എറണാകുളം ശാഖ 2021 ഏപ്രിൽ മാസ യോഗം

എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ 25ന് നടത്തുന്ന വാർഷികത്തോടനുബന്ധിച്ച് നടക്കുന്നതിനാൽ അതിന് മുന്നോടിയായി ഏപ്രിൽ 11ന് വൈകിട്ട് 7മണിക്ക് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് പ്രസിഡണ്ട് ശ്രീ രാംകുമാറിന്റെ ചിറ്റൂരിലുള്ള വസതിയിൽ വച്ച് കൂടി.

കോവിഡ് 19 പശ്ചാത്തലത്തിൽ ശാഖ ഭരണസമിതിക്ക് വലിയ പ്രവർത്തനങ്ങൾ നടത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ ഈ ഭരണസമിതി ഒരുവർഷം കൂടി തുടരണമെന്ന് ശ്രീ എം ഡി രാധാകൃഷ്ണൻ  അഭിപ്രായപ്പെട്ടു.

ശാഖയുടെ ഏപ്രിൽ മാസത്തെ ക്ഷേമനിധി നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.

ശ്രീ നാരായണൻകുട്ടിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

( കോവിഡ് 19 അതിരൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25ന് നടത്താനിരുന്ന വാർഷിക പൊതുയോഗം മാറ്റിവെച്ചു. മെയ് മാസത്തെ എറണാകുളം ശാഖായോഗം മെയ് 9നു ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്നതായിരിക്കും.)

1+

Leave a Reply

Your email address will not be published. Required fields are marked *