മുബൈ ശാഖ 427മത് ഭരണ സമിതിയോഗം

ശാഖയുടെ 427മത് ഭരണ സമിതിയോഗം 05.11.2022 ശനിയാഴ്ച 7 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ഡിസംബർ 11ന്റെ വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളെ പറ്റി കലാവിഭാഗം മെമ്പർ ശ്രീ രവി പിഷാരോടി യോഗത്തെ വിശദമായി ധരിപ്പിച്ചു. യോഗം ഇക്കാര്യത്തിൽ വിശദ ചർച്ചകൾക്ക് ശേഷം അടുത്ത യോഗത്തിൽ പരിപാടിയുടെ മതിപ്പ് ചിലവ് അവതരിപ്പിക്കുവാൻ അഭ്യർത്ഥിച്ചു. ഈ വർഷത്തെ സവിശേഷ പരിപാടിയായ കഥകളിയുടെ മുന്നൊരുക്കങ്ങൾ പൂർണ്ണ തോതിൽ നടന്നതായും യോഗത്തെ അറിയിച്ചു. പ്രത്യേക ക്ഷണിതാക്കളായി എത്തുവാൻ കേന്ദ്ര ഭാരവാഹികളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.

ശാഖയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട തിയതി 11-11-22 വരെ നീട്ടുവാൻ തീരുമാനിച്ചു.

കേന്ദ്ര കലോത്സവം സർഗ്ഗോത്സവം 22ൽ ഗ്രൂപ്പ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്തു. കഴിയുന്നത്ര അംഗങ്ങൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കണമെന്നഭ്യർത്ഥിച്ചു.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *