ഇരിങ്ങാലക്കുട ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025
ജൂലായ് മാസത്തെ കുടുംബ യോഗം 16/7/25/( ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4.30ന് മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച്
ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതിചന്ദ്രമതി ഉണ്ണികൃഷ്ണൻ നിലവിളക്ക് തെളിയിച്ച ശേഷം ‘ഈശ്വര പ്രാർത്ഥന ചൊല്ലി.

ശാഖയുടെ കമ്മിറ്റി മെംബർമാരെയും വനിതാ വിങ്ങ് ഭാരവാഹികളെയും കുടുംബാംഗങ്ങളെയും ഗൃഹനാഥൻ ശ്രീ ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും പ്രത്യേകിച്ച് സമാജം മുൻ കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ മാസ്റ്റരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ കർക്കിടം 1 -ാം തിയ്യതി മുതൽ ആരംഭിക്കുന്ന രാമായണ പാരായണത്തിൽ കൂടുതൽ ശാഖാ മെംബർമാർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ മിനിട്ട്സും ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

PEWS വഴി കൊടുക്കുന്ന സ്ക്കോളർഷിപ്പ്, വിദ്യാഭ്യാസ ധനസഹായം, അവാർഡ് എന്നിവക്ക് ശാഖയിലെ വിദ്യാർത്ഥികൾ വെള്ളകടലാസിൽ എഴുതിയ അപേക്ഷയോടപ്പം Attest ചെയ്ത മാർക്ക് ഷീറ്റും ചേർത്ത് ആഗസ്റ്റ് മാസം 1-ാംതിയ്യതിക്കുള്ളിൽ ശാഖാ സെക്രട്ടറിക്ക് അയച്ചു തന്നാൽ ആയത് ശാഖ പ്രസിഡണ്ട് , സെക്രട്ടറി എന്നിവർ സാക്ഷ്യപ്പെടുത്തിയ ശേഷം PEWS സെക്രട്ടറിക്ക് ആഗസ്റ്റ് 15 -ാം തിയ്യതിക്കുള്ളിൽ അയച്ചു കൊടുക്കുവാൻ വേണ്ട നടപടികൾ ചെയ്യുന്നതാണ് എന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.

ആഗസ്റ്റ് 15 ന് ഗുരുവായൂരിൽ നടക്കുന്ന PP & TDT യുടെ വാർഷിക പൊതുയോഗത്തിൽ ശാഖയിൽ നിന്നും പരമാവധി ട്രസ്റ്റ് മെംബർമാർ പങ്കെടുക്കണമെന്ന് യോഗത്തിൽ സെക്രട്ടറി അഭ്യർത്ഥിച്ചു. അതിനുള്ള ഗുരുവായൂർ സെക്രട്ടറി അയച്ചു തന്ന വാർഷിക പൊതുയോഗ നോട്ടീസ്സ് യോഗത്തിൽ പങ്കെടുത്ത മെംബർ മാർക്ക് വിതരണം ചെയ്തു.
അതു പോലെ കർക്കിടകം 1-ാം തിയതി മുതൽ ആരംഭിക്കുന്ന രാമായണ പാരായണത്തിൽ പങ്കെടുക്കുവാൻ വേണ്ടി ശാഖയിൽ നിന്നും 6 മെംബർ മാർ പേരുകൾ തന്ന വിവരവും സെക്രട്ടറി യോഗത്തെ അറിയിച്ചു.
2025- ആഗസ്റ്റ് 28 -ാം തിയ്യതി ശാഖയിലെ കഴക പ്രവൃത്തി ചെയ്യുന്ന മെംബർമാരെ ആദരിക്കുവാനും ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് വിതരണവും ശാഖയുടെ ഓണാഘോഷവും ഒരുമ്മിച്ച് ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളെജ് ഓഡി റ്റോറിയത്തിൽ വെച്ച് ഭംഗിയായി നടത്തുവാനും ചടങ്ങിൽ കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കുവാനും യോഗം തീരുമാനിച്ചു.

ചടങ്ങിൽ ആദരിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ ക്ഷണിക്കുവാനും അതോടപ്പം ചടങ്ങിൻ്റെ മുഖ്യതാഥിയെ തീരുമാനിച്ച് വേണ്ട നടപടികളുമായി മുന്നോട്ട് പ്രവർത്തിക്കുവാനും വൈസ് പ്രസിഡണ്ട്, സെക്രട്ടറി , ട്രഷറർ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ശാഖയുടെ മെംബർമാരിൽ നിന്നും വാർഷിക വരിസംഖ്യ (25-26 വർഷത്തേക്ക് ഉള്ളത്) പിരിവ് തുടങ്ങിയതായി ട്രഷറർ യോഗത്തെ അറിയിച്ചു.
ക്ഷേമനിധി നടത്തി.

ഇന്നത്തെ യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്തു തന്ന ഉണ്ണികൃഷ്ണ പിഷാരോടിക്കും കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രിമതി റാണി രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 6.30 മണിക്ക് പര്യവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ.

0

Leave a Reply

Your email address will not be published. Required fields are marked *