കോങ്ങാട് ശാഖ 2021 ജൂൺ മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 13.6.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.

സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം പറഞ്ഞു.

നഗരിപ്പുറം പ്രശാന്തത്തിൽ പ്രശാന്തിന്റെ (കണ്ണനൂർ പിഷാരം) അകാല നിര്യാണത്തിലുംശാഖയുടെ സജീവ പ്രവർത്തകരിലൊരാളായ പറളി രാധാകൃഷ്ണപിഷാരോടിയുടെ (കണ്ണനൂർ പിഷാരം) നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ കോവിഡ് മാഹാമാരിയിൽ ദുരിതമനുഭവിക്കുന്ന സ്വജനങ്ങളെ സഹായിക്കുവാനായി എല്ലാവരും തയ്യാറാവണമെന്ന് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മെമ്പർഷിപ്പ് പിരിവ് ഡിസംബർ ആവുമ്പോഴേക്കും കഴിയാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും ഓർമ്മിപ്പിച്ചു. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സമാജത്തിൻെറ വളരെ കാലത്തെ പ്രയത്നത്തിന്റെ ഫലമായി പിഷാരോടി എന്ന പേര് ഗവൺമെന്റിന്റെ ഗസററിൽ വന്ന കാര്യം എം.പി ഹരിദാസൻ സസന്തോഷം അറിയിച്ചു.

ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി സുഭാഷിതത്തിൽ ഒരു ശ്ലോകം ചൊല്ലി അർത്ഥം വിവരിച്ചു. തുടർന്ന് online യോഗങ്ങൾ വളരെ ഭംഗിയായി നടത്താൻ നേതൃത്വം നൽകുന്ന ഹരിദാസനും ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 12 മണിക്ക് യോഗം അവസാനിച്ചു.

അടുത്ത മാസത്തെയോഗം രണ്ടാമത്തെ ഞായറാഴ്ച ഇതേ സമയത്തു തന്നെ നടത്തുവാൻ തീരുമാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *