മുംബൈ ശാഖയുടെ 420-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 26-02-2022 നു 5.30 PM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്ക് എന്നിവയും യോഗം അംഗീകരിച്ചു. ശാഖയുടെ വരുമാന നികുതി റിട്ടേൺ കഴിയുന്നത്ര വേഗത്തിൽ ഫയൽ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടെന്ന് ഖജാൻജി യോഗത്തെ അറിയിച്ചു. ശ്രീ രമേഷ് എ പി ഡോംബിവിലിയുടെ PE&WS അംഗത്വ അപേക്ഷ യോഗം പരിഗണിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷിക്കുവാൻ…
"മുംബൈ ശാഖ 420-മത് ഭരണസമിതി യോഗം"Archives: Sakha Reports
Sakha Reports for every Sakha
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ. പി. രവിയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ മാസത്തിനിടയിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ സേതുമാധവൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം പറഞ്ഞു. മഹാത്മാഗാന്ധി യുണിവേഴ്സിറ്റി നടത്തിയ MSC ( ബയോ ഇൻഫർമാറ്റിക്സ്)പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമാരി അഞ്ജലി വാസുദേവനെ (കുട്ടമശ്ശേരി ) യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ ഗസ്റ്റ് ഹൗസ് നടത്തിപ്പിനെ കുറിച്ച് സംസാരിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസനം നടക്കുന്നുണ്ട് എന്നും നമ്മുടെ ആളുകൾ കൂടുതലായി ഗസ്റ്റ് ഹൗസുമായി സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അർജുൻ്റെ ചികിത്സാ…
"ചൊവ്വര ശാഖ 2022 ഫെബ്രുവരി മാസ യോഗം"വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 20.02.2022 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ശ്രീമതി ലക്ഷിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്തു വെച്ച് നടന്നു. ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കു ശേഷംയോഗം ആരംഭിച്ചു. ഗൃഹനാഥ ലക്ഷിക്കുട്ടി പിഷാരസ്യാർ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങൾക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം വിശദമായ ചർച്ചയിൽ ക്ഷേമനിധി തുടങ്ങുന്നതിനെ ക്കുറിച്ചും Membership പിരിക്കുന്നതിനെക്കുറിച്ചും Census പൂർത്തിയാക്കുന്നതിനെക്കുറിച്ചും കേന്ദ്ര മീററിംഗിൽ പരമാവധി പേർ പങ്കെടുക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി. ചർച്ചയിൽ തീരുമാനിച്ച പ്രകാരം ശാഖ ക്ഷേമനിധി തുടങ്ങുവാൻ തീരുമാനിച്ചു. ഏറ്റവും അടുത്ത…
"വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം"പാലക്കാട് ശാഖയുടെ 2022 ഫെബ്രുവരിയിലെ യോഗം ഗൂഗിൾ മീറ്റ് വഴി 20/02/2022 ന് കാലത്ത് 11 മണിമുതൽ 12 30 വരെ നടത്തി. ശ്രീമതി പ്രീത ഹരി നാരായണൻറെ ഈശ്വരപ്രാർത്ഥനക്ക് ശേഷം, സെക്രട്ടറി മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. അതിനുശേഷം പാലക്കാട് ശാഖ ഖജാൻജി K ഗോപിയുടെ വന്ദ്യ മാതാവിൻറെ വിയോഗത്തിലും, പാലക്കാട് ശാഖ മെമ്പറായ ശ്രീജിത്ത് ഉണ്ണികൃഷ്ണൻറെ ഭാര്യ മാതാവിൻറെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും കൂടാതെ നമ്മെ വിട്ടു പിരിഞ്ഞു പോയ വ്യക്തികളുടെയും ആത്മശാന്തിക്കായി ഒരു മിനിറ്റ് നേരം മൗന പ്രാർത്ഥന നടത്തി.. അർജുൻ T H ൻ്റെ ചികിത്സയ്ക്കായി പാലക്കാട് ശാഖ 70000 രൂപ സമാഹരിച്ച് നൽകുകയുണ്ടായതായി സെക്രട്ടറി യോഗത്തെ അറിയിച്ചു.…
"പാലക്കാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം"തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 4 ന് ഒല്ലൂർ എടക്കുന്നി സാരസ്വതത്തിൽ വെച്ച് ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ദേവിക വിജു പ്രാർത്ഥന ചൊല്ലി. ഗൃഹനാഥനും ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു.ഫെബ്രുവരിയിൽ എല്ലാവരെയും വിട്ടു പിരിഞ്ഞ അഞ്ചേരി പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും അന്തരിച്ച മറ്റു അംഗങ്ങളുടെയും ദു:ഖ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി. കൊടകര ശാഖ അംഗവും തുളസീദളം പത്രാധിപ സമിതി അംഗവുമായ ശ്രീ രാജൻ സിത്താര അടക്കം സമാജത്തിന്റെ എല്ലാ കാര്യങ്ങളിലും പരിപൂർണ്ണ പിന്തുണയോടെ ഒപ്പം നിൽക്കുന്ന തൃശൂർ ശാഖയിലെ പല അംഗങ്ങളും യോഗത്തിനെത്തിയതിൽ…
