പാലക്കാട് ശാഖയുടെ 2021 സെപ്റ്റംബർ മാസ യോഗം ഗൂഗിൾ മീറ്റ് വഴി 19-09-2021നു കാലത്ത് പതിനൊന്നര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുകയുണ്ടായി. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. തുടർന്ന് സെക്രട്ടറി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കഴിഞ്ഞ മാസം മീറ്റിങ്ങിനു ശേഷം നടന്ന ശാഖയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. പാലക്കാട് ശാഖയിലെ ഒരു മെമ്പർക്ക് ധന സഹായം എത്തിച്ചു കൊടുത്ത വിവരം സഭയെ അറിയിച്ചു. കഴകം കുലത്തൊഴിലായി സ്വീകരിച്ച മെമ്പർമാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുവാൻ വേണ്ടുന്ന പേപ്പറുകൾ കേന്ദ്ര കമ്മിറ്റിക്ക് അയച്ചു കൊടുത്തതായും അറിയിച്ചു. ഡയറക്ടറിയുടെ പണി നടന്നുകൊണ്ടിരിക്കുന്നു എന്നും എല്ലാ മെമ്പർമാരും…
"പാലക്കാട് ശാഖ 2021 സെപ്റ്റംബർ മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ സപ്തംബർ മാസത്തെ യോഗം 12-09-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ തിപ്പിലിശ്ശേരി പിഷാരത്ത് കുട്ടിക്കൃഷ്ണ പിഷാരോടി, ആനായത്ത് കാട്ട്തൃക്കോവിൽ പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാർ, എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. കേന്ദ്രത്തിലെ പുതിയ ഭാരവാഹികളെ അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ മെമ്പർഷിപ്പ് പിരിവ് കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും സുഗമമായി നടക്കുന്നതായി അറിയിച്ചു. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.…
"കോങ്ങാട് ശാഖ 2021സപ്തംബർ മാസ യോഗം"പിഷാരോടി സമാജം മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം 12.09.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ശാഖാ വാർഷികത്തിൽ തീരുമാനിച്ച പ്രകാരം ഈ വർഷത്തെ പുതുക്കിയ നിരക്കിലുള്ള ഏരിയ പ്രകാരമുള്ള കളക്ഷൻ ലിസ്റ്റ് ഉടൻ തയാറാക്കി തരാമെന്ന് യോഗത്തിന് ഉറപ്പു നൽകി. ശാഖാ വാർഷികം എപ്രകാരം നടത്തണമെന്നതിനെക്കുറിച്ച് അടുത്ത യോഗത്തിലേക്ക് രൂപരേഖ തയ്യാറാക്കി വരുവാൻ കലാവിഭാഗത്തെ…
"മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം"തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്കാര വിതരണം ശ്രദ്ധേയമായി സർക്കാരിന്റെ കോവിഡ് നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് തൃശൂർ ശാഖ 2020-2021 ലെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തിയത് നിയമം അനുവദിക്കുന്ന പരമാവധി അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രേയ ജയചന്ദ്രനും ,ശ്രീറാമും പ്രാർത്ഥന ചൊല്ലി. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ സ്വാഗതം പറഞ്ഞു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് മൂലം മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തനങ്ങൾക്ക് സാധിച്ചില്ലെങ്കിലും നമ്മൾ ചെയ്ത പ്രവർത്തനങ്ങൾക്കെല്ലാം ശാഖയിലെ ഒട്ടു മിക്ക അംഗങ്ങളിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്…
"തൃശൂർ ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും"എറണാകുളം ശാഖയുടെ 2021 ഓഗസ്റ്റ് മാസത്തെ യോഗം ആഗസ്ത് 8 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ഉഷ നാരായണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ശാഖാംഗങ്ങളായിരുന്ന ഇന്ദിര പിഷാരസ്യാർ, ഉമാദേവി പിഷാരസ്യാർ , കാവു കുട്ടി പിഷാരസ്യാർ, രാധ നാരായണൻ എന്നിവർക്കും ഈ കാലയളവിൽ അന്തരിച്ച മറ്റു സമാജ അംഗങ്ങൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കോവിഡ് വ്യപനം നിലക്കാത്ത സാഹചര്യത്തിൽ ഓണാഘോഷവും ശാഖ വാർഷികവും നടത്തുവാൻ സാധിക്കാത്തതിനാൽ നിലവിലെ ഭരണസമിതി തത്കാലം തുടർന്ന് പോവുകയേ നിവൃത്തിയുള്ളു എന്ന് പ്രസിഡണ്ട് രാംകുമാർ അഭിപ്രായപെട്ടു. യുവചൈതന്യം വസന്തോത്സവം 2021 എന്ന പേരിൽ ഓണക്കാഴ്ച ഒരുക്കുന്നുണ്ട്. അത് പരമാവധി ആളുകൾ കണ്ടു…
"എറണാകുളം ശാഖ 2021 ഓഗസ്റ്റ് മാസ യോഗം"ഗുരുവായൂർ ശാഖയുടെ ആഗസ്റ്റ് മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 15ന് ശാഖാ പ്രസിഡണ്ടിന്റെ ഭവനമായ ശ്രീശൈലത്തിൽ വച്ച് കൂടി. ശ്രീമതി സിനിത ഗിരീഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി എം പി രവീന്ദ്രൻ യോഗത്തിൽ പങ്കെടുക്കാനെത്തിയ എല്ലാ മെമ്പർമാരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ ശ്രീമതി ഐ പി ജയലക്ഷ്മി സമാജത്തിൻറെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. കഴിഞ്ഞ യോഗ തീരുമാനപ്രകാരം ഗുരുവായൂർ ശാഖയിലെ എല്ലാ മെമ്പർമാരുടെയും വസതികൾ സന്ദർശിക്കുകയുണ്ടായെന്നും, സമാജാംഗങ്ങളായ എല്ലാ മെമ്പർമാരുടെയും വസതികളിലും ഈ കോവിഡ് പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി നൽകിയെന്നും, ശാഖാ പ്രസിഡന്റ് ശ്രീമതി ഐ പി വിജയലക്ഷ്മി, ട്രഷറർ ശ്രീമതി രാജലക്ഷ്മി, സെക്രട്ടറി രവീന്ദ്രൻ എന്നിവർ ഭവനങ്ങൾ സന്ദർശിച്ചുവെന്നും…
"ഗുരുവായൂർ ശാഖ 2021 ആഗസ്റ്റ് മാസ യോഗം"പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 29-8-2021 നു രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.45 വരെ നടത്തി. കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതം പറഞ്ഞു. സമുദായത്തിൽ നിന്നും നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാവിൻ്റെ ശാന്തിക്കായി പ്രാർത്ഥിച്ചു. കഴിഞ്ഞ മീറ്റിംഗ്ങ്ങിന് ശേഷം നടന്ന പ്രധാന വിഷയങ്ങൾ സെക്രട്ടറി വിവരിച്ചു. ശാഖയിലെ ഒരംഗത്തിന് ചികിത്സാ ധന സഹായം എത്തിച്ചു കൊടുത്തതും അതിന്നായി സഹായ ഹസ്തം നീട്ടിയ എല്ലാ സഹൃദയരായ മെമ്പർമാരുടെ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വസന്തോത്സവം പരിപാടിയിൽ പാലക്കാട്ട് നിന്നും പങ്കെടുത്തവരെ പ്രത്യേകിച്ചും ബാക്കി എല്ലാവരെയും അനുമോദിച്ചു. വളരെ ഭംഗിയായി…
"പാലക്കാട് ശാഖ 2021 ഓഗസ്റ്റ് മാസ യോഗം"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ മീറ്റിങ്ങ് 27/08/21, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തി. കുമാരിമാർ കീർത്തി രഞ്ജിത്ത്, റിതിക പ്രശാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്തു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരൻ രാമായണപാരായണവും, അത്തം മുതൽ തിരുവോണം വരെ വെബ്സൈറ്റ് വഴി നടത്തിയ വസന്തോത്സവവും വളരെ നല്ല നിലവാരം പുലർത്തിയതായി അഭിപ്രായപ്പെട്ടു . രാമായണ പാരായണത്തിൽ സർവ്വശ്രീ രാജൻ സിത്താരയുടെയും ഹരികൃഷ്ണന്റെയും പങ്ക് വളരെ പ്രശംസനീയമാണെന്നറിയിക്കുകയും , രണ്ട് പരിപാടികളും യുട്യൂബ് വഴി…
"ഇരിങ്ങാലക്കുട ശാഖ 2021 ആഗസ്റ്റ് മാസ യോഗം"ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 24-08-21 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ T P കൃഷ്ണ കുമാറിൻ്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ഈയിടെ നിര്യാതരായ ശാഖാംഗങ്ങളായ C K കരുണാകര പിഷാരോടി (സീനിയർ),പാറക്കടവു്, ബിന്ദു ബാബു (തിരുനാരായണപുരം)തുടങ്ങി മരണമടഞ്ഞ സ്വസമുദായാംഗങ്ങളുടെ സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിയ രാമായണ പാരായണം, വസന്തോത്സവം 2021 എന്നിവയെ പറ്റി പരാമർശിക്കുകയും അത് നല്ല നിലയിൽ നടത്തിയ വെബ്സൈറ്റ് ടീമിനേയും സ്പോൺസർ ചെയ്ത ഭരതം എൻറർടൈൻമെൻ്റ്സിനേയും പിരാമൽ ഗ്രൂപ്പിനേയും അഭിനന്ദിക്കുകയും ചെയ്തു. അതിലെല്ലാം പങ്കെടുത്ത ശാഖാംഗങ്ങളെയും പ്രത്യേകിച്ച് രാമായണ പ്രഭാഷണം…
"ചൊവ്വര ശാഖ 2021 ആഗസ്റ്റ് മാസ യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 08-08-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ഉഷ പ്രാർത്ഥനയും, രാധാലക്ഷ്മി പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹരിദാസൻ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ ആണ്ടാം പിഷാരത്ത് ചിന്നമാളു പിഷാരസ്യാർ, അലനല്ലൂർ പിഷാരത്ത് നാരായണപിഷാരോടി, തലയിണക്കാട് പിഷാരത്ത് നാരായണപിഷാരോടി, കോട്ടായി അണ്ണശ്ശേരി പിഷാരത്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇവർഷം SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൗമ്യ( SSLC), അരവിന്ദൻ (SSLC), രമ്യ (+2), ആദിത്യ കൃഷ്ണൻ (+ 2), എന്നിവരേയും വിജയിച്ച മറ്റു കുട്ടികളേയും അഭിനന്ദിച്ചു. ഒളിംമ്പിക്സിൽ മെഡലുകൾ…
"കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം"
Recent Comments