കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 29/05/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥനയും ശ്രീ എം പി ഹരിദാസൻ പുരാണ പാരായണവും നിർവഹിച്ചു. ശ്രീ കെ പി ഗോവിന്ദൻ സ്വാഗതം ആശംസിച്ചു.
പ്രസിഡൻ്റിൻ്റെ ഉപക്രമ പ്രസംഗത്തിൽ 10/12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ നമ്മുടെ ശാഖയിൽ നിന്നുള്ള വിദ്യാർത്ഥികളെ അനുമോദിച്ചു. ത്രിവിക്രമപുരത്ത് പിഷാരത്ത് സുധ പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ഒരു മിനിറ്റ് മൗനാചരണം നടത്തി.
തുടർന്ന് തൃശൂരിൽ നടന്ന പ്രവർത്തക സമിതി യോഗത്തെ പറ്റിയും ഇരിങ്ങാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികത്തെ സംബന്ധിച്ചും വിശദീകരിച്ചു. പുതിയ ഭരണ സമിതി കേന്ദ്രത്തിൽ അധികാരം ഏറ്റെടുത്ത വിവരം എല്ലാവരെയും അറിയിച്ചു. അടുത്ത മാസത്തെ യോഗം ജൂൺ 21നു ശേഷം സമാജം ഹാളിൽ വെച്ച് ചേരാമെന്നും വർഷികത്തിൻ്റെ കാര്യങ്ങൾ വിശദമായി ചർച്ച ആവാമെന്നും തീരുമാനിച്ചു.
സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ശ്രീ ചന്ദ്രശേഖരൻ്റെ അസാന്നിധ്യത്തിൽ വരവ്ചിലവ് കണക്കുകൾ അടുത്ത മാസത്തെ യോഗത്തിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു.
ശ്രീ കേ പി ഗോപലാല പിഷാരോടി (അനിയമ്മാൻ) യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യോഗം പതിനൊന്നു മണിയോടെ സമാപിച്ചു.