"തൃശൂർ ശാഖ 2022 ഫെബ്രുവരി മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് Google Meet വഴി Online ആയി 20-02-2022 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തി ചേർന്ന എല്ലാ കമ്മറ്റിമെമ്പർമാരെയും സെക്രട്ടറി സ്വാഗതം ചെയ്‍തു. കഴിഞ്ഞ മാസകാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്കും, പ്രത്യേകിച്ച് ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് ഉഷ രാധാകൃഷ്ണന്റെ നിര്യാണത്തിലും മരണപ്പെട്ട പ്രശസ്ത ഗായിക ലതാ മങ്കേഷ്കരുടെ വേർപാടിലും ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ, കോവിഡ് വ്യാപനം എല്ലാ സ്ഥലങ്ങളിലും ഉള്ളത് കൊണ്ട് എല്ലാവരും ആരോഗ്യം വളരെയധികം ശ്രദ്ധിക്കണമെന്നും…
"ഇരിങ്ങാലക്കുട ശാഖ 2022 ഫെബ്രുവരി മാസ യോഗം"കൊടകര ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വരന്തരപ്പിള്ളിയിലുള്ള കൂട്ടാല പിഷാരത്ത് ശ്രീ കെ പി ശശിയുടെ ഭവനമായ “ശില്പശ്രീ”യിൽ വെച്ച് ചേര്‍ന്നു. ശ്രീമതിമാർ ബേബി, സുശീല, മാധുരി എന്നിവരുടെ നാരായണീയം ശ്ലോകത്തോടെ യോഗം ആരംഭിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ മാലുക്കുട്ടി പിഷാരസ്യാർ, മാധവികുട്ടി പിഷാരസ്യാർ, സുശീല പിഷാരസ്യാർ എന്നിവരുടെ ആത്മശാന്തിക്ക് മൗന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥനായ ശ്രീ കെ. പി. ശശി സ്വാഗതം ആശംസിക്കുകയും എല്ലാരും ചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു. കോഴിക്കോട് ശാഖ അംഗമായിരുന്ന ശ്രീ. ശശി, കൊടകര ശാഖാ പരിധിയിൽ സ്ഥിരതാമസം…
"കൊടകര ശാഖ 2022 ഫെബ്രുവരി മാസ യോഗം"കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 13-02-22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിരുദ്ധ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത 13 പേർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു. വെള്ളാർക്കാട്ട് പിഷാരത്ത് പാപ്പു പിഷാരസ്യാർ, പ്രശസ്ത ഗായിക ലതാമങ്കേഷ്കർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ ഇനിയും സെൻസസ് ഫോം പൂരിപ്പിച്ചയക്കാത്തവർ വേഗത്തിൽ അയക്കണമെന്ന് ആവശ്യപ്പെട്ടു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ പ്രവർത്തനത്തെക്കുറിച്ച് വിലയിരുത്തി. വെള്ളാർക്കാട്ട് പിഷാരത്ത് പാപ്പു പിഷാരസ്യാരുടെ മരണാനന്തര ക്രിയകൾ വളരെ ഭംഗിയായി തൃശൂരിൽ വെച്ച് നടത്തി കൊടുത്തതിൽ…
"കോങ്ങാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം"യു. എ. ഇ. ശാഖയുടെ 174 മതു യോഗം 30-01-2022 നു ഞായറാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു.
കുമാരിമാർ വൈഗ ശ്രീകുമാറിന്റെയും വേദ ശ്രീകുമാറിന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കു അനുശോചനം രേഖപ്പെടുത്തി. അതുപോലെ തന്നെ പുതിയതായി വിവാഹിതരായ ബന്ധുക്കൾക്ക് ആശംസകൾ നേർന്നു.
പെൻഷൻ പദ്ധതിയിലേക്കുള്ള സംഭാവനകളെ കുറിച്ചു ഒരു തീരുമാനത്തിലെത്തുകയും ഏറെക്കുറെ അംഗങ്ങൾ അവരുടെ സംഭവന തുക ട്രെഷറർ ശ്രീ ശ്രീകുട്ടനെ ഏല്പിക്കാനും ധാരണയായി.
ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി സരയൂ ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമചന്ദ്രൻ, ഗൗരി ഉണ്ണികൃഷ്ണൻ, വൈഗ ശ്രീകുമാർ, വേദ ശ്രീകുമാർ, പ്രണവ് ഗോപി, ശ്രീമതി മഞ്ജു വിജയൻ എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു. മനോഹരമായി പാടിയ ഇവരെ എല്ലാവരും അഭിനന്ദിച്ചു.
പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് 7:00 മണിക്ക് യോഗം അവസാനിച്ചു.
എറണാകുളം ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 9-1-2022നു ഞായറാഴ്ച 3pm നു ശ്രീ. P. കൃഷ്ണകുമാറിന്റെ ചേരാനല്ലൂരിലെ വസതിയായ രാധേയത്തിൽ വച്ച് നടന്നു. അനയ എസ് പിഷാരടിയുടെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീമതി കുമാരി രവീന്ദ്ര പിഷാരടിയുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ വിനീത കൃഷ്ണകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
പരേതരായ അല്ലിക്കുട്ടി പിഷാരസ്യാർക്കും മറ്റു സമാജ അംഗങ്ങൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ഡോ. രാംകുമാർ എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു. ശാഖയുടെ വാർഷികം കോവിഡ് സാഹചര്യം മൂലം നടത്തുവാൻ കഴിയാത്തത്തിലുള്ള ആശങ്ക രാംകുമാർ യോഗത്തിൽ പങ്കുവെച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ പുതിയ ഭരണസമിതിയുടെ കീഴിൽ മികച്ച രീതിയിൽ നടക്കുന്നതായും ഗസ്റ്റ് ഹൗസ് സൗകര്യങ്ങൾ സമാജ അംഗങ്ങൾ കഴിവതും ഉപയോഗപ്പെടുതേണ്ടതുണ്ടെന്നും രാംകുമാർ അഭ്യർത്ഥിച്ചു.
പുതിയതായി ഒരു പെൻഷൻ അപേക്ഷ ക്ഷണിച്ച കാര്യം പ്രസിഡണ്ട് ഓർമ്മിപ്പിച്ചു. 2021-22 വാർഷിക വരിസംഖ്യ പിരിവ് ഉടൻ തന്നെ തുടങ്ങി പൂർത്തിയാക്കുവാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
കോവിഡ് സ്ഥിതിഗതികൾ വഷളവുന്ന സാഹചര്യത്തിൽ നമുക്ക് ഓൺലൈൻ മീറ്റിംഗുകളിലേക്ക് മടങ്ങി പോവേണ്ടി വരുമെന്നു വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ ആശങ്കപ്പെട്ടു. ഇത്തരം സമയങ്ങളിൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി വേണ്ട സഹായങ്ങൾ ചെയ്യുവാൻ നമുക്ക് കഴിയണെമെന്നും അനിത രവീന്ദ്രൻ കൂട്ടിച്ചേർത്തു.
ശ്രീ. എം. ഡി. രാധാകൃഷ്ണൻ സമാജം നടത്തിവരുന്ന സർവ്വേ പൂർത്തിയാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ പ്രയോജനം പിഷാരടി സമാജ അംഗങ്ങൾക്ക് ലഭിക്കുവാൻ സെൻസസ് ഉപകരിക്കുമെന്ന് രാംകുമാർ യോഗത്തിൽ പറഞ്ഞു. വളരെ പെട്ടെന്നു തന്നെ ചെയ്യുവാൻ കഴിയുന്ന ഈ സർവ്വേ മറ്റ് ശാഖകളിലെ അംഗങ്ങൾക്കും ചെയ്തുതീർക്കുവാൻ വേണ്ട സഹായങ്ങൾ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രസിഡണ്ട് അഭിപ്രായപെട്ടു.
സെക്രട്ടറി കൃഷ്ണകുമാർ ഡിസംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വരിസംഖ്യ പിരിവു ഗൂഗിൾ പേ/അക്കൗണ്ട് ട്രാൻസ്ഫർ മുഖേനെയോ നടത്തുവാൻ വേണ്ട വിവരങ്ങൾ അംഗങ്ങളുമായി ഷെയർ ചെയ്യാമെന്ന് യോഗത്തിൽ അറിയിച്ചു.
ഗസ്റ്റ് ഹൗസ് പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുവെന്ന് കുമാരി ഐശ്വര്യ അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം ദീപ വിജയകുമാറും പങ്കുവെച്ചു. OYR സ്കീമിന് 5000/- രൂപ ആണെന്നും അത് എടുക്കാത്തവർ ഉണ്ടെങ്കിൽ സ്കീമിൽ പങ്കെടുത്തു സമാജം ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങളെ സഹായിക്കണമെന്നും രാംകുമാർ അഭ്യർത്ഥിച്ചു.
തുടർന്ന് തനിഷ്ക, അനയ എസ് പിഷാരോടി എന്നിവരുടെ ഗാനങ്ങൾ ഹൃദ്യമായ അനുഭവമായിരുന്നു.
അടുത്ത മാസത്തെ യോഗം കോവിഡ് സാഹചര്യം വിലയിരുത്തി നടത്തുവാൻ തീരുമാനിച്ചു.
തുടർന്ന് സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തിൽ പുതിയ തലമുറയിലെ കുട്ടികൾ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം പങ്കുവച്ചു. ക്ഷേമനിധിക്കുശേഷം ചായ സൽക്കാരത്തോടെ യോഗം പര്യവസാനിച്ചു.
Recent Comments