എറണാകുളം ശാഖ – വാർഷിക പൊതുയോഗവും കുടുംബസംഗമവും

ശാഖയുടെ 2024 – 2025 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2025 മെയ് 11 – നു ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് നടന്നു. രാവിലെ 10:30 – മണിക്ക് ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പതാക ഉയർത്തി. അതിനു ശേഷം നമ്മുടെ കുലത്തൊഴിലായ മാലകെട്ട്, ഇത്തവണ മത്സരമല്ലാതെയാണ് നടന്നത്. എന്നിരുന്നാലും ഏകദേശം 8 – ഓളം പേര് പങ്കെടുത്തു. ശ്രീമതി കുമാരി രവീന്ദ്രന്റെ നാരായണീയ പാരായണത്തോടെ ഇത്തവണത്തെ വാർഷിക പൊതുയോഗം സമാരംഭിച്ചു. കമ്മിറ്റി അംഗം ശ്രീ കെ ബാലചന്ദ്രൻ വേദിയിലുള്ളവരെയും മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് ശാഖയിൽ ഇക്കഴിഞ്ഞ വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം…

"എറണാകുളം ശാഖ – വാർഷിക പൊതുയോഗവും കുടുംബസംഗമവും"

കോങ്ങാട് ശാഖ

കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 29/05/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥനയും ശ്രീ എം പി ഹരിദാസൻ പുരാണ പാരായണവും നിർവഹിച്ചു. ശ്രീ കെ പി ഗോവിന്ദൻ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റിൻ്റെ ഉപക്രമ പ്രസംഗത്തിൽ 10/12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ നമ്മുടെ ശാഖയിൽ നിന്നുള്ള വിദ്യാർത്ഥികളെ അനുമോദിച്ചു. ത്രിവിക്രമപുരത്ത് പിഷാരത്ത് സുധ പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ഒരു മിനിറ്റ് മൗനാചരണം നടത്തി. തുടർന്ന് തൃശൂരിൽ നടന്ന പ്രവർത്തക സമിതി യോഗത്തെ പറ്റിയും ഇരിങ്ങാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികത്തെ സംബന്ധിച്ചും വിശദീകരിച്ചു. പുതിയ ഭരണ…

"കോങ്ങാട് ശാഖ"

പാലക്കാട് ശാഖ

പാലക്കാട് ശാഖയുടെ മെയ് മാസയോഗം 18/ 5/ 25 ്ന് ഓൺലൈൻ (ഗൂഗിൾ മീറ്റിലൂടെ)ആയി നടത്തുകയുണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം 11 മണിക്ക് ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി യോഗം മൗന പ്രാർത്ഥന നടത്തി. കാശ്മീരിലെ പേഹല്ഗാം എന്ന സ്ഥലത്ത് നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും, തുടർന്നുണ്ടായ സംഭവങ്ങളിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കപ്പെടേണ്ടി വന്ന പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയൂം പ്രത്യേകം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് സതീഷ് കുമാർ യോഗത്തിൽ എത്തിച്ചേർന്നവരെ അഭിസംബോധന ചെയ്തു. പാലക്കാട് ശാഖയിൽ നിന്നും കേന്ദ്ര വാർഷികത്തിന് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ശാഖയിൽ നിന്നും എത്ര അംഗങ്ങൾ…

"പാലക്കാട് ശാഖ"

മഞ്ചേരി ശാഖ

മഞ്ചേരി ശാഖയുടെ 2025-മെയ് മാസ യോഗം 18-05-25 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് കൊളത്തൂരിലെ എ.പി വേണുഗോപാലിൻ്റെ വസതിയിൽ വച്ച് മെയ് മാസ ഭരണസമിതി യോഗം ചേർന്നു. പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ഡോ. വാസുദേവൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥശ്രീമതി. ദേവി ഭദ്രദീപം തെളിയിച്ചു. മൗന പ്രാർത്ഥനക്ക് ശേഷംഎ.പി വേണുഗോപാൽ ഏവർക്കും സ്വാഗതം പറയുകയും നാരായണീയ പാരായണം നടത്തുകയും ചെയ്തു. അനുശോചനം : ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാ സമുദായ ഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും പുറമേ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പ്രത്യാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനീകർക്കും വേണ്ടി മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു. അനുമോദനം: SSLC, +2 (CBSE)…

"മഞ്ചേരി ശാഖ"

തിരുവനന്തപുരം ശാഖ വാർഷിക പൊതുയോഗം

പിഷാരടി സമാജം തിരുവനന്തപുരം ശാഖയുടെ വാർഷിക പൊതുയോഗ മെയ് 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം ഹോട്ടൽ സ്റ്റാച്യുവിലെ കെ.സി . പിള്ള ഹാളിൽ നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. പഹൽഗാം കൂട്ടക്കൊലയും നമ്മുടെ പടിഞ്ഞാറൻ അതിർത്തിയിൽ അടുത്തിടെയുണ്ടായ സംഘർഷവും കണക്കിലെടുത്ത്, മരിച്ച സാധാരണക്കാരുടെയും സായുധ സേനാംഗങ്ങളുടെയും ഉൾപ്പെടെ നിരവധി പേരുടെ ഓർമ്മയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. ശ്രീ ജഗദീഷ് പിഷാരടി അംഗങ്ങളെ വാർഷിക പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്തു, തുടർന്ന് ശ്രീ എൻ. ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി. പി. അനൂപ് 2024-25 വർഷത്തെ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. മെയ് 25 ന് നടക്കുന്ന കേന്ദ്രവാർഷികത്തിനായി…

"തിരുവനന്തപുരം ശാഖ വാർഷിക പൊതുയോഗം"

തൃശൂർ ശാഖ വാർഷിക പൊതുയോഗം

തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/05/2025 ന് കിഴക്കുമ്പാട്ടുകര ശ്രീ ജി ആർ ഗോവിന്ദിന്റെ വസതി രാഗസുധയിൽ വെച്ച് പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ ജി ആർ ഗോവിന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി ഉഷ ചന്ദ്രന്റെ നേതൃത്വത്തിൽ നാരായണീയം 12 ആം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. തിപ്പിലിശ്ശേരി രാധാമണി പിഷാരസ്യാർ അടക്കം ഇക്കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഈ ഭരണ സമിതി കാലയളവിലെ പ്രവർത്തന നേട്ടങ്ങളെ പറ്റി വിശദീകരിച്ചു.ചാരിറ്റി പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിങ്ങനെയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഓണാഘോഷങ്ങൾ, വാർഷികങ്ങൾ എല്ലാം പ്രത്യേകം ശ്രദ്ധേയമായിരുന്നു. വരിസംഖ്യ…

"തൃശൂർ ശാഖ വാർഷിക പൊതുയോഗം"

ഇരിങ്ങാലക്കുട ശാഖ

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 മെയ് മാസത്തെ കുടുംബ യോഗം 20/5//25/(ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. ശ്രീമതി മായാ സുന്ദരേശ്വരൻ ‘ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും , വനിതാ വിങ്ങ് ഭാരവാഹികളെയും, കുടുംബാംഗങ്ങളെയും, ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും , പഹൽഗ്രാം ആക്രമണത്തിൽ അന്തരിച്ചവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ…

"ഇരിങ്ങാലക്കുട ശാഖ"

ചൊവ്വര ശാഖ

ചൊവ്വര ശാഖയുടെ 48th വാർഷികം 04/05/25 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതിമാർ പാർവതി T. P., ഉഷ V. P. എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നേതൃതത്തിലുള്ള നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു കൊല്ലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾ മറ്റു മഹത് വ്യക്തികൾ എന്നിവരുടെ സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം പാലിച്ചു അവരെ അനുസ്മരിച്ചു. ശ്രീ K. P. രവി യോഗത്തിൽ സന്നിഹിതരായ വീശിഷ്ട അതിഥികളായ പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാൽ, കുമാരി ആരതി സോമനാഥൻ(ഇരിഞ്ഞാലക്കുട), ശ്രീ M. P.…

"ചൊവ്വര ശാഖ"

മുംബൈ ശാഖ

മുംബൈ ശാഖയുടെ 450മത് ഭരണസമിതി യോഗം 11-05-2025 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി. വിജയൻ്റെ മരോളിലുള്ള വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം മാസ്റ്റർ സത്യജിത്തിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപെട്ടവർക്കു വേണ്ടിയും അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. ശാഖയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്, ബാലൻസ് ഷീറ്റ്) എന്നിവ യോഗം വിശദമായി ചർച്ച ചെയ്യുകയും ഇൻറെണൽ ഓഡിറ്റർ, സ്റ്റാട്യൂട്ടറി ഓഡിറ്റർ എന്നിവർക്ക്…

"മുംബൈ ശാഖ"

എറണാകുളം ശാഖയുടെ 2025 ഏപ്രിൽ മാസയോഗം 13-04-2025നു 8 – PM-ന് ഓൺലൈൻ ആയി നടന്നു. സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം നിര്യാതനായ ശാഖ അംഗം കുറുവട്ടൂർ പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടിക്കും, സമുദായത്തിൽ നിര്യാതരായവർക്കും മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ഏപ്രിൽ 16 – നു നടക്കുന്ന തുളസീദളം കല സാംസ്‌കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനത്തെക്കുറിച്ചു സംസാരിച്ചു. ശാഖ അംഗവും പ്രശസ്ത സിനിമ ആർട്ടിസ്റ്റുമായ ശ്രീ രമേശ് പിഷാരോടി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ ശാഖയിൽ നിന്നും പരമാവധി കലാകാരന്മാർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ശാഖയിൽ നിന്നും ഏകദേശം 45 – ഓളം കലാകാരന്മാരുടെ ലിസ്റ്റ് തയ്യാറാക്കി ശ്രീ കെ പി ഹരികൃഷ്ണന് കൈമാറിയിട്ടുണ്ട്. തുടർന്ന് സെക്രട്ടറി മാർച്ച് മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ശാഖ വാർഷികം മെയ് 11 ഞായറാഴ്ച ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ സമുചിതമായി ആഘോഷിക്കുന്ന വിവരം ഏവരെയും അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം ഈ വാർഷിക കുടുംബസംഗമത്തിൽ പങ്കു ചേർന്ന് വിജയിപ്പിക്കണമെന്ന് പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ വെച്ച് മെയ് 25 – നു നടക്കുന്ന കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ശാഖയിൽ നിന്നും ഒരു വാഹനം ക്രമീകരിക്കാമെന്നും, കൂടാതെ ശാഖയ്ക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന 30 മിനിറ്റ് സമയത്തിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അംഗങ്ങൾ ആരെങ്കിലും മുന്നോട്ടു വരണമെന്ന് താല്പര്യപ്പെട്ടു. ക്ഷേമനിധി നറുക്കെടുത്തതിന് ശേഷം കമ്മിറ്റി അംഗം ശ്രീ ജി രഘുനാഥിന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0