പിക്കുന്നുണ്ട് എന്നും പറയുകയുണ്ടായി. തിരുവാതിര അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് മാറ്റിവയ്ക്കേണ്ടി വന്നതായി അറിയിക്കുകയും ചെയ്തു. വേനൽക്കാല ചൂടിന് അല്പ ശമനം വന്നതിനാൽ ജൂൺ മാസ യോഗം ശ്രീ എ പി ഉണ്ണികൃഷ്ണ പിഷാരടി (രക്ഷാധികാരി)യുടെ ഭവനത്തിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു. അംഗങ്ങൾ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. ശാഖയുടെ 25- 26 വർഷത്തെ അംഗത്വ ഫീസ് മെമ്പർമാർ ബാങ്കിലേക്ക് അയക്കുവാൻ ആയി സെക്രട്ടറി അഭ്യർത്ഥിച്ചു .മെയ് മാസത്തിലെ ക്ഷേമനിധി നടത്തി. സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം 12 മണിക്ക് മംഗളം പര്യാവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *