
കോട്ടയം ശാഖയുടെ ജനുവരി മാസത്തെ യോഗം കുമാരനല്ലൂരിലുള്ള കെ.പി.ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ വെച്ച് 8-1-23 ന് 3PM നു കൂടി.
ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ സന്ധ്യ ഗോകുൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു.
യോഗ അധ്യക്ഷൻ C.K.കൃഷ്ണ പിഷാരോടി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എല്ലാ ശാഖ അംഗങ്ങൾക്കും പുതു വർഷ ആശംസകൾ നേർന്നു.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി.
2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന സ്ക്കോളർഷിപ്പും ശ്രീമതി കെ.പി.കെ.പിഷാരസ്യാർ മെമ്മോറിയൽ സ്ക്കോളർഷിപ്പും ശ്രീ കെ.പി.അശോക് കുമാർ മെമ്മോറിയൽ സ്‌ക്കൊളർഷിപ്പും നൽകി.
ശാഖയുടെ ബാങ്ക് അക്കൗണ്ട് ഏറ്റുമാനൂർ ധനലക്ഷ്മി ബാങ്കിൽ ജനുവരി മാസത്തിൽ തന്നെ തുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു. ശാഖയുടെ ഒരു ദിവസ ഉല്ലാസ യാത്ര മേയ് 28 നു നടത്തുവാൻ തീരുമാനിച്ചു.
24 ശാഖ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ 12 മാസം നീണ്ടു നിൽക്കുന്ന ശാഖയുടെ ക്ഷേമനിധിക്കു തുടക്കം കുറിച്ചു. തംബോല നടത്തി.
അടുത്ത മാസത്തെ യോഗം ഫെബ്രുവരി 5 നു നടത്തുവാൻ തീരുമാനിച്ചു. അരുണിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
