കോങ്ങാട് ശാഖയുടെ 2025 ജൂൺ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം 28/06/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഗീത പ്രാർത്ഥന ചൊല്ലി. ശ്രീമതിമാർ ഉഷാദേവി, രാധ, ഗീത എന്നിവർ ചേർന്ന് പുരാണ പാരായണം ചെയ്തു.

ശ്രീ കെ പി രാമചന്ദ്ര പിഷാരരോടി സ്വാഗതം ആശംസിച്ചു. ഈയിടെ അന്തരിച്ച തലക്കുളത്തൂർ പിഷാരത്ത് രാധ പിഷാരസ്യാർ, അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചു.

അദ്ധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന വാർഷിക ആഘോഷം വളരെ ഗംഭീരം ആയി എന്ന് അറിയിച്ചു. അതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മുക്തകണ്ഡം പ്രശംസിച്ചു.
ശേഷം പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ എല്ലാ കുട്ടികളേയും അനുമോദിച്ചു. സന്നിഹിതരായ മെമ്പർമാരുടെ സമ്മതത്തോടെ നമ്മുടെ ശാഖയുടെ വാർഷികം സെപ്റ്റംബർ മാസം ഏഴാം തീയതി (07/09/2025) ഞായറാഴ്ച ആഘോഷിക്കാൻ തീരുമാനിച്ചു.
നോട്ടീസും മറ്റും അച്ചടിച്ച് കിട്ടിയാൽ ഗൃഹ സന്ദർശനവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കലും നോട്ടീസ് വിതരണവും നടത്താമെന്നും അറിയിച്ചു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് എല്ലാവരും അംഗീകരിച്ചു. പ്രത്യേകിച്ച് വരവ് ചിലവുകൾ ഒന്നും ഇല്ലെന്ന വിവരം ട്രഷറർ അറിയിച്ചു. സമാജ മന്ദിരത്തിലെ 2024-25 ലെ വരവ് ചിലവുകൾ അവതരിപ്പിച്ചത് അംഗീകരിച്ചു.

ഈ വർഷത്തെ വർഷികത്തിൽ പിഷാരോടി സമാജത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മുൻ കേന്ദ്ര പ്രസിഡൻ്റും, രക്ഷാധികാരിയും ആയ ശ്രീ കെ പി ബാലകൃഷ്ണ പിഷാ രോടിയേയും, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലിനെയും ആദരിക്കണമെന്ന മുൻ ശാഖാ പ്രസിഡൻ്റ് ശ്രീ രാമചന്ദ്ര പിഷാരോടിയുടെ അഭിപ്രായം എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു.
കൂടാതെ വളർന്നു വരുന്ന ഇടക്ക (സോപാന സംഗീതം) കലാകാരനായ കാരാകുറിശ്ശി ശ്രീ ജിഷ്ണു മനോജിനെ അനുമോദിക്കാനും തീരുമാനിച്ചു.

സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം ഒരു മണിക്ക് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *