കോങ്ങാട് ശാഖ 2024 മെയ് മാസ യോഗം

കോങ്ങാട് ശാഖയുടെ Online Meeting 12.05.24 ന് 10AMനു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. പി അനിരുദ്ധന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അക്ഷരസ്ഫുടതയോടെ സംസ്കൃതം ശ്ലോകങ്ങൾ ചൊല്ലിയതിന് എല്ലാവരും അനിരുദ്ധനെ അഭിനന്ദിച്ചു.വരും തലമുറക്കാർ ഇങ്ങനെയാണ് ആവേണ്ടതെന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടു
കെ. പി. രാമചന്ദ്രപിഷാരോടി എല്ലാവർക്കും സ്വാഗതം പറഞ്ഞു. കെ പി ഗോപാല പിഷാരടി പുരാണ പാരായണം നടത്തി
കലാസാഗർ പുരസ്കാരം നേടിയ കല്ലുവഴി ബാബുവിനെ( പഞ്ചവാദ്യം തിമില ) എല്ലാവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ചർച്ചയിൽ ശാഖയുടെ ഈ വർഷത്തെ അവാർഡിനുള്ള അപേക്ഷ കൊടുക്കുന്നതിനെപ്പറ്റി ചർച്ച ചെയ്തു.
കോങ്ങാട് ശാഖയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയുo അനുമോദനം അറിയിക്കുകയും ചെയ്തു
സെക്രട്ടറി, ഗീത കെ പി റിപ്പോർട്ടും, ട്രഷറർ ചന്ദ്രശേഖരൻ കണക്കും അവതരിപ്പിച്ചു. MP ഹരിദാസിന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *