എറണാകുളം ശാഖയുടെ മെയ് മാസത്തെ യോഗം മെയ് 9 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ഉഷ വി പി യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണനെ യോഗത്തിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മുൻപ് തീരുമാനിച്ച പോലെ എറണാകുളം ശാഖയുടെ വാർഷികം നടത്തുവാൻ പറ്റാത്ത ഈ സാഹചര്യത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എപ്പോൾ നടത്താൻ പറ്റും എന്നതിനെ പറ്റി യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായപ്രകാരം നിലവിലെ കമ്മിറ്റി കുറച്ചു മാസത്തേക്ക് തുടരട്ടെ എന്നും സാഹചര്യം…
"എറണാകുളം ശാഖ 2021 മെയ് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
ലോക് ഡൌൺ/ട്രിപ്പിൾ ലോക് ഡൌൺ മൂലം മാറ്റി വെക്കേണ്ടി വന്ന തൃശൂർ ശാഖ വാർഷികവും പൊതുയോഗവും ജൂൺ 27 ഞായറാഴ്ച്ച രാവിലെ 10ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്.
ശാഖയിലെ എല്ലാ അംഗങ്ങളും ഇതൊരു നേരിട്ടുള്ള അറിയിപ്പായി കണക്കാക്കി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ.പി.ഗോപകുമാർ
സെക്രട്ടറി.
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2021 മെയ് മാസത്തെ യോഗം മെയ് 28 വെള്ളിയാഴ്ച 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി ചേരുകയുണ്ടായി.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും യോഗത്തിൽ പങ്കെടുത്തതിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ സന്തോഷം രേഖപ്പെടുത്തി .
ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം തുടങ്ങി.
എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്‍തു .
കോവിഡ് കാലത്തും സമാജം പ്രവർത്തനം മുന്നോട്ട് പോകുന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസവും , ഈ മാസവുമായി അനവധി സമുദായ അംഗങ്ങൾ നമ്മെ വിട്ട് പിരിഞ്ഞു പോയി അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം അവർക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‍തു.
സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
കോവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശാഖയുടെ അംഗങ്ങളെ ഫോണിൽ കൂടി ആശയ വിനിമയം നടത്തി, അവരുടെ ആരോഗ്യ സ്ഥിതിയും മറ്റ് വിവരങ്ങളും അന്വേഷിക്കാറുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
ഈ ലോക് ഡൗൺ കാലത്ത് ദൈനംദിന ആവശ്യങ്ങൾക്കോ, മറ്റ് വിധത്തിലുള്ള ബുദ്ധിമുട്ട്കളോ അനുഭവിക്കുന്നുണ്ടെങ്കിൽ സാമ്പത്തിക സഹായം ചെയ്യുവാൻ ശാഖ തയ്യാറാണെന്ന് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
സഹായം അവശ്യമുള്ളവർക്ക് സാന്ത്വന ഫണ്ടിൽ നിന്ന് തുക നൽകുവാൻ തീരുമാനിച്ചു .
സാന്ത്വന ഫണ്ടിൽ നിന്നും കോവിഡ് കാലത്ത് ഇരിങ്ങാലക്കുട ശാഖാ പരിധിയിൽ പെടുന്ന ദുരിതം അനുഭവിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു കൈത്താങ്ങായി ഭക്ഷണത്തിന് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും വാങ്ങി നൽകുവാൻ തീരുമാനമായി.
വാർഷിക പൊതുയോഗം കോവിഡ്ന്റെ സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം നടത്തിയാൽ മതിയെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു .
ക്ഷേമനിധി നടത്തി.
ഈയിടെ സപ്തതി ആഘോഷിച്ച ശ്രീ M. G. മോഹനൻ പിഷാരോടിക്ക് ആശംസകൾ രേഖപ്പെടുത്തി.
ശ്രീ മോഹനൻ പിഷാരോടിയുടെനന്ദിയോടെ യോഗം അവസാനിച്ചു..
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ
തൃശൂർ ശാഖയുടെ മേയ് മാസ യോഗം 16/5/21ന് ഒൺലൈൻ വഴി ചേർന്നു. പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയം എഴുപത്തി രണ്ടാമത് ദശകം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു.
അനുശോചനങ്ങളിൽ സമാജം മുൻ പ്രസിഡണ്ട് കേണൽ ഡോ. വി. പി. ഗോപിനാഥിന്റെ ഭാര്യ ശ്യാമളയുടെ മാതാവ് പടിഞ്ഞാറെ തൊണ്ണങ്ങാമത്ത് അമ്മിണി പിഷാരസ്യാർ, കൃഷ്ണപുരത്ത് ശ്രീ മുരളിയുടെയും ശ്രീ രവിയുടെയും മാതാവ് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ, വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് രാജേഷ് തുടങ്ങി തൃശൂർ ശാഖയിലും മറ്റു ശാഖകളിലുമായി പ്രായഭേദമന്യേ നിരവധി പേരാണ് നമുക്ക് നഷ്ടമായത് എന്ന് സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു ഇത്രയും വലിയ മരണനിരക്ക് ആശങ്കാകുലവും സങ്കടം നിറഞ്ഞതുമാണ്. അവരുടെയെല്ലാം ആത്മാക്കൾക്ക് നിശബ്ദമായി അൽപ്പ സമയം ശാന്തി നേർന്നു.
സ്വാഗത ഭാഷണത്തിൽ 80% ശതമാനത്തോളം പിരിവ് നടത്താൻ കഴിഞ്ഞുവെന്നും എന്നും 170 പേരുടെ തുളസീദളം കുടിശ്ശിക കേന്ദ്രത്തിലേക്ക് അടച്ചു എന്നും , എല്ലാവരുടെയും സഹകരണത്തോടെ ബാക്കിയും പിരിക്കുന്നതാണ് എന്നും അറിയിച്ചു. പിരിവ് ഒൺലൈൻ വഴി ആക്കേണ്ടതും ആലോചിക്കാവുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗൃഹ സന്ദർശനങ്ങളിൽ ശാഖ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ സർട്ടിഫിക്കേറ്റുകൾ കൂടി ഉൾപ്പെടുത്തിയാൽ നല്ലതാണ് എന്നത്.
ആപത്ചിന്തകൾ, തൊഴിലില്ലായ്‌മ തുടങ്ങി വളരെയേറെ ആശങ്കാ കുലമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഇത് പലപ്പോഴും വിഷാദ രോഗങ്ങൾക്ക് വരെ കാരണമായേക്കാമെന്നും ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ പറഞ്ഞു. ഇത്തരുണത്തിൽ എല്ലാവർക്കും വേണ്ടത് സുരക്ഷിതത്വ ബോധമാണ്. കോവിഡ് കാലത്തെ മാനസീക പ്രശ്നങ്ങളെപറ്റി പ്രശസ്ത മനോരോഗ വിദഗ്ദ്ധനും പിഷാരോടിയുമായ ഡോ. മനോജ് ഈയിടെ പ്രതിപാദിച്ചത് ഹരികൃഷ്ണൻ ഓർമ്മിപ്പിച്ചു. നമ്മളിൽ ആവശ്യമുള്ളവർക്കെല്ലാം സുരക്ഷിതത്വ ബോധം നൽകാൻ നമ്മൾ എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്. അംഗങ്ങളുടെ മാനസീകോർജ്ജം ലക്ഷ്യമാക്കി ഡോക്റ്റേഴ്‌സിനെ കൂടി ഉൾപ്പെടുത്തി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട് എന്നും അറിയിച്ചു.
ആസ്ഥാന മന്ദിരത്തിൽ മരണാനന്തര ക്രിയകൾ ഏറ്റെടുത്ത് തൃശൂർ ശാഖ നടത്തി വരുന്നത് നിരവധി പേർക്ക് വളരെ ആശ്വാസം പകരുന്ന പ്രവർത്തിയാണെന്നും, തൃശൂർ ശാഖയെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും പറയുകയുണ്ടായി. കോവിഡ് സാഹചര്യം മൂലം മേയ് ലക്കം തുളസീ ദളം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല, ജൂണിൽ രണ്ട് മാസവും ചേർത്ത് പ്രസിദ്ധീകരിക്കും എന്നും അറിയിച്ചു. രാമായണ മാസം പതിവ് പോലെ നടത്തുവാൻ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു. ഇപ്പോഴത്തെ അനിശ്ചിതമായ സാഹചര്യം മൂലം ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും, മുൻ തീരുമാനം പോലെ കേന്ദ്ര പൊതുയോഗം നടത്താൻ സാധിച്ചില്ലെന്നും, സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുമെന്നും അറിയിച്ചു. സമുദായത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടി കണക്കിലെടുത്ത് എന്ത് ചെയ്യാനാകും എന്ന് കൂടി ആലോചിക്കേണ്ടതുണ്ടെന്ന് യോഗത്തോട് പറയുകയുണ്ടായി.
വിദ്യാഭ്യാസ പുരസ്‌കാരങ്ങൾക്ക് ഒപ്പം സർട്ടിഫിക്കറ്റ്കൾ കൂടി വിതരണം ചെയ്യുന്ന നിർദ്ദേശം ആലോചിക്കാവുന്നതാണെന്ന് ശാഖ വൈസ് പ്രസിഡണ്ടും സമാജം പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി പറഞ്ഞു. തുടർന്ന്, ഏപ്രിൽ മാസത്തിൽ നമുക്ക് വാർഷിക പൊതുയോഗം നടത്താൻ സാധിച്ചില്ല, കേന്ദ്രത്തിന്റെ എ. ജി. എമ്മും നടത്താൻ സാധിച്ചില്ല, ആസ്ഥാന മന്ദിരത്തിൽ ചെറിയ തോതിലുള്ള പരിപാടികളും നടത്താൻ സാധിക്കും അതിന് നമുക്ക് ആത്മവിശ്വാസവും പ്രചോദനവും വേണ്ടത്ര സാമ്പത്തീക സഹകരണങ്ങളും തന്ന് നമുക്ക് കരുത്ത് പകർന്ന ശ്രീ ടി. പി. മോഹനകൃഷ്ണന്റെ ഹൃദയ വിശാലത ഒന്ന് കൊണ്ട് മാത്രമാണ് അതിന് സാധിച്ചത്, അതിന് അദ്ദേഹത്തോട് വീണ്ടും വീണ്ടും നന്ദി പറയുന്നു എന്നും അറിയിച്ചു.
തുടർന്ന് വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തന പുരോഗതിയെക്കുറിച്ചും ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.
ശ്രീ രാമചന്ദ്ര പിഷാരോടിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ശ്രീ മോഹന കൃഷ്ണൻ ഇപ്പോൾ തൊഴിൽ ഇല്ലാതെയിരിക്കുന്ന കഴകക്കാർക്കും മറ്റും അർഹമായ സഹായങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് സൂചിപ്പിച്ചു. എന്നാലാകുന്ന സഹായങ്ങൾ പരിധിയില്ലാതെ എപ്പോഴും ഉണ്ടാകും, തുളസിദളത്തിലേക്ക് രണ്ട് മൂന്ന് സ്ഥിരം പരസ്യങ്ങൾ പറഞ്ഞ് വെച്ചിട്ടുണ്ട്, കോവിഡ് സാഹചര്യം കഴിഞ്ഞ് എല്ലാം സാധാരണ നിലയിൽ എത്തുമ്പോൾ അവ ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ സഹായങ്ങൾ ചെയ്യുമ്പോൾ കഴക പ്രവർത്തി ചെയ്യുന്നവരോടൊപ്പം മറ്റു സ്വകാര്യ ചെറുകിട ജോലികൾ ചെയ്യുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരെ കൂടി പരിഗണിക്കണമെന്ന് ശ്രീ ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. അതു പോലെ ബി പി എൽ വിഭാഗത്തിലായിട്ടും എ പി എൽ കാർഡ് ലഭിച്ചിട്ടുള്ള പലരും നമ്മുടെ സമുദായത്തിൽ ഉണ്ട്. അവരെ സഹായിക്കണം. എന്ത് സഹായം ചെയ്യുമ്പോഴും അതിൽ സമാജത്തെക്കൂടി ഉൾപ്പെടുത്തണമെന്നും ഹരികൃഷ്ണൻ കൂട്ടിച്ചേർത്തു. ചർച്ചയിൽ ശ്രീ രഘു (കോലഴി), ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ശ്രീ വി. പി. ബാലകൃഷ്ണൻ, ശ്രീ വി. പി. മുരളി (വെബ് അഡ്മിൻ) എന്നിവരും പങ്കെടുത്തു. ചർച്ചയിലെ തീരുമാനപ്രകാരം എന്ത് സഹായങ്ങൾ ചെയ്യാനാകും എന്ന് തീരുമാനിക്കാനും അന്വേഷിക്കാനും അഞ്ച് പേർക്ക് ചുമതല നൽകി.
ജോയിന്റ് സെക്രട്ടറിയുടെ നന്ദിക്ക് ശേഷം 5.30ന് യോഗം അവസാനിച്ചു
കെ.പി.ഗോപകുമാർ സെക്രട്ടറി
തുടർച്ച
യോഗ തീരുമാന പ്രകാരം പിറ്റേന്ന് തന്നെ മീറ്റിംഗ് ചേരുകയും കോവിഡ് കാലത്ത് ഏറ്റവും അത്യാവശ്യമായ N95, സർജിക്കൽ മാസ്‌ക്കുകൾ എന്നിവ ശാഖയിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ തീരുമാനമെടുത്തു. സാമ്പത്തിക സഹായങ്ങൾക്ക് ഏറ്റവും അത്യാവശ്യമുള്ളവരുടെ ലിസ്റ്റും തയ്യാറാക്കാൻ തീരുമാനമായി.
ലോക് ഡൌൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ എല്ലാ വീടുകളിലും മാസ്ക്കുകൾ പെട്ടെന്ന് എത്തിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാലും കുറച്ചു ഗൃഹങ്ങളിൽ മാസ്‌ക്കുകൾ എത്തിക്കാനും അത്യാവശ്യം ചിലർക്ക് സാമ്പത്തിക സഹായം നല്കാനും സാധിച്ചു. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തീരുന്ന മുറക്ക് മറ്റെല്ലായിടത്തും എത്തിക്കുവാനും തീരുമാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മെയ് മാസത്തെ യോഗം മെയ് 23 ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി ചേരുകയുണ്ടായി. കൂടുതൽ അംഗങ്ങൾ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് യോഗത്തിലെത്തിയതിൽ പരസ്പരം സന്തോഷം രേഖപ്പെടുത്തി
യോഗം യജ്ഞാചാര്യൻ കൂടിയായ ശ്രീ ജി. ആർ. രാഘവന്റെ (സിതാര രാജേട്ടൻ ) പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യോഗം മോഡറേറ്റ് ചെയ്ത ശ്രീ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.
പരേതയായ തൃക്കൂർ പിഷാരത്ത് ശാരദ പിഷാരസ്യാർ (കൊടുങ്ങ പിഷാരം) തുടങ്ങി നമ്മെ വിട്ടു പോയ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.
ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രവർത്തനങ്ങൾ കോവിഡ് സമയത്തും മുടങ്ങാതെ കൊണ്ടുപോകുന്നതായും സഹകരിക്കുന്ന ഏവർക്കും നന്ദിയും അറിയിച്ചു. ഈ കോവിഡ് സമയത്ത് പ്രത്യേകം ചികിത്സാ സഹായമായി ഒരു ശാഖാ അംഗത്തിന് ധനസഹായം നൽകിയത് യോഗം സാധൂകരിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി. കണക്കും, അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
വിശദമായ ചർച്ചയിൽ എല്ലാവരും സക്രിയമായി പങ്കെടുത്തു. നിലവിൽ കൊടകര ശാഖയിലുൾപ്പെട്ട മണലി ഭാഗം തൃശൂർ ശാഖക്ക് അടുത്ത് ആയതിനാൽ മേൽ പ്രദേശം തൃശൂർ ശാഖയുടെ ഭാഗമാക്കുന്നതിൻ മേലുള്ള അഭിപ്രായം അറിയിക്കുന്നതിനുള്ള കേന്ദ്ര ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം യോഗം വിശദമായി ചർച്ച ചെയ്തു. ഇത്തരത്തിൽ തൃശൂർ ശാഖയോട് കൂടുതൽ സമീപമായുള്ള തൃക്കൂർ, മണലി ഭാഗങ്ങൾ മേൽ ശാഖയിലേക്ക് ചേർക്കുന്നത് ആ പ്രദേശങ്ങളിലെ അംഗങ്ങൾക്ക് കൂടുതൽ ഗുണപ്രദമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ജനറൽ സെക്രട്ടറിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇത് പോലെ ചില പ്രദേശങ്ങൾ മറ്റു ശാഖകൾക്ക് അടുത്ത് ആണെങ്കിൽ അതും പരിഗണിച്ച് ശാഖാ മാറ്റങ്ങൾ അംഗീകരിക്കപ്പെടാവുന്നത് ആണെന്ന് കേന്ദ്രത്തിലേക്ക് ശുപാർശ ചെയ്ത് തീരുമാനിച്ചു.
ജോലി സംബന്ധമായോ അല്ലാതെയോ മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവരും താമസിക്കുന്നവരും, വാസസ്ഥലം മാറുന്നവരും അതാതു പ്രദേശത്തെ സമാജം ശാഖയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് കൂടുതൽ കൂട്ടായ്മക്കും സമാജത്തിന്റെ ഉണർവിനും കാരണമാകും എന്ന് യോഗം അഭിപ്രായപ്പെട്ടു.
ക്ഷേമനിധി പുനരാരംഭിക്കുന്നത് രണ്ട് മാസം കൂടി കഴിഞ്ഞു മതി എന്ന ആശയം യോഗം അംഗീകരിച്ചു. ശാഖയിലെ കലാകാരന്മാർ വിവിധ നവമാധ്യമങ്ങളിൽ നടത്തി വരുന്ന പ്രകടനങ്ങൾക്ക് അഭിനന്ദനം നേർന്നു. ഏവരും സക്രിയരായിരിക്കുന്നത് പോസിറ്റീവ് എനർജിക്ക് കാരണം ആകുമെന്നും അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനം ശ്രദ്ധിക്കണം എന്നും ഏതെങ്കിലും വിധത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട കുടുംബങ്ങളുണ്ടെന്നുള്ള സാഹചര്യം ഉണ്ടെങ്കിൽ ആയത് എക്സിക്യൂട്ടീവ് അംഗങ്ങൾ മുഖേന അറിയിപ്പ് ലഭ്യമാക്കുന്നതിന് പരിശ്രമിക്കുന്നതിനും തീർച്ചപ്പെടുത്തി.
ജോയിന്റ് സെക്രട്ടറി ശ്രീ കെ .പി . കൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 4.20 ന് അവസാനിച്ചു.
സി. കെ. സുരേഷ് ,
സെക്രട്ടറി, കൊടകര ശാഖ
ചൊവ്വര ശാഖയുടെ മെയ് മാസത്തെ യോഗം 23/05/21 ഞായറാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ.കെ.വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ഗായത്രി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ വി പി മധു സ്വാഗതം പറഞ്ഞു. ശാഖാംഗങ്ങളായ വിജയകുമാർ(തിരുവൈരാണിക്കുളം), തൃക്കൂർ പിഷാരത്ത് തങ്കം പിഷാരസ്യാർ(ചൊവ്വര), രുഗ്മിണി പിഷാരസ്യാർ(പുത്തൻവേലിക്കര), ലക്ഷ്മി കുട്ടി പിഷാരസ്യാർ(ശ്രീ K.P. രവിയുടെ അമ്മ), തുടങ്ങി ശാഖയിലേയും മറ്റു നമ്മുടെ സമുദായാംഗങ്ങളുടേയും ദേഹവിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നൂറാം പിറന്നാൾ ആഘോഷിച്ച ശാഖയുടെ തന്നെ മുത്തച്ഛനായ ശ്രീ കരുണാകര പിഷാരോടിക്ക് (പാറക്കടവ്) യോഗം ആശംസകൾ അർപ്പിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സമാജം പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റാത്ത കാര്യം…
"ചൊവ്വര ശാഖ 2021 മെയ് മാസ യോഗം"മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 09-05-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കഴിഞ്ഞ ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. തുടർന്ന് അവതരിപ്പിച്ച 2020-21ലെ വാർഷിക കണക്കുകൾ യോഗം വിശദമായി ചർച്ച ചെയ്യുകയും അത് ഓഡിറ്റിങ്ങിന് സമർപ്പിക്കാൻ ഖജാൻജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ശാഖ നടത്താൻ ഉദ്ദേശിക്കുന്ന വെൽഫയർ പ്രവർത്തനങ്ങളെ പറ്റി കമ്മിറ്റി ചെയർമാൻ…
"മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 09-05-21 ഞായറാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടത്തി. ശരണ്യ പ്രാർത്ഥനയും ഉഷ പുരാണ പാരായണവും സുരേഷ് സ്വാഗതവും പറഞ്ഞു. കുണ്ടളശ്ശേരി വെള്ളോലി പിഷാരത്ത് അമ്മിണി പിഷാരസ്യാർ, ആണ്ടാം പി ഷാരത്ത് അച്ചുണ്ണി പിഷാരോടി, കൃഷ്ണപുരത്ത് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ, എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ വർദ്ധിച്ചു വരുന്ന കോവിഡ് മാഹാമാരിയിൽ എല്ലാവരും ശ്രദ്ധയോടെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുവാൻ ശ്രമിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി മാതൃദിനത്തോടനുബന്ധിച്ച് ഒരു ശ്ലോകം…
"കോങ്ങാട് ശാഖ 2021 മെയ് മാസ യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 25-04-21 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഓൺലൈനായി നടത്തി. അനിരുദ്ധ് പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും, ഗോപാലപിഷാരോടി സ്വാഗതവും പറഞ്ഞു. വേങ്ങശ്ശേരി കാവിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്തു. ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 4.30ന് യോഗം അവസാനിച്ചു. 2+
"കോങ്ങാട് ശാഖയു 2021 ഏപ്രിൽ മാസ യോഗം"എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ 25ന് നടത്തുന്ന വാർഷികത്തോടനുബന്ധിച്ച് നടക്കുന്നതിനാൽ അതിന് മുന്നോടിയായി ഏപ്രിൽ 11ന് വൈകിട്ട് 7മണിക്ക് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് പ്രസിഡണ്ട് ശ്രീ രാംകുമാറിന്റെ ചിറ്റൂരിലുള്ള വസതിയിൽ വച്ച് കൂടി. കോവിഡ് 19 പശ്ചാത്തലത്തിൽ ശാഖ ഭരണസമിതിക്ക് വലിയ പ്രവർത്തനങ്ങൾ നടത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ ഈ ഭരണസമിതി ഒരുവർഷം കൂടി തുടരണമെന്ന് ശ്രീ എം ഡി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശാഖയുടെ ഏപ്രിൽ മാസത്തെ ക്ഷേമനിധി നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. ശ്രീ നാരായണൻകുട്ടിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. ( കോവിഡ് 19 അതിരൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25ന് നടത്താനിരുന്ന വാർഷിക പൊതുയോഗം മാറ്റിവെച്ചു. മെയ് മാസത്തെ എറണാകുളം ശാഖായോഗം…
"എറണാകുളം ശാഖ 2021 ഏപ്രിൽ മാസ യോഗം"





Recent Comments