 പിഷാരോടി സമാജം കൊടകര ശാഖയുടെ 2024 ഫെബ്രുവരി മാസത്തെ യോഗം 18.02.2024നു 3PMന് ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്ര സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷ് കുമാറിന്‍റെ ഭവനത്തില്‍ വച്ച് നടന്നു. കുമാരി രേവതി ശശികുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.
പിഷാരോടി സമാജം കൊടകര ശാഖയുടെ 2024 ഫെബ്രുവരി മാസത്തെ യോഗം 18.02.2024നു 3PMന് ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്ര സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷ് കുമാറിന്‍റെ ഭവനത്തില്‍ വച്ച് നടന്നു. കുമാരി രേവതി ശശികുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.
മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥന്‍ ശ്രീ സി.കെ. സുരഷ് കുമാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വാർഷിക ആഘോഷം എന്നിവ വിശദീകരിച്ച് സംസാരിച്ചു.
ശാഖയുടെ വാര്‍ഷികാഘോഷം ഇത്തവണ കൂടുതല്‍ വര്‍ണ്ണാഭമായി വിഷുദിന ആഘോഷത്തോടെ ഏപ്രില്‍ 14 ഞായറാഴ്ച ചേരുന്നതിന് ഏകകണ്ഠമായി തീരുമാനിച്ചു.
22.2.24 ന് ഗുരുവായൂര്‍ ക്ഷേത്രത്തിൽ തിരുവാതിര അവതരിപ്പിക്കുന്നതിന് തയ്യാറാകുന്ന കൊടകര ശാഖ ആതിര സംഘത്തിന് ആശംസകൾ നേർന്നു. പരമാവധി അംഗങ്ങള്‍ പങ്കെടുക്കണമെന്നും ഉത്സവാഘോഷ ദര്‍ശനമടക്കമുള്ള ഗുരുവായൂര്‍ യാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
ചാലക്കുടി മുനിസിപ്പാലിറ്റി ഭിന്നശേഷി കലോത്സവത്തില്‍ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രേവതി ശശികുമാര്‍ മനോഹരമായി ഗാനം അവതരിപ്പിക്കുകയും ഏവരുടേയും അഭിനന്ദനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.
സെക്രട്ടറി ശ്രീ രാമചന്ദ്രൻ ടി പി ജനുവരി മാസ റിപ്പോർട്ടും, ഖജാൻജി ശ്രീ ടി ആർ ജയൻ കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിലേക്കുള്ള വിഹിതങ്ങള്‍ പൂർണ്ണമായും അടച്ച് ലിസ്റ്റുകള്‍ കൈമാറിയത് ട്രഷറര്‍ യോഗത്തെ അറിയിച്ചു.
വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനും വാര്‍ഷിക ആഘോഷ അറിയിപ്പ് നേരിട്ട് എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതിനും തീരുമാനിച്ചു.
തുടർന്നുള്ള ഫോട്ടോ സെഷൻ സൂരജ് സുരേഷ് തന്മയത്വത്തോടെ കൈകാര്യം ചെയ്തു.
ഡോ.എം.പി. രാജന്‍റെ നേതൃത്വത്തില്‍ ശിവരാത്രിയും മറ്റ് പൊതു വിഷയങ്ങളും ആധാരമാക്കി നടത്തിയ പ്രാശ്‌നോത്തരിയിൽ അനുപമ അശോക് കുമാര്‍, രാമചന്ദ്രന്‍ ടി പി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. മാര്‍ച്ച് മാസം അതിലെ പ്രത്യേക ദിനങ്ങളെയും പൊതു വിഷയത്തേയും ആസ്പദമാക്കി ക്വിസ് നടത്തുന്നതിന് തീരുമാനിച്ചു.
അടുത്ത മാസത്തെ യോഗം 2024 മാര്‍ച്ച് 17 ന് ഞായറാഴ്ച പകൽ 3 മണിക്ക് കൊടകര ആലത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള ശ്രീ. ടി.വി. നാരായണ പിഷാരോടിയുടെ ഭവനമായ ആലത്തൂര്‍ പിഷാരത്ത് ചേരുന്നതിന് തീരുമാനിച്ചു.
എക്സിക്യൂട്ടീവ് അംഗം കൂടിയായ ശ്രീ എ.പി. ഭരതന്‍ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു.
യോഗം വൈകുന്നേരം 5.10ന് അവസാനിച്ചു.
